അടിസ്ഥാനപരമായി മികച്ച ഓഹരികളിലെ ദീര്‍ഘകാല നിക്ഷേപത്തില്‍ നിന്നും കൈനിറയെ നേട്ടം സമ്പാദിക്കാന്‍ കഴിയുമെന്നതില്‍ തര്‍ക്കങ്ങളില്ല. ഓഹരിയുടെ വില വര്‍ധനയ്ക്കൊപ്പം അധിക വരുമാനം ലഭിക്കുന്ന അവസരങ്ങളും ദീര്‍ഘകാല നിക്ഷേപകരെ തേടിയെത്താറുണ്ട്.
കമ്പനികള്‍ അതാത് സമയങ്ങളില്‍ നല്കുന്ന ഇടക്കാല/ അന്തിമ ലാഭവിഹിതങ്ങളും ബോണസ് ഓഹരികള്‍, ഓഹരി തിരികെ വാങ്ങല്‍ ഓഫറുകളൊക്കെ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടിത്തരുന്ന അവസരങ്ങളാണ്. അതിനാല്‍ ദീര്‍ഘകാല നിക്ഷേപത്തിന് ഓഹരിയെ തെരഞ്ഞെടുക്കുമ്പോള്‍ അവയുടെ ഭാവി ബിസിനസ് സാധ്യതയും മറ്റ് അടിസ്ഥാന ഘടകങ്ങളും പരിശോധിക്കുന്നതിനോടൊപ്പം കമ്പനിയുടെ ബോണസ് ഓഹരി/ ഡിവിഡന്റ് നല്കുന്ന പൂര്‍വകാല ചരിത്രവും പരിശോധിക്കുന്നത് ഉചിതമായിരിക്കും.
ഇത്തരത്തില്‍ ബോണസ് ഓഹരിയും ദീര്‍ഘകാല നേട്ടവും ഒത്തൊരുമിച്ചപ്പോള്‍ നിക്ഷേപകരെ കോടീപതിയാക്കിയ ഒരു മള്‍ട്ടിബാഗറിന്റെ വിശദാംശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.
മാരികോ
ഇന്ത്യയിലെ മുന്‍നിര കണ്‍സ്യൂമര്‍ ഗുഡ്സ് കമ്പനിയാണ് മാരികോ ലിമിറ്റഡ്. ഭക്ഷ്യഎണ്ണ, പോഷകാഹാരം, കേശം/ ത്വക് സംരക്ഷണം, വസ്ത്ര സംരക്ഷണം തുടങ്ങിയ വിഭാഗങ്ങളില്‍ വിപണിയിലെ മുന്‍നിര ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ സ്വന്തമായുണ്ട്. പാരച്ചൂട്ട്, സഫോള, ഹെയര്‍ 7 കെയര്‍, നിഹാര്‍ നാച്ചുറല്‍സ്, മെഡിക്കെര്, കോക്കോ സോള്‍, റിവൈവ്, സെറ്റ് വെറ്റ്, ലിവണ്‍ & ബിയാര്‍ഡോ തുടങ്ങിയവ ഉദാഹരണങ്ങളാണ്.
ഹെയര്‍ കോഡ്, ഫിയാന്സീ, ഹെര്‍ക്കുലീസ്, ഇങ്വി, എക്സ്-മെന്‍, ഐസോപ്ലസ് എന്നിവ മാരികോയുടെ രാജ്യാന്തര വിപണിയിലെ ഉത്പന്നങ്ങളാണ്.
ഇതിനകം ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിലെ 25-ലധികം വികസ്വര രാജ്യങ്ങളില്‍ മാരികോ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കമ്പനിക്ക് കുറഞ്ഞ തോതിലേ കടബാധ്യതയുള്ളൂ. സമീപകാലത്ത് കമ്പനിയില്‍ വിദേശ നിക്ഷേപകരുടെ വിഹിതം വര്‍ധിക്കുന്നുണ്ട്. നിലവില്‍ മാരികോയുടെ വിപണി മൂല്യം 67,672 കോടിയാണ്.
പ്രതിയോഹരി ബുക്ക് വാല്യൂ 26.13 രൂപ നിരക്കിലും പിഇ അനുപാതം 56.56 മടങ്ങിലുമാണുള്ളത്. ഓഹരിയിന്മേലുള്ള ആദായം 36.6 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 42.7 ശതമാനവുമാണ്. ഇതു രണ്ടും മികച്ച നിലവാരത്തിലാണെന്നതും ശ്രദ്ധേയം.
മുടങ്ങാതെ ലാഭവിഹിതം നല്കുന്ന മാരികോ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.70 ശതമാനമാണ്. മാരികോയുടെ ആകെ ഓഹരിയില്‍ 59.48 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 25.16 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 8.75 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
അതേസമയം 52 ആഴ്ച കാലയളവില്‍ മാരികോയുടെ ഉയര്‍ന്ന വില 607.70 രൂപയും താഴ്ന്ന വില 455.65 രൂപയുമാണ്. നിലവില്‍ 5, 10, 20, 50, 100, 200- ഡിഎംഎ നിലവാരങ്ങള്‍ക്കു മുകളിലാണ് ഓഹരി തുടരുന്നത്. ബുള്ളിഷ് സൂചനയാണിത്.
ഓഹരി വില ചരിത്രം
ദീര്‍ഘ കാലയളവില്‍ നിക്ഷേപകര്‍ക്ക് വമ്പിച്ച ആദായം നല്കിയ ഓഹരിയാണ് മാരികോ (BSE: 531642, NSE : MARICO). 2001 ജൂലൈ 6-ന് വിപണി വില 2.81 രൂപയായിരുന്ന മാരികോ ഓഹരികള്‍ കഴിഞ്ഞയാഴ്ച 543 രൂപ നിലവാരത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. അതായത് കഴിഞ്ഞ 21 വര്‍ഷം കൊണ്ട് മാരിക ഓഹരിയിലെ നേട്ടം 19,190 ശതമാനമാണ്.
ഇതിനിടെ 2015 ഡിസംബറില്‍ മാരികോ കമ്പനി, 1:1 അനുപാതത്തില്‍ നിക്ഷേപകര്‍ക്ക് ബോണസ് ഷെയര്‍ നല്‍കിയിരുന്നു. ഇതോടെയാണ് ദീര്‍ഘകാല നിക്ഷേപകരുടെ ആദായം ഇരട്ടിയായത്.
അത് എങ്ങനെയെന്ന് നോക്കാം. 2001-ല്‍ ഓഹരിയുടെ വിപണി വില പ്രകാരം 1 ലക്ഷം രൂപയ്ക്ക് 35,587 മാരികോ ഓഹരികള്‍ ലഭിക്കുമായിരുന്നു. 2015-ല്‍ ഇത്രയും ഓഹരികള്‍ക്ക് അധികമായി ഓരോ ഓഹരി വീതം ബോണസ് ഷെയര്‍ മുഖേന ലഭിച്ചതോടെ കൈവശമുള്ള ആകെ ഓഹരികളുടെ എണ്ണം 71,174 (35,587*2) ആയി വര്‍ധിച്ചു.
ഇത്രയും മാരികോ ഓഹരികളുടെ കഴിഞ്ഞയാഴ്ചത്തെ വിപണി മൂല്യം 3.85 കോടി രൂപയാണ്. അതായത് 21 വര്‍ഷം മുമ്പത്തെ 1 ലക്ഷം രൂപയുടെ മാരികോ ഓഹരിയിലെ നിക്ഷേപത്തിന്റെ ഇന്നത്തെ മൂല്യം 4 കോടി രൂപയോളം വരുമെന്ന് ചുരുക്കം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications