2008-ലെ തകര്‍ച്ചയില്‍ നിന്നുമാരംഭിച്ച കുതിപ്പ്; ഈ ഓഹരി ഓരോ 4 വര്‍ഷത്തിലും ലാഭം ഇരട്ടിയാക്കുന്നു

അമേരിക്കയിലെ വമ്പന്‍ നിക്ഷേപ ധനകാര്യ സ്ഥാപനമായിരുന്ന ലേമാന്‍ ബ്രദേഴ്‌സിന്റെ തകര്‍ച്ചയും ഇതിലൂടെ പൊന്തിവന്ന സബ്‌പ്രൈ ലോണ്‍ പ്രതിസന്ധിയും 2008-ല്‍ ലോക സാമ്പത്തിക വ്യവസ്ഥയെ തന്നെ മാന്ദ്യത്തിലേക്ക് തള്ളിവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലും അതിരൂക്ഷമായ തിരിച്ചടിയാണ് നേരിട്ടത്.

വിപണി

ക്രമേണ ആഗോള വിപണികള്‍ താളം കണ്ടെത്തിയപ്പോള്‍ അതിന്റെ ചുവടു പിന്‍പറ്റി ആഭ്യന്തര ഓഹരി വിപണിയും ശക്തമായി തിരികെവന്നു. പിന്നീടുള്ള 12 വര്‍ഷക്കാലത്തേക്ക് കൂടി ഈ പുള്‍ബാക്ക് റാലി നീണ്ടുനിന്നു. എന്നാല്‍ കോവിഡ് മഹാമാരിയുടെ വരവോടെ വിപണി വീണ്ടും പ്രതിസന്ധിയെ അഭിമുഖീകരിച്ചു. അതേസമയം 2008-ലേയും 2020-ലേയും വിപണിയിലെ തകര്‍ച്ച ദീര്‍ഘകാല നിക്ഷേപകര്‍ക്ക് വമ്പന്‍ അവസരങ്ങളാണ് തുറന്നിട്ടത്.

നിരവധി ഓഹരികള്‍ മള്‍ട്ടിബാഗറുകളായി പരിണമിച്ചു. ഇത്തരത്തില്‍ 2008-ലെ തകര്‍ച്ചയില്‍ നിന്നും തുടങ്ങിയ കുതിപ്പില്‍ ഓരോ നാലു വര്‍ഷം കൂടുമ്പോഴും നിക്ഷേപകരുടെ ആദായം ഇരട്ടിയാക്കുന്ന ചരിത്രമുള്ള മിഡ് കാപ് ഐടി ഓഹരിയാണ് കോഫോര്‍ജ്.

കോഫോര്‍ജ്

കോഫോര്‍ജ്

ഇന്ത്യയിലെ പ്രമുഖമായ ഐടി കമ്പനികളിലൊന്നാണ് കോഫോര്‍ജ് ലിമിറ്റഡ്. നേരത്തെ എന്‍ഐഐടി ടെക്‌നോളജീസ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 1992-ല്‍ ഡല്‍ഹി ആസ്ഥാനമായാണ് തുടക്കം. ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുക, പരിപാലിക്കുക, ധനകാര്യ മേഖലയിലെ ബിപിഒ സേവനങ്ങള്‍, ക്ലൗഡ് കംപ്യൂട്ടിങ്, ഇന്‍ഷുറന്‍സ്, സഞ്ചാരം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളില്‍ കമ്പനിക്ക് സംരംഭങ്ങളുണ്ട്.

വിദേശത്തുള്ള ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഉപകമ്പനി മുഖേനയാണ് നടത്തുന്നത്. എന്‍ഐഐടി ജിഐസ്, എന്‍ഐഐടി ജിഎംബിഎച്ച് ജര്‍മനി, എന്‍ഐഐടി സ്മാര്‍ട്ട്സെര്‍വ് എന്നിവയാണ് പ്രധാന ഉപകമ്പനികള്‍.

കോടി

നിലവില്‍ 20,335 കോടിയാണ് കോഫോര്‍ജ് കമ്പനിയുടെ വിപണി മൂല്യം. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഈ മിഡ് കാപ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.56 ശതമാനമാണ്. പ്രപതിയോഹരി ബുക്ക് വാല്യൂ 464.59 രൂപ നിരക്കിലും പിഇ അനുപാതം 29.56 മടങ്ങിലാണുള്ളത്. അതേസമയം കോഫോര്‍ജിന്റെ ഓഹരിയിന്മേലുള്ള ആദായം (ROE) 32.1 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം (ROCE) 25.4 ശതമാനം നിരക്കിലുമാണ്. ഇത് രണ്ടും ആരോഗ്യകരമായ നിലവാരത്തിലാണുള്ളത്.

നിക്ഷേപകര്‍

കോഫോര്‍ജിന്റെ ആകെ ഓഹരികളില്‍ 40.09 ശതമാനം മാത്രമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 21.87 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 25.89 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. അതേസമയം 52 ആഴ്ച കാലയളവില്‍ കോഫോര്‍ജ് ഓഹരിയുടെ ഉയര്‍ന്ന വില 6,135 രൂപയും താഴ്ന്ന വില 3,210 രൂപയുമാണ്. കഴിഞ്ഞ ദിവസം 3,336 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ കോഫോര്‍ജ് ഓഹരിയില്‍ 43 ശതമാനം തിരുത്തല്‍ നേരിട്ടു.

ഓഹരി വില ചരിത്രം

ഓഹരി വില ചരിത്രം

2008 മാര്‍ച്ച് പകുതിയില്‍ 90 രൂപ നിലവാരത്തിലായിരുന്നു കോഫോര്‍ജ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടിരുന്നത്. അവിടെ നിന്നും 2012 മാര്‍ച്ചിലേക്ക് എത്തുമ്പോള്‍ ഈ മിഡ് കാപ് ഓഹരിയുടെ വില 100 ശതമാനത്തിലധികം മുന്നേറി 190 രൂപ നിലവാരം രേഖപ്പെടുത്തി. തുടര്‍ന്ന് നാലു വര്‍ഷം പിന്നിട്ട് 2016 ആകുമ്പോള്‍ കോഫോര്‍ജ് ഓഹരിയുടെ വില 460 രൂപയിലേക്ക് ഉയര്‍ന്നു. 2012-നും 2016-നും ഇടയിലുള്ള കാലയളവില്‍ 140 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.

ഓഹരി

2020 ആകുമ്പോഴേക്കും കോഫോര്‍ജ് ഓഹരികള്‍ 1,790 രൂപ നിലവാരത്തിലേക്ക് കുതിച്ചെത്തി. അതായത് 2016-നും 2020 ഇടയിലുള്ള 4 വര്‍ഷ കാലയളവില്‍ ഓഹരിയിലെ നേട്ടം 290 ശതമാനമാണെന്ന് സാരം. ഇതിനിടെ കോവിഡ് പ്രതിസന്ധിയില്‍ ആദ്യമൊന്നു തിരുത്തല്‍ നേരിട്ടെങ്കിലും ആഗോള വ്യാപകമായി ടെക് ഓഹരികളില്‍ കാണപ്പെട്ട ബുള്‍ തരംഗത്തില്‍ 2022-ഓടെ കോഫോര്‍ജ് ഓഹരി 6,133 എന്ന സര്‍വകാല റെക്കോഡ് ഉയരവും കീഴടക്കി. പിന്നീട് തിരുത്തല്‍ നേരിട്ട ഓഹരി ഇപ്പോള്‍ 3,336 രൂപ നിലവാരത്തിലാണ് നില്‍ക്കുന്നത്.

സാമ്പത്തികം

സാമ്പത്തികം

കഴിഞ്ഞ 5 വര്‍ഷമായി കോഫോര്‍ജിന്റെ (BSE: 532541, NSE : COFORGE) വരുമാനത്തിലും അറ്റാദായത്തിലും വളര്‍ച്ച പ്രകടമാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ജൂണ്‍ പാദത്തില്‍ കമ്പനി നേടിയ വരുമാനം 1,829 കോടിയും അറ്റാദായം 171 കോടിയുമാണ്. രണ്ടു ഘടകങ്ങളിലും മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ വളര്‍ച്ച കാണിച്ചു. അതേസമയം പയട്രോസ്‌ക്കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ കോഫോര്‍ജ് കമ്പനിയെ വിലയിരുത്തിയാല്‍ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 4) നിലവാരത്തിലാണ്.

ലക്ഷ്യവില 4,000

ലക്ഷ്യവില 4,000

അതേസമയം കോഫോര്‍ജ് ഓഹരികള്‍ തിരുത്തലിന്റെ പാതയിലാണ് ഇപ്പോഴുള്ളത്. ഓഹരിയുടെ വില 3,100-നും 3,150-നും ഇടിയിലേക്ക് എത്തുകയാണെങ്കില്‍ വാങ്ങാമെന്ന് ചോയിസ് ബ്രോക്കിങ് നിര്‍ദേശിച്ചു. ഇവിടെ നിന്നും അടുത്ത 12 മാസത്തിനുള്ളില്‍ ഓഹരിയുടെ വില 4,000 രൂപ നിലവാരത്തിലേക്ക് ഉയരാമെന്നാണ് അനുമാനം. ഇതിലൂടെ 45 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം നിര്‍ദേശിച്ച നിലവാരത്തില്‍ നിന്നും കോഫോര്‍ജ് ഓഹരി വാങ്ങിയാല്‍ 3,000 രൂപയുടെ താഴെ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ചോയിസ് ബ്രോക്കിങ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X