മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തണമെന്ന് ആലോചിക്കുന്നുണ്ടോ? എങ്കിൽ ദീർഘകാലാടിസ്ഥാനത്തിൽ വരുമാനം നേടുന്നതിനായി എസ്‌ഐപി വഴി ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ (എംഎഫ്) നിക്ഷേപിക്കാനാണ് ധനകാര്യ ആസൂത്രകർ നിർദ്ദേശിക്കുന്നത്. ഡെറ്റ് ഉപകരണങ്ങളിൽ നിന്ന് ദീർഘകാലാടിസ്ഥാനത്തിൽ 8% വരെ റിട്ടേൺ ലഭിക്കാമെങ്കിലും, ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്‌കീമുകൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ 20% സിഎജിആർ നൽകാൻ കഴിയും. എസ്‌ഐപി നിക്ഷേപത്തിൽ നിന്ന് ശരാശരി 12% വരുമാനം പ്രതീക്ഷിക്കാം. 10 വർഷത്തെ എസ്‌ഐപി റിട്ടേൺ അടിസ്ഥാനമാക്കിയുള്ള മികച്ച ചില മ്യൂച്വൽ ഫണ്ട് സ്‌കീമുകൾ ഇവയാണ്.
എസ്‌ബിഐ സ്‌മോൾ ക്യാപ് ഫണ്ട്
എസ്‌ബിഐ സ്‌മോൾ ക്യാപ് ഫണ്ട് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 20.78 ശതമാനം വാർഷിക എസ്‌ഐപി വരുമാന നേട്ടം കൈവരിച്ചിട്ടുണ്ട്. 2020 ജനുവരി 31-ലെ കണക്കനുസരിച്ച് ഈ സ്കീം അതിന്റെ 69.66 ശതമാനം എയുഎം (AUM) സ്മോൾ ക്യാപ് സ്റ്റോക്കുകളിൽ നിക്ഷേപിച്ചിട്ടുണ്ട്, 12.67 ശതമാനം മിഡ് ക്യാപ് ഷെയറുകളിലും നിക്ഷേപിച്ചിട്ടുണ്ട്. എസ്‌ബിഐ സ്‌മോൾ ക്യാപ് ഫണ്ടിന്റെ ഏറ്റവും മികച്ച പോർട്ട്ഫോളിയോ ഹോൾഡിംഗ് ഡിക്സൺ ടെക്നോളജീസാണ്. കൂടാതെ ഹോക്കിൻസ് കുക്കറുകളും ജെ.കെ സിമന്റും ഫണ്ട് ഹോൾഡ് ചെയ്യുന്ന മറ്റ് പ്രധാനപ്പെട്ട കമ്പനികളാണ്.
കാനറ റോബെകോ എമർജിംഗ് ഇക്വിറ്റി ഫണ്ട്
കാനറ റോബെകോ എമർജിംഗ് ഇക്വിറ്റി ഫണ്ട് 10 വർഷത്തിനിടെ 19.24 ശതമാനം നേട്ടം കൈവരിച്ചിട്ടുണ്ട്. ഈ ഫണ്ട് ലാർജ് & മിഡ് ക്യാപ് വിഭാഗത്തിലാണ് പെടുന്നത്. 2020 ജനുവരി 31-ലെ കണക്കനുസരിച്ച് ഈ പദ്ധതിക്ക് 5,625 കോടി രൂപയുടെ എയുഎം ഉണ്ട്, അതിൽ 40 ശതമാനം ലാർജ് ക്യാപ് സ്റ്റോക്കുകളിലും 38 ശതമാനം മിഡ് ക്യാപ് ഷെയറുകളിലും 5.61 ശതമാനം സ്‌മോൾ ക്യാപ് സ്റ്റോക്കുകളിലുമാണ് നിക്ഷേപിച്ചിട്ടുള്ളത്. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എന്നിവയിൽ ഫണ്ടിന് നിക്ഷേപമുണ്ട്.
ആക്‌സിസ് ലോംഗ് ടേം ഇക്വിറ്റി ഫണ്ട്
ഐടി ആക്റ്റ് 1961-ലെ സെക്ഷൻ 80സി പ്രകാരം ആദായനികുതി ആനുകൂല്യങ്ങൾ നൽകുന്ന ഇഎൽഎസ്എസ് വിഭാഗത്തിലാണ് ഈ ഫണ്ട് വരുന്നത്. ആക്‌സിസ് ലോംഗ് ടേം ഇക്വിറ്റി ഫണ്ടും കഴിഞ്ഞ 10 വർഷത്തിനിടയിൽ മികച്ച വരുമാനം നേടിയിട്ടുണ്ട്. 17.92 ശതമാനമാണ് 10 വർഷത്തെ എസ്‌ഐപി വരുമാനം.
കൊട്ടക് എമർജിംഗ് ഇക്വിറ്റി ഫണ്ട്
ഈ മിഡ് ക്യാപ് ഫണ്ട് 10 വർഷത്തെ എസ്‌ഐപി നിക്ഷേപത്തിൽ നിന്ന് 16.89 ശതമാനം സിഎജിആർ നേമുണ്ടാക്കി. കൊട്ടക് എമർജിംഗ് ഇക്വിറ്റി ഫണ്ട് ഒറ്റത്തവണ നിക്ഷേപത്തിൽ നിന്ന് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 15.41 ശതമാനം വാർഷിക വരുമാനമാണ് കൈവരിച്ചത്. 2020 ജനുവരി 31-ലെ കണക്കനുസരിച്ച് ഈ ഫണ്ടിന് 6,733 കോടി രൂപയുടെ എയുഎം ഉണ്ട്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്‌ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്‌ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications