കയ്യിൽ പണം പരമ്പരാഗത രീതിയിൽ, അതായത് നോട്ടുകളുടെ രൂപത്തിൽ സൂക്ഷിക്കുന്ന ആളുകളുടെ എണ്ണം ദിനംപ്രതി കുറഞ്ഞു വരികയാണ്. രാജ്യത്ത് ഡിജിറ്റൽ പണ ഇടപാടുകളുടെ കടന്നു വരവോടെയാണ് നോട്ടുകളുടെ രൂപത്തിൽ പണം സൂക്ഷിക്കുന്നതിൽ നിന്നും ആളുകൾ പിൻവലിയുന്നത്. ഡിജിറ്റൽ പണ ഇടപാടുകൾ നൽകുന്ന സൗകര്യങ്ങളും അതിൽ ഒരു പ്രധാനപ്പെട്ട ഘടകമാണ്. എന്നാൽ പരമ്പരാഗത രീതിയിൽ വീട്ടിൽ പണം സൂക്ഷിക്കാൻ താല്പര്യമുള്ളവരുമുണ്ട്.
പണം വീട്ടിൽ നോട്ടുകളായി സൂക്ഷിക്കുന്നതിൽ നിയന്ത്രണങ്ങളുണ്ടോ എന്നത് എല്ലാവരുടേയും സംശയങ്ങളിൽ ഒന്നാണ്. ഒരു ബിസിനസുകാരനാണെങ്കിൽ, വീട്ടിൽ പണം സൂക്ഷിക്കുന്നത് വളരെ സാധാരണമാണ്. കഴിഞ്ഞ ദിവസം ആദായനികുതി അന്വേഷണത്തിൽ കോൺഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവിന്റെ വീട്ടിൽ നിന്നും 351 കോടി രൂപ കണ്ടെത്തിയത് വലിയ വാർത്തയായി. ദേശീയ തലത്തിൽ വലിയ വിവാദങ്ങൾക്കും സംഭവം കാരണമായിട്ടുണ്ട്. എന്നാൽ ധീരജ് പ്രസാദ് പറയുന്നത് വീട്ടിൽ നിന്നും കണ്ടെത്തിയ പണം തന്റെ കുടുംബത്തിന്റെ മദ്യവ്യാപാരത്തിൽ നിന്നാണെന്നാണ്. ആ സംഭവത്തോടെ വീട്ടിൽ എത്ര പണം സൂക്ഷിക്കാമെന്ന സംശയം വീണ്ടും പലരിലും കൂടുതൽ ശക്തമായി. നിങ്ങളുടെ വീട്ടിൽ കൂടുതൽ പണമുണ്ടെന്ന് കരുതുക. ആദായനികുതി ഉദ്യോഗസ്ഥർ വസതി റെയ്ഡ് ചെയ്താലോ...? പണം തിരിച്ച് കിട്ടുമോ....? വിശദമായി അറിയാം.

എത്ര പണം സൂക്ഷിക്കാം..?
ആദായനികുതി നിയമപ്രകാരം വീട്ടിൽ സൂക്ഷിക്കാൻ കഴിയുന്ന പണത്തിന് പരിധിയില്ല. അതായത് എത്ര പണം വേണമെങ്കിലും വീട്ടിൽ സൂക്ഷിക്കാം. എന്നാൽ ഏതെങ്കിലും സാഹചര്യത്തിൽ ആദായനികുതി റെയ്ഡ് നടക്കുന്ന സാഹചര്യമുണ്ടായാൽ കണ്ടെത്തിയ പണത്തിന്റെ ഉറവിടം ബോധ്യപ്പെടുത്തണം. പണം എങ്ങനെ സമ്പാദിച്ചു എന്ന് വിശദമാക്കുന്ന ഇടപാട് രേഖകളാണ് ഉറവിടം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ഹാജരാക്കുന്ന ഉറവിടത്തിന്റെ രേഖകൾ
വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന പണവുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ ആദായനികുതി ഉദ്യോഗസ്ഥർക്ക് പിഴ ചുമത്താം. അത്തരം സാഹചര്യത്തിൽ ആദായനികുതി ഉദ്യോഗസ്ഥർ കണക്കിൽപ്പെടാത്ത പണം പിടിച്ചെടുക്കുകയും, മൊത്തം പണത്തിന്റെ 137 ശതമാനം വരെ പിഴ ചുമത്തുകയും ചെയ്യും. അതുകൊണ്ടു തന്നെ വീട്ടിൽ കൂടുതൽ പണം സൂക്ഷിക്കുന്നവർ ആദായ നികുതി വകുപ്പിന്റെ പണവുമായി ബന്ധപ്പെട്ട നിയമങ്ങൾ എപ്പോഴും ഓർക്കുക.
ഓർത്തിരിക്കേണ്ട പ്രധാന നിയമങ്ങൾ
1. ഏതെങ്കിലും വായ്പയ്‌ക്കോ നിക്ഷേപത്തിനോ വേണ്ടി 20,000 രൂപയോ അതിൽ കൂടുതലോ പണമായി സ്വീകരിക്കാൻ ആർക്കും അനുവാദമില്ല. വ്യക്തിയുടെ സ്ഥാവര സ്വത്തുക്കൾ കൈമാറ്റം ചെയ്യുമ്പോഴും നിയമം ബാധകമാണ്.
2. ഏതൊരു സാമ്പത്തിക വർഷത്തിലും 20 ലക്ഷം രൂപയിൽ കൂടുതലുള്ള പണമിടപാടുകൾക്ക്, അത് കണക്കിൽപ്പെടാത്തതും ഉറവിടം ഇല്ലാത്തതുമാണെങ്കിൽ മാത്രമേ പിഴ ഈടാക്കാൻ കഴിയൂ.
3. 50,000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങൾക്കോ പിൻവലിക്കലുകൾക്കോ വ്യക്തികൾ പാൻ നമ്പറുകൾ സമർപ്പിക്കണം
4. ഒരു അക്കൗണ്ട് ഉടമ ഒരു വർഷത്തിൽ 20 ലക്ഷം രൂപ പണമായി നിക്ഷേപിച്ചാൽ, അയാൾ/അവൾ പാൻ, ആധാർ വിവരങ്ങൾ കാണിക്കാൻ ബാധ്യസ്ഥനാണ്.
5. 30 ലക്ഷം രൂപയിൽ കൂടുതൽ പണമായി സ്വത്തുക്കൾ വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ ഏതൊരു ഇന്ത്യൻ പൗരനും അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിന് കീഴിലാകും.
6. ഒരു ക്രെഡിറ്റ്-ഡെബിറ്റ് കാർഡിന്റെ പേയ്‌മെന്റ് സമയത്ത്, ഒരു കാർഡ് ഉടമ ഒരേസമയം ഒരു ലക്ഷം രൂപയിൽ കൂടുതൽ അടച്ചാൽ, ആ വ്യക്തിക്കെതിരെ അന്വേഷണം നടത്താം.
7. ബന്ധുക്കളിൽ നിന്ന് ഒരു ദിവസം രണ്ട് ലക്ഷം രൂപയോളം പണമായി എടുക്കാൻ കഴിയില്ല. ബാങ്ക് മുഖേനയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം പണം സ്വീകരിക്കുകയോ കൈമാറ്റം ചെയ്യുന്നതോ സൂക്ഷിക്കുന്നുതോ ആയി ബന്ധപ്പെട്ട ആദായനികുതി നിയമങ്ങൾ വളരെ ശക്തമാണ്. അതുകൊണ്ടുതന്നെ പണ ഇടപാടുകൾ നിയമബന്ധിതമായി തന്നെ നടത്തുക. അത് വ്യക്തികളുടേയും നാട്ടിന്റേയും പുരോഗതിക്ക് മുതൽ കൂട്ടാകും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications