മാര്‍ച്ച് 16 -ന് ശേഷം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വന്തമാക്കാനിരിക്കുന്നവരാണോ നിങ്ങള്‍? ആണെങ്കില്‍ ചില കാര്യങ്ങള്‍ നിങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. പുതിയ ഉപഭോക്താക്കള്‍ മാര്‍ച്ച് 16-ന് ശേഷം ഏതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഉപഭോക്തൃ സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനായി മാര്‍ച്ച് 16 മുതല്‍ ചില മാറ്റങ്ങള്‍ നടപ്പാക്കുമെന്ന് ജനുവരി 15 -ന് പുറത്തിറങ്ങിയ വിജ്ഞാപനത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചിരുന്നു.
പുതിയ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ലഭ്യമാവുന്ന മാറ്റങ്ങള്‍ :
1. ഓണ്‍ലൈന്‍ ഇടപാടുകള്‍, കോണ്ടാക്ട്ലെസ് ഇടപാടുകള്‍, അന്താരാഷ്ട്ര ഇടപാടുകള്‍, സിഎന്‍പി ഇടപാടുകള്‍ (കാര്‍ഡ് നോട്ട് പ്രസന്റ്) എന്നിവ സംബന്ധിച്ച വിവരങ്ങളും സേവനങ്ങളും പുതിയ ഉപയോക്താക്കള്‍ സജ്ജീകരിക്കേണ്ടതുണ്ട്.
2. മാര്‍ച്ച് 16 മുതല്‍ ഉപയോക്താക്കള്‍ക്ക് ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍, ഇന്റര്‍നെറ്റ് ബാങ്കിങ്, എടിഎമ്മുകള്‍, ഇന്ററാക്ടിവ് വോയ്സ് റെസ്പോണ്‍സ് എന്നിവ ഉപയോഗിച്ച് ആക്സസ് ചെയ്യാന്‍ കഴിയുന്ന ഒരു ഓണ്‍-ഓഫ് ഓപ്ഷന്, ഇടപാട് പരിധി ഓപ്ഷന് എന്നിവ ഉണ്ടായിരിക്കും. ഈ സേവനങ്ങള്‍ 24X7 സമയത്തും ലഭ്യമായിരിക്കും.
3. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് നല്കുന്ന സ്ഥാപനങ്ങള്‍, ഇവയില്‍ ഉപഭോക്താക്കള്‍ക്ക് ഓണ്‍-ഓഫ് ചെയ്യാനുള്ള ഓപ്ഷനോ അല്ലെങ്കില്‍ നിശ്ചിത പരിധിക്കുള്ളില്‍ സാധുതയുള്ള ഇടപാട് പരിധി സജ്ജമാക്കാനോ അനുവദിക്കും. ആഭ്യന്തരമോ രാജ്യാന്തരമോ ആയ ഏത് തരത്തിലുള്ള ഇടപാടുകള്‍ക്കും ഇത് ബാധകമായിരിക്കും.
4. പോയിന്റ് ഓഫ് സെയില്‍ വഴിയുള്ള ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍, എടിഎമ്മുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍, അല്ലെങ്കില്‍ കോണ്ടാക്ട്ലെസ് ഇടപാടുകള്‍ എന്നിവ മുഖേനയും ഈ സൗകര്യം പ്രവര്‍ത്തിക്കും.
നിലവിലുള്ള ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :
പുതിയ ഉപഭോക്താക്കള്‍ മാത്രമല്ല, നിലവിലുള്ള ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകളും ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ ഇതുവരെയും ഓണ്‍ലൈന്‍, അന്താരാഷ്ട്ര, കോണ്ടാക്ട്ലെസ് ഇടപാടുകള്‍ക്ക് നിങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചിട്ടില്ലയെങ്കില് ഇവ പ്രവര്‍ത്തനരഹിതമാവുന്നതാണ്. ഇത്തരത്തിലുള്ള കാര്‍ഡുകള്‍ മുന്‍പത്തെ പോലെ പ്രവര്‍ത്തനക്ഷമമാക്കാനുള്ള ഉത്തരവാദിത്തം ഉപയോക്താവില്‍ നിക്ഷിപ്തമായിരിക്കും. സൈബര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്കില്‍ നിന്നുള്ള ഈ അറിയിപ്പുകള് വലിയ പ്രാധാന്യമാണ് അര്‍ഹിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
