എല്ലാ ജ്വല്ലറികളിലും ഹോൾമാർക്ക് സ്വർണ്ണാഭരണങ്ങൾ വിൽക്കുന്നത് കേന്ദ്ര സർക്കാർ നിർബന്ധമാക്കി. എന്നാൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡുകളിൽ (ബിഐഎസ്) രജിസ്റ്റർ ചെയ്യാനും പഴയ സ്റ്റോക്കുകൾ മാറ്റാനും ജ്വല്ലറികൾക്ക് ഒരു വർഷത്തെ സമയം നൽകിയിട്ടുണ്ട്. 2021 ജനുവരി 15 മുതൽ ഹോൾമാർക്ക് ചെയ്യാത്ത ആഭരണങ്ങൾ വിൽക്കാൻ അനുവദിക്കില്ല.
എന്താണ് സ്വർണ്ണ ഹോൾമാർക്കിംഗ്?
വിലയേറിയ ലോഹത്തിന്റെ ആനുപാതിക ഉള്ളടക്കത്തിന്റെ കൃത്യമായ നിർണ്ണയവും ഔദ്യോഗിക റെക്കോർഡിംഗുമാണ് ഹോൾമാർക്കിംഗ്. വിലയേറിയ ലോഹത്തിന്റെ പരിശുദ്ധി സർട്ടിഫിക്കേഷനാണിത്. ഇന്ത്യയിൽ നിലവിൽ സ്വർണ്ണവും വെള്ളിയും ഹോൾമാർക്കിംഗിന്റെ പരിധിയിൽ ഉൾപ്പെടുന്നു.
മൂന്ന് വിഭാഗം
14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ് എന്നിങ്ങനെ 3 വിഭാഗങ്ങളിലായി ആഭരണങ്ങൾക്ക് ഹോൾമാർക്കിംഗ് നടത്തും. സ്വർണ്ണാഭരണങ്ങൾക്കും കരകൌശല വസ്തുക്കൾക്കും ഹോൾമാർക്കിംഗ് നിർബന്ധമാക്കിയിട്ടുണ്ട്. സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ വ്യക്തമാക്കിയിരുന്നു.
നിരക്ക്
ആഭരണങ്ങൾ ഹോൾമാർക്ക് ചെയ്യുന്നതിന് ചാർജുകൾ നൽകേണ്ടതുണ്ട്. ബിഐഎസ് വെബ്‌സൈറ്റ് അനുസരിച്ച്, ഒരു വസ്തുവിന് 35 രൂപ ഈടാക്കും. നിർബന്ധിത ഹോൾമാർക്കിംഗ് സ്വർണ്ണ ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപയോക്താക്കൾ വഞ്ചിക്കപ്പെടുന്നില്ലെന്നും അടയാളപ്പെടുത്തിയിരിക്കുന്ന അതേ പരിശുദ്ധിയും കാരറ്റും ലഭിക്കുമെന്നും ഉറപ്പാക്കും.
അടയാളങ്ങൾ
സ്വർണ്ണാഭരണങ്ങളുടെ ഹാൾമാർക്കിൽ ഇപ്പോൾ നാല് അടയാളങ്ങളാണുള്ളത്.
- ബിഐസ് മാർക്ക്
- പരിശുദ്ധി കാരറ്റിൽ
- അസ്സേ സെന്ററിന്റെ പേര്
- ജ്വല്ലറികളുടെ തിരിച്ചറിയൽ അടയാളം
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
