നികുതിദായകരെ വിലയിരുത്തുന്നതിനായി ആദായനികുതി വകുപ്പ് നൽകുന്ന 10 അക്ക ആൽഫാന്യൂമെറിക് യുണീക്ക് ഐഡിയാണ് പാൻ നമ്പർ. ബാങ്ക് അക്കൗണ്ട് തുറക്കൽ, നികുതി നൽകൽ, ടിക്കറ്റ് ബുക്ക് ചെയ്യൽ തുടങ്ങി നിരവധി സാമ്പത്തിക ഇടപാടുകൾക്ക് ഇന്ന് പാൻ കാർഡ് ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ്. പാൻ കാർഡ്, ആധാർ എന്നിവയുമായി ബന്ധപ്പെട്ട വിവിധ മാറ്റങ്ങൾ ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ബജറ്റ് പ്രസംഗത്തിൽ നിർദ്ദേശിച്ചിരുന്നു. ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാൻ പാൻ, ആധാർ കാർഡ് എന്നിവ പരസ്പരം മാറി ഉപയോഗിക്കാമെന്നാണ് ധനമന്ത്രിയുടെ നിർദ്ദേശം.
പാൻകാർഡ് നിർബന്ധം
1961ലെ ആദായനികുതി നിയമം സെക്ഷൻ 139 എ പ്രകാരം, നികുതി വരുമാനമുള്ളവർക്കും ഉയർന്ന മൂല്യമുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനും പാൻ കാർഡ് നിർബന്ധമാണ്. അഥവാ നിങ്ങളുടെ കൈയിൽ പാൻ കാർഡ് ഇല്ലെങ്കിൽ താഴെ പറയുന്ന രേഖകൾ നിങ്ങൾക്ക് പകരം ഉപയോഗിക്കാവുന്നതാണ്.
ആധാർ കാർഡ്
പാൻ കാർഡ് ആവശ്യമുള്ളിടത്ത് പകരമായി ആധാർ കാർഡ് ഉപയോഗിക്കാവുന്നതാണ്. ആധാറിന്റെയും പാനിന്റെയും പരസ്പര കൈമാറ്റം സെപ്റ്റംബർ മുതലാണ് പ്രാബല്യത്തിൽ വന്നത്. ആദായ നികുതിയുമായി ബന്ധപ്പെട്ട നിയമങ്ങൾ അനുസരിച്ച് പാൻ ആവശ്യമുള്ളിടത്ത് ആധാർ നമ്പർ നൽകാം.
പണമിടപാട്
50,000 രൂപയിൽ കൂടുതലുള്ള പണമിടപാടുകൾക്ക് ആദായനികുതി വകുപ്പ് പാൻ നമ്പർ നിർബന്ധമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ പാൻ കാർഡ് നിർബന്ധമായ മറ്റെല്ലാ ആവശ്യങ്ങൾക്കും ആധാർ കാർഡ് സമർപ്പിക്കാം. പണമിടപാടുകൾക്കും പാനിന് പകരം ആധാർ ഉപയോഗിക്കാവുന്നതാണ്. ആധാർ സ്വീകരിക്കുന്നതിനായി ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും ബാക്കെൻഡ് നവീകരിക്കണമെന്നും റവന്യൂ സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെ വ്യക്തമാക്കിയിരുന്നു.
പാൻ കാർഡ് നിർബന്ധം
പാൻ കാർഡിന് പകരം ആധാർ ഉപയോഗിക്കാമെങ്കിലും ചില പ്രത്യേക ആവശ്യങ്ങൾക്ക് പാൻ കാർഡ് നിർബന്ധമാണ്. അതായത് 50,000 രൂപയിൽ കൂടുതൽ വിലമതിക്കുന്നഹോട്ടൽ അല്ലെങ്കിൽ വിദേശ യാത്രാ ബിൽ പോലുള്ള പണമിടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാണ്. 10 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള സ്ഥാവര വസ്‌തുക്കൾ വാങ്ങുന്നതിനും പാൻ നിർബന്ധമാണ്.
ഫോം 60
പാൻ കാർഡിന് പകരം ഉപയോഗിക്കാൻ കഴിയുന്ന മറ്റൊരു രേഖയാണ് ഫോം 60. ഈ ഫോം നിങ്ങൾക്ക് പാൻ ഇല്ലെന്നും നിങ്ങളുടെ വരുമാനം നികുതി നൽകാവുന്ന പരിധിക്കു താഴെയാണെന്നും വ്യക്തമാക്കുന്ന ഒന്നാണ്. പാൻ ഇല്ലാത്തവർക്ക് മാത്രമേ ഈ ഫോം ലഭിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ നിങ്ങൾക്ക് പാൻ കാർഡ് ഇല്ലാത്തിതിനാൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് ഫോം 60 ഉപയോഗിക്കാം
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications