സ്വർണത്തിൽ നിക്ഷേപിക്കുന്നത് എപ്പോഴും സുരക്ഷിതവും ലളിതവുമാണെന്ന വിശ്വാസമാണ് ആളുകൾക്ക് ആഭരണങ്ങളോടുള്ള പ്രിയം കൂടാനുള്ള ഒരു കാരണം. എന്നാൽ നിക്ഷേപമെന്ന് കരുതി ഒരു പരിധിയിൽ കൂടുതൽ സ്വർണം ആഭരണമായി വാങ്ങുന്നത് നഷ്ടമാണ്. കാരണം സ്വർണ്ണം വാങ്ങുമ്പോൾ നൽകുന്ന പണത്തിൽ നിന്ന് വ്യത്യസ്തമാണ് പിന്നീട് വിൽക്കേണ്ടി വരുമ്പോൾ ലഭിക്കുന്ന തുക. കാരണം പണിക്കൂലി പണിക്കുറവ് എന്നൊക്കെ പറഞ്ഞ് വിലയിൽ മാറ്റമുണ്ടാവും.
എന്താണ് ഗോൾഡ് ഇടിഎഫ്?
ഗോൾഡ് ഇടിഎഫ് എന്നാൽ മ്യൂച്വൽ ഫണ്ട് രൂപത്തിലുള്ള സ്വർണമാണ്. നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ സ്വർണ്ണത്തിനുടമയാകാൻ സഹായിക്കുന്ന നിക്ഷേപം കൂടിയാണ് ഇത്. ആഭ്യന്തര വിപണിയിലെ സ്വർണ്ണത്തിന്റെ വിലയെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ള എക്‌സ്ചേഞ്ച് ട്രേഡ് ഫണ്ടാണ് ഇത്. ഈ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ വ്യക്തിഗത സ്റ്റോക്കുകൾ പോലെ പ്രവർത്തിക്കുകയും ഷെയറുകളുടേതിന് സമാനമായ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ട്രേഡ് ചെയ്യുകയും ചെയ്യുന്നു. അതായത് ഭൗതിക രൂപത്തിലുള്ള സ്വർണ്ണത്തെ പേപ്പറിൽ അല്ലെങ്കിൽ ഡീമാറ്റ് രൂപത്തിൽ അവതരിപ്പിക്കുന്നതാണ് ഗോൾഡ് ഇടിഎഫ്.
ഗോൾഡ് ഇടിഎഫ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്.
ഗോൾഡ് ഇടിഎഫുകളെ 99.5% ശുദ്ധമായ ഫിസിക്കൽ ഗോൾഡ് ബാറുകളെ പ്രതിനിധീകരിക്കുന്നു. അവ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവയിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ ഓഹരി എപ്പോൾ വേണമെങ്കിലും വാങ്ങുകയും വിൽക്കുകയും ചെയ്യാം. ഗോൾഡ് ഇടിഎഫിന്റെ യൂണിറ്റ് ഒരു ഗ്രാം സ്വർണ്ണമാണ്. നിങ്ങളുടെ ഗോൾഡ് ഇടിഎഫ് ഭൗതിക സ്വർണ്ണമാക്കി മാറ്റണമെങ്കിൽ നിങ്ങൾ വാങ്ങിയ യൂണിറ്റുകൾ വിൽക്കുകയും ആ പണം ഉപയോഗിച്ച് സ്വർണ്ണ നാണയമോ ആഭരങ്ങളായോ വാങ്ങാം. ഓരോ ദിവസവും സ്വർണ വിലയിൽ ഉണ്ടാകുന്ന വ്യത്യാസം അനുസരിച്ച് യൂണിറ്റിന്റെ വാല്യൂ കൂടുകയും കുറയുകയും ചെയ്യും. സ്വർണത്തിന് വിലകുറവുള്ളപ്പോൾ കൂടുതൽ തുകയ്ക്ക് വാങ്ങിക്കുകയും വില കുതിച്ചുയരുമ്പോൾ വിൽക്കുകയും ചെയ്യാം.
ഗോൾഡ് ഇടിഎഫ് അക്കൗണ്ട് തുടങ്ങേണ്ടതെങ്ങനെയാണ്?
നിങ്ങൾക്ക് പ്രധാന ബാങ്കുകൾ വഴിയോ ഓൺലൈനായോ, മൊബൈൽ ആപ്പ് വഴിയോ അക്കൗണ്ട് തുടങ്ങാം. ആപ്പ് വഴിയാണെങ്കിൽ ഇടിഎഫിന്റെ ഓരോ ദിവസത്തെയും വാല്യൂ നേരിട്ട് അറിയാൻ സാധിക്കും. നിങ്ങൾ തിരഞ്ഞെടുക്കുന്നത് എസ്ബിഐ ഗോൾഡ് ഇടിഎഫ് ആണെങ്കിൽ മൊബൈലിൽ എസ്ബിഐ എംഎഫ് ആപ്പ് ഡൗൺലോഡ് ചെയ്യുക. നിങ്ങൾക്ക് ആവശ്യമുള്ള തുകയ്‌ക്ക് ഇടിഎഫ് വാങ്ങാവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
