കൊവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകള്‍ വഹിക്കുന്നതുമായി ബന്ധപ്പെട്ട്, ദേശീയ പെന്ഷന് പദ്ധതി (എന്‍പിഎസ്) വരിക്കാരെ ഇപ്പോള്‍ ഭാഗികമായി പിന്‍വലിക്കാന്‍ അനുവദിക്കുമെന്ന് പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ഈ ആഴ്ചയുടെ തുടക്കത്തില്‍ തന്നെ അറിയിച്ചിരുന്നു. കൊവിഡ് 19 മഹാമാരിയായി പ്രഖ്യാപിച്ച ഇന്ത്യാ ഗവണ്മെന്റിന്റെ തീരുമാനം കണക്കിലെടുത്ത്, ഇതൊരു ഗുരുതരമായ രോഗമായും മനുഷ്യ ജീവന് ഭീഷണിയാവുന്നതായും കണക്കാക്കുന്നുവെന്ന്, എന്‍പിഎസിന് കീഴിലുള്ള എല്ലാ പങ്കാളികളെയും വരിക്കാരെയും അഭിസംബോധന ചെയ്ത സര്‍ക്കുലറില്‍ പിഎഫ്ആര്‍ഡിഎ വ്യക്തമാക്കി.
മനുഷ്യജീവന് തന്നെ ഭീഷണിയായ കൊവിഡ് 19 മഹാമാരിക്കെതിരെ പോരാടാന്‍ രാജ്യം ശ്രമിക്കുന്ന സമയത്താണ് ഈ തീരുമാനം നിലവില്‍ വരുന്നത്. വരിക്കാരന്, അദ്ദഹത്തിന്റെ ജീവിതപങ്കാളി, കുട്ടികള്‍, നിയമപരമായി ദത്തെടുത്ത കുട്ടികള്‍ അല്ലെങ്കില്‍ വരിക്കാരന്റെ ആശ്രിതരായ മാതാപിതാക്കള്‍ എന്നിവര്‍ക്കായുള്ള കൊവിഡ് 19 ചികിത്സക്കായി ഭാഗിക പിന്‍വലിക്കലിനുള്ള അഭ്യര്‍ഥന നടത്താമെന്ന് പിഎഫ്ആര്‍ഡിഎ അറിയിച്ചു. എന്നിരുന്നാലും, ദേശീയ പെന്ഷന് പദ്ധതി പ്രകാരം ഭാഗികമായി പിന്‍വലിക്കല്‍ നേടുന്നതിനുള്ള മറ്റ് നിയമങ്ങള്‍ അതേപടി നിലനില്ക്കുന്നു.
യോഗ്യത
നിര്‍ദ്ദിഷ്ട സാഹചര്യങ്ങളില്‍ പദ്ധതിയില്‍ ചേരുന്ന തീയതി മുതല്‍ മൂന്ന് വര്‍ഷത്തിന് ശേഷം എന്‍പിഎസ് വരിക്കാര്‍ക്ക് തുക ഭാഗികമായി പിന്‍വലിക്കാന്‍ കഴിയും. പിന്‍വലിക്കല്‍ തുക വരിക്കാരുടെ സംഭാവനയുടെ 25 ശതമാനത്തില്‍ കവിയരുത്.
ഒരു വരിക്കാരന് എത്ര തവണ ഭാഗിക പിന്‍വലിക്കല്‍ നടത്താന്‍ സാധിക്കും?
നിങ്ങളുടെ എന്‍പിഎസിന്റെ ആകെ കാലയളവില്‍ മൂന്ന് തവണ വരെ മാത്രമെ തുക ഭാഗികമായി പിന്‍വലിക്കാന്‍ സാധിക്കൂ. ദേശീയ പെന്ഷന് പദ്ധതിയുടെ നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച്, ഈ ഭാഗിക പിന്‍വലിക്കല്‍ പൂര്‍ണമായും നികുതി രഹിതമാണ്.
ഭാഗിക പിന്‍വലിക്കല്‍ അനുവദിക്കുന്ന കാരണങ്ങള്‍
- കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം
- കുട്ടികളുടെ വിവാഹം
- ഭവന നിര്‍മ്മാണം/ വാങ്ങല്‍ (നിര്‍ദിഷ്ട വ്യവസ്ഥകളില്‍)
- ഗുരുതരമായ രോഗങ്ങളുടെ ചികിത്സയ്ക്കായി
ഓണ്‍ലൈനിലൂടെയുള്ള എന്‍പിഎസ് പിന്‍വലിക്കല്‍ പ്രക്രിയ
നിങ്ങള്‍ ഓണ്‍ലൈന്‍ വഴിയാണ് എന്‍പിഎസ് തുക പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍, ഒരു എക്സിറ്റ് അഭ്യര്‍ഥന ആരംഭിക്കുന്നതിനായി നിങ്ങളുചെ 12 അക്ക പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പറും ഉപയോഗിച്ച് ലോഗിന്‍ ചെയ്യേണ്ടതുണ്ട്. ടയര്‍ 1 അക്കൗണ്ടില്‍ നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങളുണ്ടെങ്കിലും, എന്‍പിഎസ് ടയര്‍ 2 പിന്‍വലിക്കലിന് നിയന്ത്രണങ്ങളൊന്നുമില്ല - ഏത് ബിസിനസ് ദിവസത്തിലും നിങ്ങള്‍ക്ക് ഒരു പിന്‍വലിക്കല്‍ അഭ്യര്‍ഥന നല്കാന് സാധിക്കുന്നതാണ്.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
