കേന്ദ്ര സർക്കാറിന്റെ നിയന്ത്രണത്തിലുള്ള പിഎഫ്ആർഡിക്ക് നടത്തിപ്പ് ചുമതലയുള്ള പദ്ധതിയാണ് എൻപിഎസ്. 18 വയസ്സിനും 65 വയസ്സിനും ഇടയിലുള്ളവർക്ക് ഇതിൽ അംഗമാവാം. 60 വയസ്സാവുന്നതോടെ നിങ്ങളുടെ എൻപിഎസ് നിക്ഷേപം കാലാവധിയാവുമെങ്കിലും 70 വയസ്സുവരെ നിങ്ങൾക്ക് ഇതിൽ നിക്ഷേപം തുടരാവുന്നതാണ്. എൻപിഎസിലേക്കുള്ള കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപവും മൂലധന വളർച്ചയും ഉൾപ്പെടെ നിക്ഷേപിച്ച തുകയുടെ 60% പിൻവലിക്കാം, ബാക്കി 40% പ്രതിമാസ പെൻഷൻ ആവശ്യത്തിനായി ഒരു ആന്വിറ്റി പ്ലാനിലേക്ക് നിർബന്ധിതമായി നിക്ഷേപിക്കണം.
അതായത് പ്രതിമാസ പെൻഷൻ ആവശ്യത്തിനായി നിക്ഷേപ തുകയുടെ 40 ശതമാനമാണ് ആന്വിറ്റി പ്ലാനിലേക്ക് നിക്ഷേപിക്കേണ്ടത്. ഈ പ്ലാന്‍ വഴിയാണ് നിശ്ചിത ഇടവേളകളില്‍ വരുമാനം ലഭിക്കുക. 65 വയസാകുമ്പോള്‍ മൊത്തം തുകയുടെ 60 ശതമാനമാണ് പണമായി പിന്‍വലിക്കാനാകുക. സർക്കാർ ജോലിക്കാരല്ലാത്തവർക്ക് എൻപിഎസ് നിക്ഷേപം 10 വർഷം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ മാത്രമേ കാലാവധിയാവുന്നതിന് മുമ്പ് പിൻവലിക്കാനാകൂ.
പിന്‍വലിക്കുന്ന 60 ശതമാനം തുകയില്‍ 40 ശതമാനത്തിന്മേല്‍ ആദായനികുതി ഇളവും ലഭിക്കും. ഈ തുകയ്ക്ക് മൂലധന നേട്ടത്തിനുള്ള നികുതി നല്‍കേണ്ടതില്ല. ബാക്കിവരുന്ന 20 ശതമാനം തുകയുടെ മൂലധന നേട്ടത്തിന് മാത്രമേ നികുതി ബാധ്യതയുള്ളൂ. ഈ 20 ശതമാനം കൂടി ആന്വിറ്റി പ്ലാനില്‍ നിക്ഷേപിച്ചാല്‍ പൂര്‍ണമായും ആദായനികുതി ആനുകൂല്യം ലഭിക്കും.
എന്താണ് ആന്വിറ്റി പേയ്‌മെന്റ്
നാഷണൽ പെൻഷൻ പദ്ധതിയിൽ (എൻപിഎസ്) നിന്ന് പുറത്തുകടന്നതിന് ശേഷം ആന്വിറ്റി സർവ്വീസ് പ്രൊവൈഡറിൽ (എഎസ്‌പി) നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന പ്രതിമാസ പേയ്‌മെന്റിന്റാണ് ആന്വിറ്റി പേയ്‌മെന്റ്. എൻപിഎസ് വരിക്കാർക്ക് ആന്വിറ്റി സേവനങ്ങൾ നൽകുന്ന 12 എഎസ്‌പികളുണ്ട്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, എച്ച്‌ഡിഎഫ്‌സി സ്റ്റാൻഡേർഡ് ലൈഫ് ഇൻഷുറൻസ് കോ ലിമിറ്റഡ് തുടങ്ങിയവയാണ് അതിൽ ചിലത്.
ആന്വിറ്റി തുക
ആന്വിറ്റി പോളിസിയുടെ ദൈർഘ്യത്തേയും ആന്വിറ്റി നിക്ഷേപ തുകയേയും ആശ്രയിച്ചായിരിക്കും നിങ്ങളുടെ ആന്വിറ്റി തുക നിശ്‌ചയിക്കുക. എൻഎസ്‌ഡിഎല്ലിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് - സെൻട്രൽ റെക്കോർഡ് കീപ്പിംഗ് ഏജൻസി ഫോർ നാഷണൽ പെൻഷൻ സിസ്റ്റം - ആന്വിറ്റി ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം ഓരോ എഎസ്‌പിയും മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്.
ഉദാഹരണത്തിന്, എച്ച്‌ഡിഎഫ്‌സിയും എൽഐസിയും 30 വയസ് മുതൽ ആന്വിറ്റി വാഗ്ദാനം ചെയ്യുന്നുണ്ട്, എസ്‌ബിഐ ലൈഫ് ആന്വിറ്റി വാഗ്ദാനം ചെയ്യുന്നത് വരിക്കാരന് 40 വയസ്സ് തികഞ്ഞതിനുശേഷം മാത്രമാണ്. അതായത് ഒരു ആന്വിറ്റി പോളിസിയുടെ കാലാവധി വരിക്കാരൻ തിരഞ്ഞെടുത്ത ആന്വിറ്റി സ്കീമിനെ ആശ്രയിച്ചിരിക്കും.
60 വയസ്സ് അല്ലെങ്കിൽ വിരമിച്ചതിന് ശേഷം ഉടനടി നിങ്ങൾക്ക് ആന്വിറ്റി ലഭിക്കുമോ?
നിങ്ങൾ നൽകിയ പിൻവലിക്കൽ അഭ്യർത്ഥന പ്രോസസ്സ് ചെയ്യുകയും എൻപിഎസ് കോർപ്പസ് വരിക്കാരുടെ തിരഞ്ഞെടുത്ത എഎസ്‌പിയിലേക്ക് അയയ്‌ക്കുകയും ചെയ്ത് കഴിഞ്ഞാൽ. ബന്ധപ്പെട്ട എഎസ്‌പി പ്രതിമാസ ആന്വിറ്റി നൽകുന്നതാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications