സാമ്പത്തിക സുരക്ഷിതത്വം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. ഏതൊരു അവസ്ഥയിലും ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുന്നത് വലിയ സംതൃപ്തി നൽകുന്നു. അതിന് വ്യത്യസ്ത നിക്ഷേപങ്ങളും ആസ്തിയും കെട്ടിപടുക്കേണ്ടതുണ്ട്. കൃത്യമായ സാമ്പത്തിക അച്ചടക്കവും ആസൂത്രണവുമാണ് സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക് നയിക്കുന്നത്. നിങ്ങളുടെ വരുമാനം എത്ര തന്നെയാണെങ്കിലും അത് ശരിയായി വിനിയോഗിക്കുന്നതിലൂടെയും പ്രയോജനപ്പെടുത്തുന്നതിലൂടെയും നിങ്ങൾക്കും മികച്ച റിട്ടേണും സമ്പാദ്യവും സ്വന്തമാക്കാം.
നിങ്ങളുടെ ശമ്പളം 30,000 രൂപയാണെങ്കിലും നിങ്ങൾക്ക് ഒരു കോടി രൂപയുണ്ടാക്കാം. അതിന് കാലയളവ് തീരുമാനിക്കുന്നത് നിങ്ങൾ തന്നെയാണെന്ന് മാത്രം. സാധാരണ ഗതിയിൽ ഇത്രയും രൂപ ശ്മപളമുള്ള വ്യക്തി ഒരു കോടി രൂപ നേടാൻ 27 വഷമെടുക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതേസമയം ഒരു നിശ്ചിത തുക നിക്ഷേപിച്ചാണ് മുന്നോട്ട് പോകുന്നതെങ്കിൽ ലക്ഷ്യത്തിലെത്താൻ 15 വർഷം മതിയാകും. ഇതോടൊപ്പം അധിക വരുമാനം പോലെയുള്ള മാർഗങ്ങളും മുന്നിലുണ്ടെങ്കിൽ നാല് മുതൽ അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി രൂപ സമ്പാദിക്കാൻ സാധിക്കും. എന്നാൽ, താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പുവരുത്തുക.

1. നേരത്തെ നിക്ഷേപിച്ച് തുടങ്ങുക: നിങ്ങളുടെ സമ്പാദ്യം കെട്ടിപ്പടുക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം പരമാവധി നേരത്തെ നിക്ഷേപം ആരംഭിക്കുകയെന്നതാണ്. എത്ര നേരത്തെ നിങ്ങൾ നിക്ഷേപിച്ച് തുടങ്ങുന്നുവോ അത്ര വേഗം നിങ്ങൾക്ക് സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക് കുതിക്കാനും വലിയൊരു റിട്ടേൺസ് നേടാനും സാധിക്കും.
2. അനവശ്യ ചെലവ് ഒഴിവാക്കാം: അനവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കുക. ഉയർന്ന പലിശയുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഷോപ്പിംഗ് അത്ര അവശ്യഘട്ടത്തിൽ മാത്രമായി പരിമിതപ്പെടുത്തുക. ഏതൊരു സാധനം വാങ്ങുന്നതിന് മുൻപും ഇത് എനിക്ക് ശരിക്കും ആവശ്യമുള്ള ഒന്നാണോ? ഇത് വാങ്ങാനുള്ള പണം എന്റെ കൈവശമുണ്ടോ? എന്ന് ആവർത്തിച്ച് ചോദിക്കുക.
3. നിശ്ചിത നിക്ഷേപം: വരുമാനത്തിന്റെ ഒരു ഭാഗം ഉറപ്പായും നിക്ഷേപത്തിലേക്ക് മാറ്റുക. ഏറ്റവും കുറഞ്ഞത് 20 ശതമാനമെങ്കിലും ഇത്തരത്തിൽ നിക്ഷേപിക്കാൻ തയാറാണെങ്കിൽ മികച്ച നേട്ടം കൈവരിക്കാം. ഏറ്റവും കൂടുതൽ റിട്ടേൺസ് ലഭിക്കുന്ന നമ്മുടെ വരുമാനവുമായി ചേർന്ന് നിൽക്കുന്ന നിക്ഷേപ പദ്ധതികൾ കണ്ടെത്തി അതിനെക്കുറിച്ച് വ്യക്തമായി പഠിച്ച ശേഷം മാത്രം നിക്ഷേപിച്ച് തുടങ്ങുക.
4. അധിക വരുമാനം: പണപ്പെരുപ്പത്തിന്റെയും ഉയർന്ന ജീവിത ചെലവുകളുടെയും കാലത്ത് നിങ്ങൾക്ക് ശരിയായ വരുമാനം കിട്ടുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുക. ഇല്ലായെങ്കിൽ നിങ്ങൾ ചെയ്യുന്ന ജോലിക്ക് ആവശ്യമായ പണം ചോദിച്ചു വാങ്ങുക. അധിക വരുമാനം കണ്ടെത്താൻ കൂടുതൽ സമയം ജോലി ചെയ്യുകയോ ഒന്നിലധികം വരുമാന സ്രോതസ് കണ്ടെത്തുകയും ചെയ്യാം.
5. ജീവിതശൈലി വിലക്കയറ്റത്തിന് വഴങ്ങരുത്: ജീവിതശൈലി പണപ്പെരുപ്പം കരിയർ പുരോഗതിയുടെ ഒരു സാധാരണ അനന്തരഫലമാണ്. നിങ്ങൾക്ക് കൂടുതൽ പണം ചെലവഴിക്കാൻ ഉള്ളതുകൊണ്ട് മാത്രം നിങ്ങൾ കൂടുതൽ പണം ചെലവഴിക്കുന്നു. നിങ്ങളുടെ അപ്പാർട്ട്മെന്റ് വളരെ ചെറുതാണെന്നും നിങ്ങൾക്ക് നഗരപ്രാന്തങ്ങളിൽ ഒരു വീട് ആവശ്യമാണെന്നും നിങ്ങൾ തീരുമാനിച്ചേക്കാം. കുറഞ്ഞ ഡൗൺപേമെന്റിൽ ആഡംബര വസ്തുക്കൾ വാങ്ങാൻ നിങ്ങൾ തീരുമാനിക്കുന്നു. ഇതെല്ലാം ഒഴിവാക്കണം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
