ഓൺലൈൻ തട്ടിപ്പുകൾ വഴി പണം പോകുന്ന സംഭവങ്ങൾ അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. പല രൂപത്തിലും രീതിയിലുമാണ് തട്ടിപ്പുകാർ സജീവമാകുന്നത്. ഇത്തരക്കാർ പ്രധാനമായും ലക്ഷ്യമിടുന്നത് മുതിർന്ന പൗരന്മാരെയാണ്. അടുത്തിടെ അഹമ്മദാബാദിൽ സമാനമായ സംഭവങ്ങളിലൂടെ രണ്ട് വയോധികരിൽ നിന്നും തട്ടിപ്പുസംഘം കൈക്കലാക്കിയത് മൂന്ന് കോടി രൂപയാണ്. കേരളത്തിലടക്കം ഇത്തരക്കാർ സജീവമാകുമ്പോൾ ഓൺലൈൻ തട്ടിപ്പിൽ നിന്ന് നിങ്ങളുടെ വിലപ്പെട്ട സമ്പാദ്യം സുരക്ഷിതമാക്കിവെക്കാൻ നിർബന്ധിതമായും അറിഞ്ഞിരിക്കേണ്ട, ചെയ്തിരിക്കേണ്ട് കാര്യങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പരാമർശിക്കുന്നത്.
ചിലത് അവിശ്വസനീയം എന്ന് തോന്നാറില്ലേ. അത് വിശ്വസിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത് എന്ന് കരുതിക്കോളൂ. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഒരാൾ 30 ശതമാനം ഇളവോ, റിട്ടേൺസോ വാഗ്ദാനം ചെയ്‌താൽ ഉറപ്പിക്കുക. കാര്യം അത്രക്ക് പന്തിയല്ല. നിങ്ങളുടെ പക്കൽ നിന്നും ഒരു വൻ തുക തട്ടാനുള്ള ശ്രമം ആണ് ഈ ഓഫറുകൾ. നിഫ്റ്റി ഇൻഡെക്സ് പ്രകാരം 20 ശതമാനം ആണ് 2023 കലണ്ടറിൽ ബെഞ്ച് മാർക്ക്. നിങ്ങൾക്ക് നല്ലൊരു റിട്ടേൺസ് വേണണെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ നന്നായി അന്വേഷിച്ചു നിക്ഷേപം നടത്തുക. വാട്സാപ്പ് തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാം

ട്രാൻസക്ഷൻ അലെർട്ടുകൾ പോലെ പല പുത്തൻ സുരക്ഷാ മുറകളും ബാങ്കുകൾ ഇപ്പോൾ തുടങ്ങിയിരിക്കുന്നു. അവയെല്ലാം നിങ്ങളുടെ അക്കൗണ്ടിനും ഉണ്ടെന്ന് ഉറപ്പു വരുത്തുക. അവ കൃത്യമായി ഉപയോഗപ്പെടുത്തേണ്ടതുമുണ്ട്. അതായത്, ബാങ്കിൽ നിന്നു വരുന്ന മെസേജുകളും അലെർട്ടുകളും സർവീസ് മെസേജുകൾ കൈകാര്യം ചെയ്യുന്ന ലാഘവത്തോടെ കാണരുത്.
വിവിധ സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും അക്കൗണ്ട് ഉണ്ടാക്കുന്നതിന് മുന്നോടിയായി റിവ്യൂകൾ നോക്കുന്ന ശീലം ഉപകാരപ്പെടും. വിശ്വാസ്യതയുള്ള അധികം ആളുകൾ ഉപയോഗിച്ച് മുൻ നിരയിലുള്ളവ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. എൻബിഎഫ്സി അഥവ ബാങ്കിതര ധനകാര്യ സ്ഥാപനമാണെങ്കൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
വമ്പൻ ഡിസ്‌കൗണ്ടുകളിൽ വീഴാതിരിക്കുക. ഉദാഹരണത്തിന്, 40 ശതമാനം അല്ലെങ്കിൽ അതിൽ കൂടുതൽ ഉള്ളപ്പോൾ കണ്ണടച്ചു വിശ്വസിക്കാതിരിക്കുക. കുറച്ച് ആളുകൾ മാത്രം ഉപയോഗിക്കുന്ന ആപ്പുകൾ വിശ്വസിക്കാതിരിക്കുന്ന ശീലം നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങളുടെ തോന്നൽ വളരെ ശരിയാണ്.
സംശയാസ്പദമായ സാഹചര്യത്തിൽ പിന്മാറുന്നതാണ് ഉചിതം. തട്ടിപ്പുകൾ പല രൂപത്തിൽ വന്നേക്കാം. ഒഴിഞ്ഞു മാറുന്നത് തടയാൻ അവർ കൂടുതൽ ഓഫറുകളും ടെസ്റ്റിമോണികളും നിരത്താം. വിശ്വസനീയമല്ലെന് അല്ലെന്ന് തെളിഞ്ഞാൽ ആ ഇടപാടിൽ നിന്നും രക്ഷപെടാൻ പഴുതുകൾ കണ്ടെത്തുക.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
