A Oneindia Venture

പാൻ 2.0 ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം..? ഇതാ എളുപ്പ മാർ​ഗം; സവിശേഷതകളും അറിയാം...

രാജ്യത്തെ ഏറ്റവും സുപ്രധാന തിരിച്ചറിയൽ രേഖകളിലൊന്നാണ് പാൻ. സാമ്പത്തിക ഇടപാടുകൾക്കായി പാൻ നിർബന്ധമാണ്. പാൻ കാർഡിൻ്റെ രൂപും ഭാവവും മാറ്റിയെടുത്ത് കൊണ്ട് കേന്ദ്ര സർക്കാർ പാൻ 2.0 എന്ന പുതിയ സംവിധാനം പരിചയപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോഴും ഈ സംവിധാനത്തെ കുറിച്ച് പലർക്കും ധാരണയില്ല. നികുതിദായകർക്ക് അവരുടെ മൊത്തത്തിലുള്ള ഇടപാട് പ്രക്രിയ സുഗമമാക്കുന്നതിനാണ് 2.0 രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പുതിയ സംവിധാനത്തിലൂടെ സ്കാൻ ചെയ്യാവുന്ന ക്യുആർ കോഡുകൾ ഉൾക്കൊള്ളുന്ന ഇ-പാൻ കാർഡുകൾ ആരംഭിക്കുന്നു. മാത്രമല്ല പാൻ 2.0 ഉപയോ​ഗിക്കുമ്പോൾ പ്രക്രിയകളെല്ലാം പെട്ടെന്ന് തന്നെ പൂർത്തീകരിക്കാം, ഒപ്പം സുരക്ഷിതമായ സംവിധാനമായതിനാൽ മറ്റുള്ളവർക്കും നിങ്ങളുടെ ഡാറ്റ ദുരുപയോഗം ചെയ്യാനോ വഞ്ചനാപരമായ രീതിയിൽ സമീപിക്കാനോ സാധിക്കില്ല.

ഇ-പാൻ കാർഡിന്റെ ഡിജിറ്റൽ പതിപ്പ് സൗജന്യമാണ്, മാത്രമല്ല നിങ്ങൾക്ക് അത് എപ്പോൾ വേണമെങ്കിലും ഇമെയിൽ വഴി ഇൻസ്റ്റൻ്റായി ഡൗൺലോഡ് ചെയ്യാം. എന്നാൽ എപ്പോഴും ഒരു ഫിസിക്കൽ കോപ്പി ഉണ്ടായിരിക്കുന്നത് നല്ലതാണ്. എന്നാൽ അതിന് ഒരു ചെറിയ ഫീസ് അടക്കേണ്ടി വരും. പുതിയ സംവിധാനത്തിലുള്ള പാൻ കാർഡുകൾ എല്ലാവരുടെയും കൈവശമുണ്ടാവണം എന്ന് നിർബന്ധമില്ല. പക്ഷേ ഓർക്കുക, നിങ്ങളുടെ കൈവശം സാധുവായ ഒരു പാൻ കാർഡുണ്ടെന്ന് ഉറപ്പ് വരുത്തുക. അതിന് ക്യുആർ കോഡ് ഇല്ലെങ്കിലും അത് വാലിഡ് ആണെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

നിങ്ങൾ ഒരു പാൻ 2.0 കാർഡിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്ങനെ അപേക്ഷിക്കണമെന്ന് ഇപ്പോഴും അറിയില്ലേ..? പേടിക്കേണ്ട! പാൻ 2.0 കാർഡ് അല്ലെങ്കിൽ വേ​ഗത്തിൽ ലഭിക്കുന്ന ഇ-പാൻ എങ്ങനെ സ്വന്തമാക്കാമെന്ന് പരിശോധിക്കാം. അതിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം;

ആദ്യം നിങ്ങളുടെ പാൻ ഇഷ്യൂ ചെയ്യുന്ന ഏജൻസി ഏതെന്ന് തിരിച്ചറിയുക. പാൻ-അനുബന്ധ സേവനങ്ങൾക്കായി ഇന്ത്യയിൽ രണ്ട് അംഗീകൃത ഏജൻസികളുണ്ട്;

1. Protean (NSDL ഇ-ഗവേണൻസ് എന്നായിരുന്നു മുൻപ് അറിയപ്പെട്ടിരുന്നത്)
2. യുടിഐ ഇൻഫ്രാസ്ട്രക്ചർ ടെക്നോളജി ആൻഡ് സർവീസസ് ലിമിറ്റഡ് (UTIITSL)

ഈ രണ്ട് ഏജൻസികളിൽ ഏതെങ്കിലും ഒന്നായിരിക്കും നിങ്ങളുടെ നിലവിലെ പാൻ കാർഡ് ചെയ്തത്. ഏത് ഏജൻസിയാണെന്ന് ഉറപ്പാക്കാൻ
നിലവിലെ കാർഡിന്റെ പിൻവശം പരിശോധിക്കുക. ശരിയായ പ്ലാറ്റ്‌ഫോമിലൂടെ അപേക്ഷിക്കാൻ ഇത് നിങ്ങളെ സഹായിക്കും.

പാൻ കാർഡ് 2.0 (Protean വഴി) എങ്ങനെ അപേക്ഷിക്കാം..?

  • Protean പാൻ റീപ്രിന്റിലെ ഔദ്യോഗിക റീപ്രിന്റ് പോർട്ടൽ സന്ദർശിക്കുക.
  • നിങ്ങളുടെ പാൻ, ആധാർ നമ്പർ, ജനനത്തീയതി എന്നിവ നൽകി സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് അറിയിപ്പ് എന്ന കോളത്തിൽ അംഗീകരിക്കുക.
  • നിങ്ങളുടെ മാസ്ക് ചെയ്ത പാൻ വിവരങ്ങൾ പരിശോധിച്ചുറപ്പിക്കുക. ഒടിപി മൊബൈൽ വഴിയോ ഇമെയിൽ വഴിയോ സ്വീകരിക്കാം. ഈ ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം പാൻ കാർഡ് അയക്കേണ്ട വിലാസം നൽകുക.
  • നിങ്ങൾക്ക് ഒടിപി ലഭിച്ചു കഴിഞ്ഞാൽ 10 മിനിറ്റിനുള്ളിൽ അത് നൽകി ഉറപ്പ് വരുത്തുക.
  • അതിനു ശേഷം പേയ്‌മെന്റ് പേജിലേക്ക് പോകുക. നിബന്ധനകൾ അംഗീകരിക്കുക. ശേഷം 50 രൂപ റീപ്രിന്റ് ഫീസ് അടയ്ക്കുക.
  • പേയ്മെൻ്റ് ശരിയായ രീതിയിൽ പൂർത്തീകരിച്ചാൽ ഒരു അക്‌നോളജ്‌മെന്റ് രസീത് ലഭിക്കും. 24 മണിക്കൂറിന് ശേഷം, നിങ്ങളുടെ ഇ-പാൻ ഡൗൺലോഡ് ചെയ്യാം, അതിനാൽ അത് സേവ് ചെയ്യുക.
  • റീപ്രിന്റ് ചെയ്ത പാൻ കാർഡ് 15-20 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത തപാൽ വിലാസത്തിലേക്ക് അയയ്ക്കും.

ഈ അപ്‌ഡേറ്റ് ചെയ്ത പ്രക്രിയയിൽ QR കോഡ് ഉൾപ്പെടുത്തുന്നതിലൂടെ സൗകര്യവും മെച്ചപ്പെട്ട സുരക്ഷയും ഉറപ്പാക്കാം. 2.0 വഴി വളരെ പെട്ടെന്ന് തന്നെ പാൻ സംബന്ധിച്ച പ്രക്രിയകളെല്ലാം എളുപ്പമാക്കും. പാൻ 2.0 നിങ്ങൾക്ക് വീട്ടിലിരുന്ന് കൊണ്ടും അപേക്ഷിക്കാം.

UTIITSL-ൽ വഴി നിങ്ങളുടെ ഇ-പാൻ ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ? വിശദമായി പരിശോധിക്കാം;

പാൻ 2.0 ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം..? ഇതാ എളുപ്പ മാർ​ഗം; സവിശേഷതകളും അറിയാം...
  • https://www.pan.utiitsl.com എന്ന ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കുക. അതിൽ ഇ-പാൻ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം.
  • ശേഷം പാൻ നമ്പർ, ജനനത്തീയതി എന്നീ വിവരങ്ങൾ സമർപ്പിക്കുക.
  • അതിനു ശേഷം കാപ്ച കോഡ് നൽകുക
  • സബ്മിറ്റ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ പാനിൽ ഒരു ഇമെയിൽ ഐഡി രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് വെബ്‌സൈറ്റ് ഉറപ്പ് വരുത്തും.
  • ഇമെയിൽ ഐഡി രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, നിങ്ങൾ അത് പാൻ 2.0 പ്രകാരം അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.

ഇ-പാൻ ഡെലിവറി:

നിങ്ങളുടെ ഇ-പാൻ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഇഷ്യു ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഇമെയിൽ വഴി ഡിജിറ്റൽ വേർഷൻ സൗജന്യമായി ലഭിക്കും. രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിലേക്ക് ഇ-പാൻ അയച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് അത് PDF ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാൻ കഴിയും.

നിങ്ങളുടെ നിലവിലുള്ള പാൻ കാർഡ് ഇപ്പോഴും ഉപയോ​ഗപ്രദമാണോ?

നിലവിലുള്ള പാൻ കാർഡുകൾ സാധുവായി തുടരും. എങ്കിലും നിങ്ങൾക്ക് അധിക ചെലവില്ലാതെ QR കോഡ് ഉപയോഗിച്ച് പാൻ 2.0യിലേക്ക് അപ്​ഗ്രേഡ് ചെയ്യാൻ സാധിക്കും. പലർക്കും ഇതിൻ്റെ ഉപയോ​ഗത്തെ കുറിച്ച് ഇപ്പോഴും അറിയില്ല. മെച്ചപ്പെട്ട സുരക്ഷയ്ക്കും ഉപയോഗം സു​ഗപ്രദമാക്കുന്നതിനുമായി നൂതന സാങ്കേതികവിദ്യയും ക്യുആർ കോഡും സംയോജിപ്പിച്ച് പാൻ കാർഡുകളിലേക്ക് സൗജന്യ അപ്‌ഗ്രേഡുകൾ നൽകുന്നതാണ് ഈ പാൻ 2.0.

പാൻ 2.0 എന്ന സർക്കാരിൻ്റെ പുതിയ സംവിധാനത്തിൻ്റെ പ്രധാന പോസിറ്റീവ് വശങ്ങൾ എന്തെല്ലാം?

1. സുരക്ഷാ സവിശേഷതകൾ: പുതിയ പാൻ കാർഡിൽ ക്യുആർ കോഡ് സാങ്കേതികവിദ്യയുള്ളതിനാൽ ഡ്യൂപ്ലിക്കേഷൻ അല്ലെങ്കിൽ വഞ്ചനാപരമായ കുറ്റകൃത്യങ്ങൾ കുറക്കുന്നതിന് സഹായകരമാവുന്നു. ക്യുആർ കോഡിലെ എൻക്രിപ്റ്റ് ചെയ്ത വ്യക്തിഗത വിവരങ്ങൾ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അംഗീകൃത വ്യക്തികൾക്ക് മാത്രമേ ആക്‌സസ് ചെയ്യാൻ സാധിക്കൂ.

2. കാര്യക്ഷമമായ പ്രക്രിയ: അപ്ഡേറ്റ് ചെയ്ത പാൻ കാർഡിലെ ക്യുആർ കോഡ് സ്കാനിംഗ് ഉള്ളതിനാൽ ഐഡന്റിറ്റി പരിശോധന കൂടുതൽ കാര്യക്ഷമമാക്കുന്നു. ഐഡന്റിറ്റി മോഷണവും ആൾമാറാട്ടവും ഇതിലൂടെ തടയുന്നു.

3. ഡാറ്റ പരിപാലിക്കും: ഇനി മുതൽ അപ്‌ഗ്രേഡ് ചെയ്ത പാൻ കാർഡ് ഉപയോക്തൃ വിശദാംശങ്ങൾ ആദായനികുതി വകുപ്പിന്റെ ഏറ്റവും പുതിയ ഫോർമാറ്റിംഗ് അനുസരിച്ചായിരിക്കും സൂക്ഷിക്കുന്നത്. അതിനാൽ വിവരങ്ങൾ കൂടുതൽ സുരക്ഷിതമാവുന്നു.

4. നിയമപരമായ കാര്യങ്ങൾ പാലിക്കൽ: 2.0 എന്നത് പാൻ കാർഡിൻ്റെ പുതിയ രൂപമാണ്, ഈ പുതിയ പാൻ കാർഡ് നേടുന്ന ഉപയോക്താക്കൾ സർക്കാരിന്റെ അപ്‌ഡേറ്റ് ചെയ്ത തിരിച്ചറിയൽ പ്രോട്ടോക്കോളുകളുമായി പൊരുത്തപ്പെടുന്നു എന്ന് ഉറപ്പാക്കുന്നു.

5. തട്ടിപ്പ് തടയൽ: ക്യുആർ കോഡുകൾ കൃത്യമായി ഉപയോ​ഗിക്കുന്നതിനാൽ പാൻ കാർഡുകൾ വഴി തട്ടിപ്പ് നടത്താൻ സാധിക്കില്ല. ഇനി മുതൽ വ്യക്തി​ഗത വിവരങ്ങളെല്ലാം ക്യൂആർ കോ‍ഡ് സ്കാൻ ചെയ്ത് ഉറപ്പ് വരുത്തേണ്ടി വരും. അതിനാൽ തട്ടിപ്പുകാർക്ക് ഇതൊരു വെല്ലുവിളിയാവുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X