അടിയന്തര ഘട്ടങ്ങളിൽ പണത്തിന്റെ ലഭ്യത ഉറപ്പാക്കാൻ സഹായിക്കുന്ന രീതികളിലൊന്നാണ് പേഴ്സണൽ ലോൺ അഥവ വ്യക്തിഗത വായ്പ. അപ്രതീക്ഷിതമായി എന്തും സംഭവിക്കാനുള്ള സാധ്യത മുന്നിൽകണ്ടുകൊണ്ട് ചിന്തിച്ചാൽ നമ്മുടെയെല്ലാം ജീവിതത്തിൽ വ്യക്തിഗത വായ്പയെടുക്കാനുള്ള സാധ്യതയുണ്ട്.
ഭവന, വാഹന വായ്പകളിൽ നിന്നും വ്യത്യസ്തമായി എന്ത് ആവശ്യത്തിനും ഏതൊരു ഘട്ടത്തിലും പ്രയോജനപ്പെടുത്താൻ സാധിക്കുന്നു എന്നതാണ് വ്യക്തിഗത വായ്പകളുടെ പ്രധാന സവിശേഷതകളിലൊന്ന്. എന്നാൽ, ഇത്തരം വായ്പകളുടെ പലിശ നിരക്കും തിരിച്ചടവ് ഘടനയും ഒരുപക്ഷെ ദീർഘകാല അടിസ്ഥാനത്തിൽ നിങ്ങളുടെ സാമ്പത്തിക ആസൂത്രണത്തെ ബാധിച്ചേക്കാം. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധയോടെ വേണം വ്യക്തിഗത വായ്പയെടുക്കാൻ. ഏതൊക്കെ ഘട്ടത്തിൽ പേഴ്സണൽ ലോൺ പ്രയോജനപ്പെടുത്താമെന്ന് നോക്കാം.
അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ: അപ്രതീക്ഷിതമായി സംഭവിക്കുന്ന അടിയന്തര ആവശ്യങ്ങൾക്ക് ഉതകുന്ന സമ്പാദ്യം നിങ്ങളുടെ കൈവശമില്ലാത്ത സാഹചര്യങ്ങൾ വ്യക്തിഗത വായ്പ ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും. ഉദ്ദാഹരണത്തിന് മെഡിക്കൽ ആവശ്യങ്ങൾ, വീട്, വാഹനം പോലെയുള്ളവയുടെ അടിയന്തര അറ്റകുറ്റപ്പണികൾ തുടങ്ങിയ ആവശ്യങ്ങൾക്ക് പണമില്ലാത്തതോ തികയാത്തതോ ആയ സാഹചര്യങ്ങൾ പേഴ്സണൽ ലോൺ ഉപകരപ്പെടും.

കടം ഏകീകരിക്കാൻ: ഉയർന്ന പലിശ നിരക്കിലുള്ള ഒന്നിലധികം കടങ്ങളോ വായ്പകളോ നിങ്ങൾക്ക് ഉണ്ടെങ്കിൽ, കുറഞ്ഞ പലിശ നിരക്കിലുള്ള വ്യക്തിഗത വായ്പയായി അവയെ ഏകീകരിക്കുന്നത് പലിശ ഭാരം കുറയ്ക്കുന്നതിനും കൂടുതൽ പണം ലാഭിക്കുന്നതിനും നിങ്ങളെ സഹായിക്കും. തിരിച്ചടവ് ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ പോലും നിങ്ങൾക്ക് നേട്ടമാകും.
മികച്ച റിട്ടേൺസിനുള്ള അവസരങ്ങൾ: മികച്ച റിട്ടേൺസ് ലഭിക്കുന്ന നിക്ഷേപ സാധ്യതകളോ ബിസിനസ് അവസരങ്ങളോ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ അതിനാവശ്യമായ പണം കൈവസമില്ലാത്ത അവസ്ഥ ഉണ്ടായേക്കാം. ഇത്തരം സാഹചര്യങ്ങളിലും വ്യക്തിഗത വായ്പകൾ ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും. ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നതിനും നിക്ഷേപത്തിൽ ഉയർന്ന വരുമാനം നേടുന്നതിനുമുള്ള അവസരമാണെങ്കിൽ വ്യക്തിഗത വായ്പയെടുക്കുന്നത് നേട്ടം മാത്രമായിരിക്കും സമ്മാനിക്കുന്നത്.
എന്നാൽ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ പലിശ നിരക്ക് അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചുവേണം പേഴ്സണൽ ലോൺ തിരഞ്ഞെടുക്കാൻ. അതോടൊപ്പം തന്നെ വരുന്ന പ്രൊസസിംഗ് ഫീസ്, പ്രീപേമെന്റ് പിഴകൾ, മറ്റ് ചാർജുകൾ എന്നിവയും ബാധ്യത വർദ്ധിപ്പിക്കുമോയെന്ന് കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. ഒരു വ്യക്തിഗത വായ്പ തിരഞ്ഞെടുക്കുന്നതിന് മുമ്പ്, വ്യക്തിഗത സമ്പാദ്യം, പിയർ-ടു-പിയർ ലെൻഡിംഗ്, അല്ലെങ്കിൽ സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും കടം വാങ്ങുന്നത് പോലെയുള്ള കാര്യങ്ങൾ പരിഗണിക്കുന്നത് ഉചിതമായിരിക്കും. അപ്രതീക്ഷിത ചെലവുകൾ കൈകാര്യം ചെയ്യാൻ നിങ്ങളുടെ പക്കൽ ഒരു എമർജൻസി ഫണ്ട് ഉണ്ടോ എന്നതും പരിഗണിക്കുക. അടിയന്തര ഘട്ടങ്ങളിൽ വായ്പകളെ മാത്രം ആശ്രയിക്കുന്നത് കടത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കും.
More From GoodReturns

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications