രാജ്യം നവരാത്രി ആഘോഷങ്ങളുടെ തിരക്കിലാണ്. നവരാത്രിയുടെ പത്താം ദിവസം ആഘോഷിക്കുന്ന ദസറ പുതിയ സംരഭങ്ങൾ തുടങ്ങാനും സ്വർണം വാങ്ങാനും മറ്റ് നിക്ഷേപങ്ങൾ നടത്താനും ഏറ്റവും അനുയോജ്യമായ ദിവസമാണെന്നാണ് വിശ്വാസം. സ്വർണം എന്നാൽ എല്ലാവർക്കും ഇഷ്ടാമാണ്. നൂറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള ആളുകളുടെ പ്രിയപ്പെട്ട നിക്ഷേപമാണ് സ്വർണം. സ്വർണനിക്ഷേപമെന്നാൽ ആഭരണങ്ങൾ വാങ്ങുക എന്നത് മാത്രമല്ല. മറ്റ് പല സ്വർണനിക്ഷേപങ്ങളുമുണ്ട്.
നൂറ്റാണ്ടുകളായി ഇന്ത്യക്കാർ നാണയങ്ങൾ, ബാറുകൾ, ആഭരണങ്ങൾ എന്നിങ്ങനെ ഭൗതിക രൂപങ്ങളിലാണ് സ്വർണം വാങ്ങിയിരുന്നത്. ഇത് ഇപ്പോഴും തുടരുന്നുണ്ട്. എന്നാൽ ഡിജിറ്റൽ രൂപത്തിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിൽ അടുത്ത കാലത്തായി വലിയ വർദ്ധനവുണ്ടായിട്ടുണ്ട്.
സ്വർണം വാങ്ങുമ്പോൾ
ഭൗതികമായ സ്വർണം വാങ്ങുന്നതിൽ വളരെയധികം അപകടസാധ്യതകളുണ്ട്. അതോടൊപ്പം സ്വർണം ആഭരണമായി വാങ്ങുമ്പോൾ പണിക്കൂലിയും നൽകണം. 3 ശതമാനം ജിഎസ്ടിയും സ്വർണാഭരണം വാങ്ങുമ്പോള്‍ ചുമത്തും. നഷ്ടപ്പെടല്‍, മോഷണം തുടങ്ങിയ അപകട സാധ്യതയും ആഭരണങ്ങള്‍ക്കുണ്ട്. വാങ്ങിക്കുമ്പോള്‍ മാത്രമല്ല, വില്‍ക്കുമ്പോഴും നമ്മുടെ രാജ്യത്ത് സ്വർണത്തിന് നികുതി ചുമത്തുന്നുണ്ട്.

ഡിജിറ്റൽ ഗോൾഡ്
ഡിജിറ്റല്‍ ഗോള്‍ഡ് ഡിജിറ്റല്‍ ഗോള്‍ഡ് എന്നത് ഭൗതിക സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുവാനുള്ള ഒരു മാര്‍ഗമാണ്. സാധാരണ സ്വര്‍ണം പോലെ തന്നെയാണ് ഇതിന്റെയും ഇടപാട് പ്രക്രിയകള്‍. ഓണ്‍ലൈനായി വാങ്ങിച്ച് ഇന്‍ഷുവേര്‍ഡ് ചെയ്തിരിക്കുന്ന വാലറ്റുകളില്‍ ഉപയോക്താവിന് വേണ്ടി സെല്ലര്‍ അത് സൂക്ഷിക്കുകയാണ് ചെയ്യുക. 1 രൂപ മുതല്‍ മൂല്യത്തില്‍ നിങ്ങള്‍ക്ക് 24 കാരറ്റ് ഹാള്‍മാര്‍ക്ക് സ്വര്‍ണം വാങ്ങിക്കുവാനും വില്‍ക്കുവാനും ഇതിലൂടെ നിങ്ങള്‍ക്ക് സാധിക്കും.
ഡിജിറ്റൽ രൂപത്തിൽ സ്വർണം സ്വന്തമാക്കുന്നത് നഷ്ടപ്പെടല്‍, മോഷണം തുടങ്ങിയ അപകട സാധ്യതകളും അനിശ്ചിതത്വങ്ങളും ഇല്ലാതാക്കുന്നു, മ്യൂച്വൽ ഫണ്ടുകൾ, എസ്‌ജിബി, ഇടിഎഫ് മുതലായ രൂപങ്ങളിൽ ഒരാൾക്ക് ഡിജിറ്റലായി സ്വർണത്തിൽ നിക്ഷേപിക്കാം.
1. ഗോൾഡ് ഇടിഎഫ്
ഗോൾഡ് ഇടിഎഫ് എന്നാൽ മ്യൂച്വൽ ഫണ്ട് രൂപത്തിലുള്ള സ്വർണമാണ്. നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ സ്വർണ്ണത്തിനുടമയാകാൻ സഹായിക്കുന്ന നിക്ഷേപം കൂടിയാണ് ഇത്. ആഭ്യന്തര വിപണിയിലെ സ്വർണ്ണത്തിന്റെ വിലയെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ള എക്‌സ്ചേഞ്ച് ട്രേഡ് ഫണ്ടാണ് ഇത്. 1 യൂണിറ്റ് ഗോൾഡ് ഇടിഎഫ് എന്നത് 1 ഗ്രാം സ്വർണ്ണത്തിന് തുല്യമാണ്.
ഈ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ വ്യക്തിഗത സ്റ്റോക്കുകൾ പോലെ പ്രവർത്തിക്കുകയും ഷെയറുകളുടേതിന് സമാനമായ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ട്രേഡ് ചെയ്യുകയും ചെയ്യുന്നു. അതായത് ഭൗതിക രൂപത്തിലുള്ള സ്വർണ്ണത്തെ പേപ്പറിൽ അല്ലെങ്കിൽ ഡീമാറ്റ് രൂപത്തിൽ അവതരിപ്പിക്കുന്നതാണ് ഗോൾഡ് ഇടിഎഫ്.
ഇടിഎഫുകളിൽ, ഫണ്ട് മാനേജർ സ്വർണം വാങ്ങി സ്‌കീമിൻ്റെ കസ്റ്റോഡിയനിൽ നിക്ഷേപിക്കുന്നു. ഒരു ഇടിഎഫിലെ സ്വർണ്ണത്തിൻ്റെ വില ഭൗതിക സ്വർണ്ണത്തിന് തുല്യമാണ്, അതുപോലെ തന്നെ റിട്ടേണും. കൂടാതെ, ഒരു സ്വർണ്ണ ഇടിഎഫ് വാങ്ങുന്നതിനുള്ള ചെലവ് ഭൗതിക സ്വർണ്ണം വാങ്ങുന്നതിനേക്കാൾ വളരെ കുറവാണ്. വ്യക്തിഗത ഉപയോഗത്തിനല്ല, നിക്ഷേപ കാഴ്ചപ്പാടിൽ നിന്ന് മാത്രം സ്വർണം വാങ്ങുന്ന നിക്ഷേപകർക്ക് ഇത് അനുയോജ്യമാണ്.

2. ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ
സ്വര്‍ണ ശേഖരത്തില്‍ നേരിട്ടോ അല്ലാതെയോ നിക്ഷേപിക്കുന്ന ഒരു തരം മ്യൂച്വല്‍ ഫണ്ടുകളാണ് ഗോള്‍ഡ് ഫണ്ടുകള്‍. സ്വര്‍ണം ഉത്പാദിപ്പിക്കുകയും, വിതരണം ചെയ്യുകയും ചെയ്യുന്ന സിന്‍ഡിക്കേറ്റുകള്‍, ഫിസിക്കല്‍ ഗോള്‍ഡ്, ഖനന കമ്പനികള്‍ എന്നിവയുടെ സ്റ്റോക്കുകളിലാണ് പ്രധാനമായും ഇവിടെ നിക്ഷേപം നടക്കുന്നത്.
ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് നല്‍കുന്ന യൂണിറ്റുകളെ അടിസ്ഥാനമാക്കിയുള്ള ഓപ്പണ്‍ എന്‍ഡ് നിക്ഷേപങ്ങളാണ് ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍. അടിസ്ഥാന സ്വത്ത് ഭൗതിക സ്വര്‍ണത്തിന്റെ രൂപത്തില്‍ കൈവശം വച്ചിരിക്കുന്നതിനാല്‍, അതിന്റെ മൂല്യം സ്വര്‍ണത്തിന്റെ വിപണിമൂല്യത്തെ നേരിട്ട് ആശ്രയിക്കുന്നു. മറ്റേതൊരു മ്യൂച്വല്‍ ഫണ്ടിനെയും പോലെ ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകളും അവയുടെ അടിസ്ഥാന നിക്ഷേപത്തിന്റെ പ്രകടനത്തെ അടിസ്ഥാനമാക്കി വരുമാനം നേടുന്നു.
3. സോവറിൻ ഗോൾഡ് ബോണ്ടുകൾ
സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്ജിബി) ഒരു ഗ്രാമിൻ്റെ അടിസ്ഥാന യൂണിറ്റുള്ള സ്വർണ്ണത്തിൻ്റെ രൂപത്തിൽ നിയുക്ത സർക്കാർ സെക്യൂരിറ്റികളാണ്. 2006-ലെ ഗവൺമെൻ്റ് സെക്യൂരിറ്റി ആക്ടിന് അനുസൃതമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, കേന്ദ്ര സർക്കാരിന് വേണ്ടി സോവറിൻ ഗോൾഡ് ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നു.
1999-ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് ആക്‌ട് നിർവചിച്ചിരിക്കുന്ന പ്രകാരം ഇന്ത്യൻ താമസക്കാരായ വ്യക്തികൾക്ക് എസ്‌ജിബിയിൽ നിക്ഷേപിക്കാൻ അർഹതയുണ്ട്. ട്രസ്റ്റുകൾ, വ്യക്തികൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് നിക്ഷേപകർക്ക് അർഹതയുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
