റിട്ടയർമെന്റ് ജീവിതം നേരത്തെ പ്ലാൻ ചെയ്യുന്നുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
റിട്ടയർമെന്റ് ജീവിതത്തിലെ സാമ്പത്തിക വെല്ലുവിളികൾ മറികടക്കാൻ മുൻകൂട്ടി പ്ലാൻ ചെയ്യണം. മികച്ച നിക്ഷേപ പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിലൂടെ വിരമക്കിൽ സമയത്തെ ദൈനംദിന ആവശ്യതകൾ ആരെയും ആശ്രയിക്കാതെ നിറവേറ്റാനാകും. ഇതിലൂടെ നല്ലൊരു സ്ഥിര വരുമാനവും നേടാം. ഇപ്പോൾ 60 അല്ലെങ്കിൽ 55 വയസിനു മുൻപുതന്നെ പലരും റിട്ടയർമെന്റ് ജീവിതത്തിലേക്ക് കടക്കുന്നു. എപ്പോഴും നിലവിലെ സാമ്പത്തിക സ്ഥിതി വിലയിരുത്തുകയും റിട്ടയർമെന്റ് ജീവിതത്തിനുവേണ്ട സാമ്പത്തിക ഭദ്രത ഉറപ്പാക്കിയതിനുശേഷം നേരത്തെ വിരമിക്കാനുള്ള തീരുമാനം എടുക്കുന്നതാണ് ഉചിതം.
സാമ്പത്തിക ഭദ്രത നേടിക്കഴിഞ്ഞാൽ നേരത്തെയുള്ള വിരമിക്കൽ സാധ്യമാകും. നിങ്ങളുടെ ജീവിത ആവശ്യങ്ങൾ നിറവേറ്റാൻ ജോലിയെ ആശ്രയിക്കേണ്ടി വരില്ല. നേരത്തെയുള്ള വിരമിക്കൽ ആലോചിക്കുന്നുണ്ടെങ്കിൽ എന്തെല്ലാം നടപടികൾ സ്വീകരിക്കണം എന്നതിനെക്കുറിച്ചാണ് ഇനി പറയുന്നത്.
സാമ്പത്തിക സ്ഥിതി വിലയിരുത്തുക
നിലവിലെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി വിലയിരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. നിങ്ങളുടെ സമ്പാദ്യം, നിക്ഷേപങ്ങൾ, ബാധ്യതകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രതിമാസം നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും കടബാധ്യതകൾക്കുമായി എത്ര തുക വേണ്ടിവരുമെന്നത് പരിശോധിക്കുക. റിട്ടയർമെന്റ് സമയത്ത് അത്രയും വരുമാനം ലഭിക്കാൻ എത്ര മാത്രം നിക്ഷേപം നടത്തണമെന്ന് മനസിലാക്കാൻ ഇത് നിങ്ങളെ സഹായിക്കും.

നിക്ഷേപ മാർഗങ്ങൾ
മൂച്വൽ ഫണ്ടുകൾ: മ്യൂച്വൽ ഫണ്ടുകൾ, പ്രത്യേകിച്ച് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ, നേരത്തെ വിരമിച്ചവർക്കിടയിൽ ജനപ്രിയമാണ്. അവ ഉയർന്ന വരുമാനം വാഗ്‌ദാനം ചെയ്യുന്നു. ദീർഘകാല നിക്ഷേപത്തിന് അവ അനുയോജ്യമാണ്.
ഓഹരികൾ: ഓഹരികളിൽ നേരിട്ട് നിക്ഷേപിക്കുന്നത് നല്ലൊരു വരുമാനം നൽകും.
റിയൽ എസ്റ്റേറ്റ്: പല ഇന്ത്യക്കാർക്കും റിയൽ എസ്റ്റേറ്റ് ഇഷ്ടപ്പെട്ട നിക്ഷേപമായി തുടരുന്നു. റെന്റൽ പ്രോപ്പർട്ടികളിൽ നിക്ഷേപിക്കുന്നത് റിട്ടയർമെന്റിന് ശേഷം സ്ഥിരമായ വരുമാനം നൽകും
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്): പിപിഎഫും ഇപിഎഫും സുരക്ഷിതമായ നിക്ഷേപ ഓപ്ഷനുകളാണ്. ഇവ രണ്ടും കൂട്ടുപലിശ വാഗ്‌ദാനം ചെയ്യുന്നുണ്ട്.
നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്): നികുതി ആനുകൂല്യങ്ങളും വിരമിക്കുമ്പോൾ സ്ഥിരമായ പെൻഷൻ വരുമാനവും എൻപിഎസ് വാഗ്‌ദാനം ചെയ്യുന്നു.
സ്ഥിര നിക്ഷേപങ്ങൾ (എഫ്‌ഡി), സീനിയർ സിറ്റിസൺ സേവിങ്സ് സ്‌കീമം (എസ്‌സിഎസ്എസ്): എഫ്‌ഡികളും എസ്‌സിഎസ്എസും നല്ല ഓപ്ഷനുകളാണ്. അവ സ്ഥിരമായ വരുമാനം നൽകുന്ന സുരക്ഷിത നിക്ഷേപ മാർഗങ്ങളുമാണ്. മാത്രമല്ല, ഇവയിലെ നിക്ഷേപങ്ങൾക്ക് നികുതി ഇളവുകളും ലഭിക്കും.
ആരോഗ്യ ഇൻഷുറൻസ്
ആരോഗ്യ ഇൻഷുറൻസ് വളരെ അത്യാവശ്യമാണ്. കാരണം മെഡിക്കൽ ചെലവുകൾ നിങ്ങളുടെ സമ്പാദ്യം അതിവേഗം ഇല്ലാതാക്കും. ഗുരുതരമായ രോഗങ്ങൾ, ഹോസ്പിറ്റലൈസേഷൻ, ഔട്ട്‌പേഷ്യന്റ് ചെലവുകൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു സമഗ്ര ആരോഗ്യ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുക.
നികുതി ആസൂത്രണം
ഫലപ്രദമായ നികുതി ആസൂത്രണം സമ്പാദ്യം പരമാവധിയാക്കാൻ സഹായിക്കും. നികുതി ബാധ്യത കുറയ്ക്കുന്നതിന് പിപിഎഫ്, എൻപിഎസ്, ഇൽഎസ്എസ് (ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ്സ് സ്കീം) പോലുള്ള നികുതി ഇളവുള്ള നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുക. പിൻവലിക്കലുകളും നിക്ഷേപങ്ങളും നികുതി കാര്യക്ഷമമായ രീതിയിൽ ആസൂത്രണം ചെയ്യുക.
ശ്രദ്ധയോടെ പണം പിൻവിക്കുക
റിട്ടയർമെന്റ് ജീവിതത്തിലുടനീളം സമ്പാദ്യം നിലനിർത്താൻ പണം ശ്രദ്ധയോടെ പിൻവലിക്കുക. നിക്ഷേപങ്ങളിൽ നിന്നും പെൻഷനുകൾ അല്ലെങ്കിൽ ആന്വിറ്റികൾ പോലുള്ള സ്ഥിര വരുമാന സ്രോതസുകളിൽ നിന്നും ചിട്ടയോടെ പണം പിൻവലിക്കുക. വലിയ തുകകൾ നേരത്തെ പിൻവലിക്കുന്നത് ഒഴിവാക്കുക.
ജീവിതശൈലിയിലെ മാറ്റങ്ങൾ
വിരമിക്കൽ നേരത്തെയാകുമ്പോൾ ചില ജീവിതശൈലി മാറ്റങ്ങൾ ആവശ്യമായി വന്നേക്കാം. നിങ്ങളുടെ ചെലവുകൾ വിലയിരുത്തുകയും അനാവശ്യ ചെലവുകൾ കുറയ്ക്കുകയും ചെയ്യുക. ലളിതമായ ഒരു ജീവിതശൈലി സ്വീകരിക്കുക.
സമ്പത്തികസ്ഥിതി അവലോകനം
സാമ്പത്തിക പദ്ധതി പതിവായി അവലോകനം ചെയ്യുകയും ക്രമീകരിക്കുകയും ചെയ്യുക. നിക്ഷേപങ്ങൾ നിരീക്ഷിക്കുക, ചെലവുകൾ ട്രാക്ക് ചെയ്യുക, ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുക.
ശരിയായ ആസൂത്രണത്തിലൂടെയും നിക്ഷേപ മാർഗങ്ങളിലൂടെയും 60 വയസിന് മുമ്പ് വിരമിക്കുക എന്നത് സാധ്യമാണ്. സാമ്പത്തിക സ്ഥിതി വിലയിരുത്തി ഉചിതമായ നിക്ഷേപ ഓപ്ഷനുകൾ തിരഞ്ഞെടുക്കുന്നതിലൂടെ സുരക്ഷിതമായ റിട്ടയർമെന്റ് ജീവിതം ആസ്വദിക്കാനാകും.


Click it and Unblock the Notifications


