ആത്മനിർഭർ ഭാരതത്തിനായുള്ള മോദി സർക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ പ്രത്യേക സാമ്പത്തിക, സമഗ്ര പാക്കേജ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ കാർഷിക മേഖലയ്ക്കും കർഷക ക്ഷേമത്തിനും പ്രാധാന്യം നൽകുന്ന ചില തീരുമാനങ്ങളും പാക്കേജിൽ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 2 മാസത്തിൽ 25 ലക്ഷം കർഷകർക്കും വരും ദിവസങ്ങളിൽ 2.5 കോടി കർഷകർക്കും പുതിയ കിസാൻ ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
കിസാൻ ക്രെഡിറ്റ് കാർഡ്
കിസാൻ ക്രെഡിറ്റ് കാർഡുള്ള 2.5 കോടി കർഷകർക്ക് രണ്ട് ലക്ഷം കോടി രൂപയുടെ വായ്പ ലഭിക്കുമെന്ന് നിർമ്മല സീതാരാമൻ വ്യക്തമാക്കി. കഴിഞ്ഞ 3 മാസത്തിനിടെ ഏകദേശം 3 കോടി കർഷകർക്ക് 4.2 ലക്ഷം കോടി രൂപയുടെ വായ്പ കുറഞ്ഞ നിരക്കിൽ നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രസർക്കാർ കർഷകർക്കായി ആരംഭിച്ചിരിക്കുന്ന ക്ഷേമ പദ്ധതിയാണ് കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി). 1998 ലാണ് ഇത് ആരംഭിച്ചത്.
കുറഞ്ഞ നിരക്കിൽ വായ്പ
കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി കെസിസി വഴി കർഷകർക്ക് കുറഞ്ഞ നിരക്കിൽ വായ്പ നൽകും. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ഗുണഭോക്താക്കളായ എല്ലാ കർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡുകൾ കേന്ദ്രം വിതരണം ചെയ്യും. ഇതിലൂടെ 1.60 ലക്ഷം രൂപ വരെ വായ്പ യാതൊരു ഈടും നൽകാതെ കർഷകർക്ക് ലഭിക്കും. 5 വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കേണ്ട 3 ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല വായ്പകളും കർഷകർക്ക് നൽകും.
കിസാൻ ക്രെഡിറ്റ് കാർഡ് സൌജന്യമായി എങ്ങനെ നേടാം?
നിങ്ങൾ ഒരു കൃഷിക്കാരനാണോ? നിങ്ങൾക്ക് ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുണ്ടെങ്കിൽ എളുപ്പത്തിൽ പുതിയ കിസാൻ ക്രെഡിറ്റ് കാർഡ് നേടാം. വ്യത്യസ്ത ബാങ്കുകൾ വ്യത്യസ്ത രേഖകൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇവ ഓരോ ബാങ്കിലും സ്വീകാര്യമായ അടിസ്ഥാന രേഖകളാണ്. കിസാൻ ക്രെഡിറ്റ് കാർഡ് നൽകുന്നതിനുള്ള പരിശോധന, പ്രോസസ്സിംഗ് ഫീസ്, ലേസർ ഫോളിയോ ചാർജ് എന്നിവ സർക്കാർ നിർത്തലാക്കി. അതിനാൽ മുകളിൽ പറഞ്ഞ രേഖകളുണ്ടെങ്കിൽ , നിങ്ങൾക്ക് എളുപ്പത്തിൽ കാർഡ് ലഭിക്കും.
പോകേണ്ടത് എവിടെ?
കിസാൻ ക്രെഡിറ്റ് കാർഡിനുള്ള അപേക്ഷ സമർപ്പിക്കാൻ നിങ്ങൾ അടുത്തുള്ള ബാങ്കിലാണ് പോകേണ്ടത്. ബാങ്കിൽ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ചു നൽകി കർഷകർക്ക് അപേക്ഷ സമർപ്പിക്കാം. ഇതോടൊപ്പം കൃഷിക്കാരൻ തന്റെ ഭൂമി രേഖകളും വിള വിശദാംശങ്ങളും നൽകേണ്ടിവരും. ഇതു കൂടാതെ മുമ്പ് കിസാൻ ക്രെഡിറ്റ് കാർഡ് ലഭിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കേണ്ടതുണ്ട്.
ആവശ്യമായ രേഖകൾ
- ആധാർ കാർഡ്
- പാൻ കാർഡ്
- വോട്ടർ ഐഡി കാർഡ്
- ഡ്രൈവിംഗ് ലൈസൻസ്
കിസാൻ ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കേണ്ടത് എങ്ങനെ?
- പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ അക്കൗണ്ട് തുറന്ന എല്ലാ ഉപഭോക്താക്കൾക്കും ഈ സർക്കാർ പദ്ധതി പ്രയോജനപ്പെടുത്താം. ഇതിനായി നിങ്ങൾ ആദ്യം https://pmkisan.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക.
- ഇവിടെ നിന്ന് നിങ്ങൾ കിസാൻ ക്രെഡിറ്റ് കാർഡിന്റെ ഫോം ഡൌൺലോഡ് ചെയ്യണം. ഔദ്യോഗിക സൈറ്റിന്റെ ഹോം പേജിൽ, ഡൌൺലോഡ് കെസിസി ഫോം ഓപ്ഷൻ കാണും. ഇവിടെ നിന്ന് ഫോം ഡൌൺലോഡ് ചെയ്യാം.
അപേക്ഷ പൂരിപ്പിക്കുക
എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കേണ്ട ഒരു അപേക്ഷാ ഫോമാണ് നിങ്ങൾക്ക് ലഭിക്കുക. നിങ്ങളുടെ അപേക്ഷാ ഫോമിൽ വിളയുടെ വിശദാംശങ്ങൾ സഹിതം പൂരിപ്പിക്കണം. ഇതുകൂടാതെ, മറ്റേതെങ്കിലും ബാങ്കിൽ നിന്നോ ബ്രാഞ്ചിൽ നിന്നോ മറ്റൊരു കിസാൻ ക്രെഡിറ്റ് കാർഡ് ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കേണ്ടതുണ്ട്.
മെയ് 31 വരെ വായ്പ തിരിച്ചടയ്ക്കാം
നേരത്തെ കിസാൻ ക്രെഡിറ്റ് കാർഡ് സ്കീം പ്രകാരം വായ്പ എടുത്തവർക്ക് മെയ് 31 വരെ വായ്പ തിരിച്ചടയ്ക്കാൻ സമയം നീട്ടി നൽകി. നേരത്തെ, ഈ വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 31 ആയിരുന്നു. ഇത് ഇപ്പോൾ മെയ് 31ലേയ്ക്ക് നീട്ടി. മാത്രമല്ല, പിഴയോ അധിക പലിശയോ ഉണ്ടാകില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications