രാജ്യത്തെ കാർഷിക മേഖലയെ വളർത്തിയെടുക്കാനും കർഷകർക്ക് കൂടുതൽ സാമ്പത്തിക പ്രോത്സാഹനം നൽകുന്നതിനും വേണ്ടി തയ്യാറാക്കിയ കേന്ദ്ര സർക്കാരിൻ്റെ പ്രത്യേക പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ യോജന. യോഗ്യരായ കർഷകരുടെ അക്കൗണ്ടിലേക്ക് വർഷത്തിൽ 6,000 രൂപയാണ് ലഭിക്കുന്നത്. ഇത് കൃത്യമായ ഇടവേളകളിൽ 2,000 രൂപയുടെ എന്ന ഗഡുക്കളായിട്ടാണ് ലഭിക്കുന്നത്. ആഗസ്റ്റ് 2നായിരുന്നു പിഎം കിസാൻ്റെ 20ാം ഗഡു എത്തിയിരുന്നത്. ഇനി 4 മാസത്തെ ഇടവേളക്കു ശേഷം അടുത്ത ഗഡു എത്തും.
ഇനി 21ാം ഗഡുവിനായിട്ടാണ് കർഷകരുടെ കാത്തിരിപ്പ്. 2018 ഡിസംബർ 1 ന് ആരംഭിച്ച ഒരു കേന്ദ്ര സർക്കാർ പദ്ധതിയാണിത്. എല്ലാ വർഷവും പണം ലഭിക്കുമെങ്കിലും എല്ലാ കർഷകർക്കും ഈ നേട്ടം ലഭിക്കുമോ? അതൊരു വലിയ ചോദ്യ ചിന്ഹമാണ്. അതിനാൽ ഈ പദ്ധതിയിൽ അപേക്ഷിക്കാനുള്ള യോഗ്യതാ മാനദണ്ഡം അറിഞ്ഞിരിക്കാം.
പിഎം കിസാൻ യോജന നിർദ്ദേശിക്കുന്ന യോഗ്യത
- അപേക്ഷകന് കൃഷിഭൂമി ഉണ്ടായിരിക്കണം.
- ഭൂമി അപേക്ഷകന്റെ പേരിൽ 01.02.2019 ന് മുമ്പ് രജിസ്റ്റർ ചെയ്തതായിരിക്കണം
- അപേക്ഷകന്റെ ബാങ്ക് അക്കൗണ്ട് ആധാറുമായും NPCIയുമായും ലിങ്ക് ചെയ്തിരിക്കണം.

- നിങ്ങളുടെ കുടുംബാംഗം ഈ പദ്ധതിയുടെ ഗുണഭോക്താവാണെങ്കിൽ നിങ്ങൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
- സ്വന്തമായി കൃഷിഭൂമിയില്ലാത്തവർ
- 01.02.2019 ലെ കണക്കനുസരിച്ച് 18 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
- അപേക്ഷകനോ മറ്റ് കുടുംബാംഗങ്ങളോ എൻആർഐ ആണെങ്കിൽ സാധിക്കില്ല.
- ഭരണഘടനാ പദവികൾ വഹിക്കുന്ന കുടുംബാംഗങ്ങളുണ്ടെങ്കിൽ അപേക്ഷിക്കരുത്.
- കേന്ദ്ര/സംസ്ഥാന മന്ത്രിമാരായിരുന്ന കുടുംബാംഗങ്ങളുണ്ടെങ്കിൽ അപേക്ഷിക്കാനാവില്ല.
- ജില്ലാ പരിഷത്ത് ചെയർമാൻ, മുനിസിപ്പൽ കോർപ്പറേഷൻ മേയർ/ലോക്സഭ, രാജ്യസഭ, നിയമസഭ എന്നിവയിൽ നിലവിലുള്ള/മുൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള കുടുംബാംഗങ്ങൾക്ക് അപേക്ഷിക്കാനാവില്ല.
- കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പുകളിലെയും പ്രാദേശിക, പൊതു സ്ഥാപനങ്ങളിലെയും നിലവിലുള്ള/മുൻ ഉദ്യോഗസ്ഥരുടെയും സർക്കാർ അറ്റാച്ച്ഡ്/സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാർ (ക്ലാസ് IV ജീവനക്കാർ ഒഴികെ) ജോലി ചെയ്യുന്ന/വിരമിച്ച ഉദ്യോഗസ്ഥർ/ജീവനക്കാർ എന്നിവരുടെ കുടുംബാംഗങ്ങൾ അപേക്ഷിക്കരുത്.
- കഴിഞ്ഞ വർഷം ആദായനികുതി അടച്ച കുടുംബാംഗമുണ്ടെങ്കിൽ നിങ്ങൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
- ഡോക്ടർ/എഞ്ചിനീയർ/അഭിഭാഷകൻ/ചാർട്ടേഡ് അക്കൗണ്ടന്റ്/ആർക്കിടെക്റ്റ് തുടങ്ങിയ പ്രൊഫഷണൽ ബോഡിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുടുംബാംഗം, പ്രാക്ടീസ് ചെയ്യുന്നവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
എങ്ങനെ അപേക്ഷിക്കാം?
1. pmkisan.gov.in എന്ന ഔദ്യോഗിക പോർട്ടൽ തുറക്കാം
2. ഹോംപേജിൽ 'പുതിയ കർഷക രജിസ്ട്രേഷൻ' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ആധാർ നമ്പർ, സംസ്ഥാനം, കാപ്ച കോഡ് എന്നിവ സമർപ്പിക്കാനുള്ള ഓപ്ഷൻ കാണാം. അവിടെ വിവരങ്ങൾ നൽകുക.
3. ഒടിപി ഉപയോഗിച്ച് നിങ്ങളുടെ ആധാർ സ്ഥിരീകരണം പൂർത്തിയാക്കുക.
4. പരിശോധനക്ക് ശേഷം അപേക്ഷ പൂരിപ്പിക്കുക. ആധാർ പ്രകാരമുള്ള നിങ്ങളുടെ പേര്, ബാങ്ക് അക്കൗണ്ട് നമ്പറും IFSC കോഡും, മൊബൈൽ നമ്പർ, ഭൂമിയുടെ ഉടമസ്ഥാവകാശ വിശദാംശങ്ങൾ എന്നിവ നൽകണം.
5. വിവരങ്ങൾ സമർപ്പിച്ച ശേഷം സ്ഥിരീകരണത്തിനായി കാത്തിരിക്കുക. അപേക്ഷ സമർപ്പിച്ചതിന് ശേഷം വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനായി സംസ്ഥാന നോഡൽ ഓഫീസർക്ക് (SNO) ഇത് അയയ്ക്കും. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ നിങ്ങളുടെ പേരും ഗുണഭോക്തൃ പട്ടികയിൽ കാണാൻ സാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications