ഗൂഗിൾ 2019 ഇയർ ഇൻ സെർച്ച് റിപ്പോർട്ടിന്റെ മൂന്നാം പതിപ്പ് പുറത്തിറക്കി. 2019ൽ ആളുകൾ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്. ആധാറിനെ പാനുമായി എങ്ങനെ ബന്ധിപ്പിക്കാം, ഫാസ്റ്റാഗ് എങ്ങനെ നേടാം, ജിഎസ്ടിആർ -9 എങ്ങനെ ഫയൽ ചെയ്യാം, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന തുടങ്ങിയ നിരവധി വിഷയങ്ങളാണ് ഇന്ത്യയിലെ ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞത്.
ഈ മാസം മുതൽ
ഈ മാസം മുതൽ പ്രധാനമന്ത്രി-കിസാൻ യോജനയ്ക്ക് കീഴിലുള്ള ഫണ്ടുകൾ യോഗ്യരായ കർഷകരുടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് മാത്രമേ മാറ്റുകയുള്ളൂവെന്ന് കഴിഞ്ഞ ദിവസം കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു. 14 കോടി കർഷകർക്കാണ് ഇത്തരത്തിൽ 6000 രൂപ മൂന്ന് തുല്യ ഗഡുക്കളായി നൽകുന്നത്.
ഗുണഭോക്താക്കൾ
സ്വന്തമായി കൃഷി ഭൂമിയുള്ള കർഷകരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഈ പദ്ധതി പ്രകാരം, പ്രതിവർഷം 6,000 രൂപ കേന്ദ്ര സർക്കാർ ഓൺലൈനായി നേരിട്ട് അർഹരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) മോഡിന് കീഴിൽ ട്രാൻസ്ഫർ ചെയ്യും.
ആധാർ ബന്ധിപ്പിക്കൽ നിർബന്ധം
രണ്ടാമത്തെ ഗഡു ലഭിക്കുന്നതിന് മുമ്പ് തന്നെ ആധാർ നമ്പർ ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയിരുന്നു. എന്നാൽ 2019 നവംബർ 30 വരെ വ്യവസ്ഥയിൽ ഇളവ് നൽകി. എന്നാൽ 2019 ഡിസംബർ 1 മുതൽ കർഷകർക്ക് നൽകാനുള്ള എല്ലാ ഗഡുക്കളും ആധാറുമായി ബാങ്ക് അക്കൌണ്ട് ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ മാത്രമേ വിതരണം ചെയ്യാവൂവെന്ന് നിർബന്ധമാക്കിയിട്ടുണ്ട്. കിസാൻ യോജന പദ്ധതിയ്ക്ക് സർക്കാർ ഔദ്യോഗിക വെബ്‌സൈറ്റായ pmkisan.gov.in ഉം ആരംഭിച്ചിട്ടുണ്ട്.
പേയ്‌മെന്റിന്റെ നില പരിശോധിക്കുന്നത് എങ്ങനെ?
- പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ഔദ്യോഗിക വെബ്‌സൈറ്റായ pmkisan.gov.in തുറന്ന് മെനു ബാറിൽ നിന്ന് 'ഫാർമേഴ്‌സ് കോർണർ' എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
- ഇതിനുശേഷം, നിങ്ങളുടെ സ്ക്രീനിൽ മൂന്ന് ഓപ്ഷനുകൾ ദൃശ്യമാകും (എ) ആധാർ നമ്പർ, (ബി) അക്കൌണ്ട് നമ്പർ, (സി) മൊബൈൽ നമ്പർ. ഈ ഓപ്ഷനുകൾ ഉപയോഗിച്ച് നിങ്ങൾക്ക് പേയ്‌മെന്റിന്റെ നില പരിശോധിക്കാൻ കഴിയും.
- ആധാർ നമ്പർ, അക്കൌണ്ട് നമ്പർ അല്ലെങ്കിൽ മൊബൈൽ നമ്പർ നൽകിയ ശേഷം, 'Get Data' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് സ്‌ക്രീനിൽ നിങ്ങളുടെ പിഎം കിസാൻ നില ദൃശ്യമാകും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications