രാജ്യത്തിന്റെ ഉന്നതിയിൽ കർഷകർക്ക് വലിയ പങ്കുണ്ട്. വിവിധ കർഷകർ ഉത്പ്പാദനക്ഷമമല്ലാത്ത തരിശുഭൂമികൾ കൈവശം വെച്ചിരിക്കുന്നുണ്ട്. അവർക്ക് പ്രോത്സാഹനം നൽകി കൊണ്ട് ഇന്ത്യാ ഗവൺമെന്റ് 2019ൽ ആരംഭിച്ച സംരംഭമാണ് PM KUSUM (പ്രധാനമന്ത്രി കിസാൻ ഊർജ സുരക്ഷാ ഇവം ഉത്താൻ മഹാഭിയാൻ) സ്കീം. ഇത്തരം ഭൂമിയിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുവാനാണ് ഈ സ്കീം സഹായിക്കുന്നത്. ഈ പദ്ധതിയിലൂടെ രണ്ട് നേട്ടങ്ങളാണ് ലഭിക്കുക.
വേണമെങ്കിൽ കർഷകർക്ക് അവരുടെ ഭൂമിയിൽ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുകയും ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഡിസ്‌കോമുകൾക്ക് വിൽക്കുകയും ചെയ്യാം, അല്ലെങ്കിൽ സ്ഥിരമായ വാടക ലഭിക്കുന്ന വിധത്തിൽ അവരുടെ വസ്തുവകകൾ പാട്ടത്തിന് നൽകാം. അതല്ലെങ്കിൽ ജലസേചനത്തിനായി സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പമ്പുകൾ എടുക്കാം. മാത്രമല്ല വൈദ്യൂതി ഉൽപ്പാദിപ്പിച്ച് വിൽക്കാനും സാധിക്കും. രണ്ടും ഇരട്ട ആനുകൂല്യം നൽകുന്നു.
കർഷകർക്ക് തങ്ങൾ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി വിൽക്കുകയാണെങ്കിൽ 25 വർഷത്തോളം പ്രതിവർഷം 60000 മുതൽ 1 ലക്ഷം രൂപ വരെ വരുമാനം പ്രതീക്ഷിക്കാം. ഈ ഓഫ് ഗ്രിഡ് ലൊക്കേഷനുകളിൽ ജലസേചനത്തെ പിന്തുണയ്ക്കുന്നതിനായി, ഈ പദ്ധതി 7.5 എച്ച്.പി വരെ ശേഷിയുള്ള സോളാർ പമ്പുകൾ സ്ഥാപിക്കുകയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ചെലവിൻ്റെ 30% സബ്‌സിഡി നൽകുകയും ചെയ്യുന്നുണ്ട്. ബാക്കിയുള്ള 40 ശതമാനത്തിന് 30 വർഷത്തെ കാലാവധിയിലേക്ക് ബാങ്ക് വായ്പ ആവശ്യപ്പെടാം.
ഈ മാർഗത്തിലൂടെ പരമ്പരാഗത ഡീസൽ ജനറേറ്ററുകൾ നിർത്തലാക്കുമെന്നും ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കാമെന്നും കണക്കാക്കുന്നു. മാത്രമല്ല ഈ വായ്പകൾ 5-6 വർഷത്തിനുള്ളിൽ സുഖകരമായി തിരിച്ചടയ്ക്കാനും ലക്ഷ്യമിടുന്നു. ഈ സംരഭത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്കായി ഊർജ മന്ത്രാലയം മുഖേന അപേക്ഷകൾ ഓൺലൈനായി ലഭ്യമാണ്.
സോളാർ സബ്‌സിഡി സ്കീമിൻ്റെ പ്രയോജനങ്ങൾ
ഗ്രീൻ എനർജി സോല്യൂഷനുകളെയും പ്രത്യേകിച്ച് സോളാർ സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുന്ന സംരംഭമാണ് PM-KUSUM. ഇതിന് സർക്കാർ ആനുകൂല്യങ്ങളും സബ്സിഡികളും ഉറപ്പാക്കുന്നുണ്ട്. ഈ സംരംഭം കാലാവസ്ഥ വ്യതിയാനങ്ങളെ ചെറുക്കുന്നതിനും ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനും പ്രധാന പങ്ക് വഹിക്കുന്നു. ഈ സംരംഭത്തിലൂടെ കർഷകർക്ക് അവരുടെ കാർഷിക, ഗാർഹിക ആവശ്യങ്ങൾക്കായി ഉൽപ്പാദിപ്പിക്കാൻ അനുമതി നൽകുന്നു.

പ്രധാനമായും 3 വിഭാഗങ്ങളായിട്ടാണ് ഈ സംരംഭം ക്രമീകരിച്ചിരിക്കുന്നത്. അവ ഏതെല്ലാമെന്ന് പരിശോധിക്കാം.
1) 10,000 മെഗാവാട്ട് വരെ ശേഷിയുള്ള സോളാർ ഉൽപ്പാദന സൗകര്യം സ്ഥാപിക്കാൻ കർഷകർ, ഡെവലപ്പർമാർ, സഹകരണ സ്ഥാപനങ്ങൾ, പഞ്ചായത്തുകൾ, കർഷക ഉൽപ്പാദകർ തുടങ്ങിയവർക്ക് അനുമതി നൽകുന്നു.
2) ഗ്രിഡ് കണക്റ്റിവിറ്റി ഇല്ലാത്ത പ്രദേശങ്ങളിൽ പ്രത്യേകമായി ഓഫ് ഗ്രിഡ് സോളാർ പവർ പമ്പുകൾ സ്ഥാപിക്കാൻ ഈ പദ്ധതിയിലൂടെ ഓരോ കർഷകരെയും പ്രാപ്തരാക്കുന്നു.
3) ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുള്ള ഏകദേശം 35 ലക്ഷം കാർഷിക പമ്പുകൾ സൗരോർജ്ജമാക്കുന്നതിനു വേണ്ടി ഈ സംരംഭം ശ്രദ്ധിക്കുന്നുണ്ട്.
PM KUSUM- ആവശ്യമായ യോഗ്യതയും രേഖകളും
ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നവർക്ക് സ്വന്തമായി ഭൂമി ഉണ്ടായിരിക്കണം. ഉൾഗ്രാമങ്ങളിൽ സ്ഥിതിചെയ്യുന്ന ഒട്ടും വികസനം ഇല്ലാത്ത സ്ഥലങ്ങൾക്കാണ് മുൻഗണന. മാത്രമല്ല ഒരു ഇലക്ട്രിക്കൽ സബ്‌സ്റ്റേഷൻ്റെ 5 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ഭൂമിയായിരിക്കണം. ഭൂമിയുടെ ഉടമസ്ഥാവകാശത്തിൻ്റെ തെളിവ്, നിലവിലുള്ള ഏതെങ്കിലും പാട്ട കരാറുകൾ, ബാങ്ക് അക്കൗണ്ടിൻ്റെ വിശദാംശങ്ങൾ, അഡ്രസ്സ് പ്രൂഫ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, സെൽഫ് ഡിക്ലറേഷൻ, ജിഎസ്ടി രജിസ്ട്രേഷൻ്റെയും ആധാർ കാർഡ്, വോട്ടർ ഐഡി, പാൻ കാർഡ്, ഡ്രൈവർ ലൈസൻസ് എന്നിവയുൾപ്പെടെയുള്ള വിവിധ തിരിച്ചറിയൽ രേഖകളും ആവശ്യമാണ്.
സോളാർ സബ്‌സിഡിക്ക് എങ്ങനെ അപേക്ഷിക്കാം?
1) ആദ്യം PM KUSUM സ്കീമിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അതിലുള്ള ആപ്ലിക്കേഷൻ ലിങ്ക് കാണാം.
2) ആപ്ലിക്കേഷനിൽ കാണുന്ന രണ്ട് ഓപ്ഷനുകളാണ് ഭൂമി പാട്ടത്തിനെടുക്കൽ അല്ലെങ്കിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന കാർഷിക പമ്പുകൾ തിരഞ്ഞെടുക്കൽ. ഇതിൽ ഒന്ന് തിരഞ്ഞെടുക്കുക.
3) ആവശ്യമായ എല്ലാ രേഖകളും വിവരങ്ങളും നൽകി ആപ്ലിക്കേഷൻ പൂരിപ്പിക്കുക.
4) അപേക്ഷ സമർപ്പിക്കുന്നതിനു മുന്നേ തെറ്റുകളില്ലെന്ന് ഉറപ്പ് വരുത്തുക.
5) വിവരങ്ങൾ സമർപ്പിച്ചാൽ ഒരു രജിസ്ട്രേഷൻ നമ്പർ ഉൾപ്പെടെയുള്ള മെസേജ് വരും. ഇതോടെ അപേക്ഷ പൂർണമായി എന്നർത്ഥം.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications