മുതിർന്ന പൗരന്മാർ സാമ്പത്തിക കാര്യങ്ങളിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിരമിക്കലിന് ശേഷം അവർക്ക് സ്ഥിര വരുമാനം ഇല്ലായെന്നതാണ്. എന്നാൽ ഇത്തരം ആശങ്കയുള്ളവരെ സഹായിക്കുന്നതിനും അവർക്ക് സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനും വരുമാനം ലഭ്യമാക്കുന്നതിനും നിരവധി നിക്ഷേപ സമ്പാദ്യ പദ്ധതികൾ വിപണിയിലുണ്ട്. ഇതിൽ തന്നെ സർക്കാർ പിന്തുണയോടെ ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസും വാഗ്ദാനം ചെയ്യുന്ന ഒന്നിലധികം പദ്ധതികളാണുള്ളത്. അങ്ങനെ മുതിർന്ന പൗരന്മാർക്ക് സഹായകരമാകുന്ന പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി അഥവ പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം ഉൾപ്പടെ മൂന്ന് പദ്ധതികളെക്കുറിച്ചും അവയിൽ നിന്ന് എങ്ങനെ കൂടുതൽ നേട്ടമുണ്ടാക്കാം എന്നതിനെക്കുറിച്ചുമാണ് ഈ ലേഖനത്തിൽ പരാമർശിക്കുന്നത്.
പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം (പി.ഒ.എം.ഐ.എസ്): മുതിർന്ന പൗരന്മാർക്കും അല്ലാത്തവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന സുരക്ഷിതമായ വരുമാന പദ്ധതിയാണിത്. ഇവിടെ വ്യക്തിഗത നിക്ഷേപത്തിൽ പരമാവധി 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിൽ പരമാവധി 18 ലക്ഷം രൂപ വരെയും നിക്ഷേപിക്കാൻ സാധിക്കുന്നു. അങ്ങനെ പ്രതിവർഷം 1.33 ലക്ഷം രൂപയും ഓരോ മാസവും 11,100 രൂപയും നേടാൻ സാധിക്കും. അഞ്ച് വർഷമാണ് പദ്ധതിയുടെ മെച്വൂരിറ്റി കാലയളവ്.

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്.സിഎസ്.എസ്): അറുപത് വയസിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് ഏറെ ഉപകാരപ്പെടുന്ന പദ്ധതിയാണിത്. ഇതിൽ ഒരാൾക്ക് പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കുന്നു. നിലവിൽ 8.2 ശതമാനമാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. കൃത്യമായി പറഞ്ഞാൽ പരമാവധി നിക്ഷേപം നടത്തുന്ന ഒരാൾക്ക് പ്രതിമാസം 20,500 രൂപ വരെ സമ്പാദിക്കാൻ സാധിക്കുന്നു. അതേസമയം, ജീവിത പങ്കാളിയും അത്ര തന്നെ തുക ഇതേ സ്കീമിൽ നിക്ഷേപിക്കുമ്പോൾ വരുമാനം ഇരട്ടിയാകുന്നു. അഞ്ച് വർഷമാണ് ഈ പദ്ധതിയുടെയും മെച്വൂരിറ്റി കാലയളവ്.
ആർബിഐ ഫ്ലോട്ടിംഗ് റേറ്റ് ബോണ്ട്സ്: ഈ നിക്ഷേപ രീതി മികച്ച പലിശ വരുമാനം നേടാൻ ആഗ്രഹിക്കുന്ന ജോലിയിൽ നിന്ന് വിരമിച്ചവർക്കുള്ള മികച്ച തിരഞ്ഞെടുപ്പായിരിക്കും. ഫ്ലോട്ടിംഗ് റേറ്റ് ബോണ്ടുകളുടെ നിലവിലെ പലിശ നിരക്ക് പ്രതിവർഷം 8.05 ശതമാനം ആണ്, ബോണ്ടുകൾക്ക് 7 വർഷത്തെ കാലാവധിയുണ്ട്. എന്നാൽ ഒരു ചെറിയ പ്രശ്നമുണ്ട്. നിരക്കുകൾ ലോക്ക് ചെയ്തിട്ടില്ല, പകരം, പേര് സൂചിപ്പിക്കുന്നത് പോലെ 'ഫ്ലോട്ട്', ഓരോ 6 മാസത്തിലും നിരക്ക് വ്യത്യാസപ്പെടാം. ആദ്യത്തെ രണ്ട് നിക്ഷേപ രീതികളുമായും താരതമ്യം ചെയ്യുമ്പോൾ ഇതൊരു പോരായ്മ തന്നെയാണ്.
നിക്ഷേപം വൈവിധ്യവൽക്കരിക്കുന്നതും മികച്ച സമീപനമായിരിക്കും. ഇത് അപകട സാധ്യത കുറയ്ക്കുകയും വ്യത്യസ്ത വരുമാന സ്രോതസുകൾ സൃഷ്ടിക്കുകയും ചെയ്യും. ഇക്വിറ്റി നിക്ഷേപവും പലിശയ്ക്കപ്പുറം റിട്ടേൺസ് ഉറപ്പ് നൽകുന്നു. ഇക്കാരണത്താൽ പോർട്ട്‌ഫോളിയോയുടെ ഒരു ഭാഗം ഇക്വിറ്റികളിൽ (അല്ലെങ്കിൽ ഇക്വിറ്റി ഫണ്ടുകൾ) നിക്ഷേപിക്കുന്നത് പരിഗണിക്കാം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications