പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന ചില നിക്ഷേപ മാർഗങ്ങളാണ് സേവിംഗ്സ് അക്കൗണ്ട്, റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൌണ്ട് (ആർഡി), പബ്ലിക് പ്രൊവിഡൻറ് ഫണ്ട് (പിപിഎഫ്), കിസാൻ വികാസ് പത്ര, പ്രതിമാസ വരുമാന പദ്ധതി, സുകന്യ സമൃദ്ധി യോജന, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്സിഎസ്എസ്) എന്നിവ. സേവിംഗ്സ് അക്കൗണ്ടിനൊപ്പം പോസ്റ്റ് ഓഫീസ് ചില പിൻവലിക്കൽ പരിധിയും ഇടപാട് നിരക്കുകളും ബാധകമായ എടിഎം കാർഡുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. പോസ്റ്റ് ഓഫീസ് എടിഎം കാർഡുകളുടെ പ്രത്യേകതകൾ എന്തൊക്കെയെന്ന് പരിശോധിക്കാം.
പിൻവലിക്കൽ പരിധി
പോസ്റ്റ് ഓഫീസ് എടിഎം കാർഡ് വഴി പ്രതിദിനം 25,000 രൂപ പിൻവലിക്കാൻ സാധിക്കും. പോസ്റ്റ് ഓഫീസ് എടിഎം വഴി ഒരൊറ്റ ഇടപാടിൽ നിന്ന് പിൻവലിക്കാൻ കഴിയുന്ന പരമാവധി തുക 10,000 രൂപയാണ്. ഇന്ത്യ പോസ്റ്റ് എല്ലാ പോസ്റ്റ് ഓഫീസ് എടിഎമ്മുകളിലും ഉപഭോക്താക്കൾക്ക് സൌജന്യ ഇടപാടുകളാണ് വാഗ്ദാനം ചെയ്യുന്നത്.
സൌജന്യ ഇടപാട്
എല്ലാ പഞ്ചാബ് നാഷണൽ ബാങ്ക് എടിഎമ്മുകളിലും പോസ്റ്റ് ഓഫീസ് ഉപഭോക്താക്കൾക്ക് സൌജന്യ ഇടപാട് വാഗ്ദാനം ചെയ്യുന്നുണ്ട്. മെട്രോ നഗരങ്ങളിലെ മറ്റ് ബാങ്കിന്റെ എടിഎമ്മുകളിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ഒരു മാസത്തിൽ മൂന്ന് സൌജന്യ ഇടപാടുകളാണ് പോസ്റ്റ് ഓഫീസ് അനുവദിച്ചിരിക്കുന്നത്.
പരിധി കഴിഞ്ഞാൽ
മെട്രോ ഒഴികെയുള്ള നഗരങ്ങളിലെ മറ്റ് ബാങ്കിന്റെ എടിഎമ്മുകളിൽ പോസ്റ്റ് ഓഫീസ് ഡെബിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ഒരു മാസത്തിൽ 5 സൌജന്യ ഇടപാടുകൾ ഇന്ത്യ പോസ്റ്റ് അനുവദിക്കുന്നു. മെട്രോകളിലും നോൺ-മെട്രോ നഗരങ്ങളിലും, നിശ്ചിത പരിധികളിൽ സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകൾ ഉൾപ്പെടുന്നു. നിശ്ചിത പരിധി കഴിഞ്ഞാൽ ബാങ്ക് എടിഎമ്മുകളിൽ സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകൾക്കായി ചില നിരക്കുകൾ നൽകണം.
നിരക്കും ജിഎസ്ടിയും
മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ, നിശ്ചിത സൌജന്യ ഇടപാടുകൾക്കപ്പുറമുള്ള ഏത് സാമ്പത്തിക ഇടപാടിനും 20 രൂപയും ബാധകമായ ജിഎസ്ടിയും ഈടാക്കും. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിശ്ചിത സൌജന്യ ഇടപാടുകൾക്കപ്പുറമുള്ള ഏതെങ്കിലും സാമ്പത്തികേതര ഇടപാടുകൾക്ക് 8 രൂപയും ബാധകമായ ജിഎസ്ടിയും ഈടാക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications