സുരക്ഷിതമായ വരുമാനം ഉറപ്പ് നൽകുന്ന നിക്ഷേപങ്ങളെയാണ് നാം എപ്പോഴും തിരഞ്ഞെടുക്കാറുള്ളത്. അങ്ങനെയുള്ള നിരവധി സ്ഥിര നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസും ബാങ്കുകളും വാഗ്ദാനം ചെയ്യുന്നു. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ (പി.ഒ.ടി.ഡി) അത്തരത്തിൽ പോസ്റ്റ് ഓഫീസ് വാഗ്ദാനം നൽകുന്ന ഒരു സുരക്ഷിതമായ സ്ഥിര നിക്ഷേപ പദ്ധതിയാണ്. ഈ പദ്ധതിയിൽ അഞ്ച് വർഷത്തെ നിക്ഷേപത്തിന് 7.5 ശതമാനം വരെ പലിശ പോസ്റ്റ് ഓഫീസ് ഉറപ്പ് നൽകുന്നു.
ബാങ്ക് സ്ഥിര നിക്ഷേപങ്ങളിലെ ഫണ്ടുകൾക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപറേഷൻ (ഡി.ഐ.സി.ജി.സി) 5 ലക്ഷം രൂപ വരെ ഗ്യാരന്റി നൽകുന്നു. ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളും പലിശ നിരക്കുകളും ബാങ്കുകളെ ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് തുടങ്ങിയ ബാങ്കുകൾ അഞ്ച് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 7 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. അഞ്ച് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് എസ്ബിഐ 6.5 ശതമാനമാണ് പലിശയിനത്തിൽ വാഗ്ദാനം ചെയ്യുന്നത്.

ഇൻഡസ്ലൻഡ് ബാങ്ക് അഞ്ച് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 7.25 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുമ്പോൾ കാനറാ ബാങ്ക് 6.70 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ബാങ്ക് ഓഫ് ഇന്ത്യയും ഐഡിബിഐ ബാങ്കും സാധാരണ പൗരന്മാർക്ക് അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിന് 6.5 ശതമാനം പലിശയും ഇന്ത്യൻ ബാങ്ക് അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിന് 6.25 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നുണ്ട്.
25 വർഷംകൊണ്ട് 20 കോടി സമ്പാദിക്കാം; കളിയല്ല, നിങ്ങൾ ചെയ്യേണ്ടത്...
ബാങ്കുകളെ സംബന്ധിച്ച് ഒരു സ്ഥിര നിക്ഷേപം കലാവധിക്ക് മുമ്പ് പിൻവലിച്ചാലുള്ള പിഴ 0.50 ശതമാനം മുതൽ 1 ശതമാനം വരെയാണ്. ഇത് ബാങ്കുകൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഒരു പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് പ്രകാരം, അഞ്ച് വർഷത്തേക്ക് നിക്ഷേപമുള്ള അക്കൗണ്ട് നാല് വർഷത്തിന് ശേഷം നിശ്ചിത കാലാവധിക്ക് മുമ്പ് പിൻവലിച്ചാൽ, 4 ശതമാനം പലിശയാണ് ലഭിക്കുക. പലിശ നിരക്കുകളെ സംബന്ധിച്ച്, മിക്ക പൊതു - സ്വകാര്യ ബാങ്കുകളിലെയും അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കുന്നതിനേക്കാൾ മികച്ച പലിശ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽ നിക്ഷേപിക്കുമ്പോൾ ലഭിക്കുന്നു. ഇത് ഏറ്റവും മികച്ച നിക്ഷേപ പദ്ധതി ഏതെന്ന് വ്യക്തമാക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
