പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി: ബാങ്ക് ഡിപ്പോസിറ്റിനേക്കാൾ ലാഭം, നിക്ഷേപം നടത്തേണ്ടത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യാ പോസ്റ്റ് വാഗ്ദാനം ചെയ്യുന്ന ഒരു തരം ടേം ഡെപ്പോസിറ്റ് അക്കൌണ്ടാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (എം‌ഐ‌എസ്). എം‌ഐ‌എസ് സ്കീം ഓരോ മാസവും നിക്ഷേപത്തിന് പലിശ നൽകും. പലിശ വരുമാനം ആശ്രയിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു നിക്ഷേപ മാർഗമാണിത്. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതികളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതത് പ്രദേശത്തെ ഏത് പോസ്റ്റോഫീസിലും നിക്ഷേപം നടത്താനാകും. നിലവിൽ ഈ നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്ക് 7.3 ശതമാനം ആണ്. ഇത് ബാങ്ക് നിക്ഷേപത്തേക്കാൾ കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്നു.

സവിശേഷതകൾ

സവിശേഷതകൾ

  • കുറഞ്ഞ റിസ്ക്: മെച്യൂരിറ്റി കാലയളവിനുശേഷം ഉറപ്പുള്ള വരുമാനം വാഗ്ദാനം ചെയ്യുന്ന സുരക്ഷിത നിക്ഷേപമാണിത്. ഈ സ്കീമിലെ റിസ്ക് ലെവൽ ഏകദേശം 0% ആണ്.
  • 5 വർഷത്തെ നിക്ഷേപ കാലാവധി: നിക്ഷേപത്തിന്റെ നിർബന്ധിത ലോക്ക്-ഇൻ കാലയളവ് 5 വർഷമാണ്. നിക്ഷേപകർക്ക് താൽപ്പര്യമുണ്ടെങ്കിൽ മെച്യൂരിറ്റി കാലയളവിനുശേഷം അതേ സ്കീമിൽ വീണ്ടും നിക്ഷേപിക്കാനും കഴിയും.
  • അകാല പിൻവലിക്കൽ: പെനാൽറ്റി ഫീസ് അടച്ച ശേഷം പണം നേരത്തെ പിൻവലിക്കാം.
അക്കൗണ്ട് തുറക്കുന്നത് എങ്ങനെ?

അക്കൗണ്ട് തുറക്കുന്നത് എങ്ങനെ?

പ്രതിമാസ വരുമാന പദ്ധതി തുറക്കുന്നതിന്, നിങ്ങൾ അടുത്തുള്ള പോസ്റ്റോഫീസ് സന്ദർശിക്കേണ്ടതുണ്ട്. അപേക്ഷാ ഫോം ചോദിക്കുക, വിശദാംശങ്ങൾ പൂരിപ്പിച്ച് ഐഡന്റിറ്റിയും വിലാസ തെളിവ് രേഖകളും സമർപ്പിക്കുക. ഇത്തരത്തിലുള്ള അക്കൗണ്ട് തുറക്കാൻ ഇതുവരെ ഓൺലൈൻ സൗകര്യമില്ല. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൌണ്ട് അപേക്ഷാ ഫോം https://www.indiapost.gov.in/VAS/DOP_PDFFiles/form/SB-3.pdf എന്ന സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്യാൻ കഴിയും.

നടപടിക്രമങ്ങൾ

നടപടിക്രമങ്ങൾ

ഒരു പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി ആരംഭിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള നടപടിക്രമങ്ങൾ ഇതാ..

  • അടുത്തുള്ള പോസ്റ്റോഫീസിൽ പോയി ആദ്യം ഒരു സേവിംഗ്സ് അക്കൗണ്ട് തുറക്കുക.
  • അപേക്ഷാ ഫോം വാങ്ങി ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക.
  • പാസ്‌പോർട്ട് സൈസ് ഫോട്ടോകൾക്കൊപ്പം ഐഡന്റിറ്റിയുടെയും വിലാസ തെളിവുകളുടെയും രേഖകൾ സമർപ്പിക്കുക.
  • ഒരു നോമിനിയെ തിരഞ്ഞെടുത്ത് പണമോ ചെക്കോ നൽകി നിക്ഷേപം നടത്തുക.
ആവശ്യമുള്ള രേഖകൾ

ആവശ്യമുള്ള രേഖകൾ

  • അക്കൗണ്ട് തുറക്കുന്നതിനുള്ള അപേക്ഷ ഫോം
  • പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ
  • ഐഡന്റിറ്റിയും വിലാസ തെളിവും - പാൻ, ആധാർ, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട്, വോട്ടർ ഐഡി

English summary

Post Office Monthly Income scheme: How to open an account | പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി: ബാങ്ക് ഡിപ്പോസിറ്റിനേക്കാൾ ലാഭം, നിക്ഷേപം നടത്തേണ്ടത് എങ്ങനെ?

Post Office Monthly Income Plan is a type of Term Deposit Account offered by India Post. Read in malayalam.
Story first published: Sunday, March 22, 2020, 10:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X