പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉടമകളുടെ ശ്രദ്ധയ്ക്ക്, സേവിങ്സ് അക്കൗണ്ട് ചട്ടങ്ങളില്‍ ഇന്ത്യാ പോസ്റ്റ് പുതിയ ചട്ടങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്. സേവിങ്സ് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിലും നിക്ഷേപിക്കുന്നതിലും പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തപാല്‍ വകുപ്പ് നടപ്പാക്കിയിരിക്കുന്നു. ഈ അവസരത്തില്‍ പുതിയ മാറ്റങ്ങള്‍ എന്തെല്ലാമെന്ന് ചുവടെ അറിയാം.

1. ജിഡിഎസ് (ഗ്രാമീണ ഡാക് സേവ) ശാഖകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിലുള്ള പരമാവധി പരിധി ഇന്ത്യാ പോസ്റ്റ് ഉയര്‍ത്തി. ഇനി മുതല്‍ ജിഡിഎസ് ശാഖകളില്‍ സേവിങ്സ് അക്കൗണ്ടുള്ളവര്‍ക്ക് പരമാവധി 20,000 രൂപ വരെ ഒരു ദിവസം പിന്‍വലിക്കാം. നേരത്തെ 5,000 രൂപ വരെ പിന്‍വലിക്കാന്‍ മാത്രമാണ് ജിഡിഎസ് ശാഖകളില്‍ അക്കൗണ്ടുള്ളവര്‍ക്ക് അനുവാദമുണ്ടായിരുന്നത്. വരും ഭാവിയില്‍ ഗ്രാമീണ മേഖലയില്‍ നിന്നും കൂടുതല്‍ ആളുകള്‍ പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട് തുറക്കണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇന്ത്യാ പോസ്റ്റിന്റെ പുതിയ തീരുമാനം.
2. ഇനി മുതല്‍ ഒരു ദിവസം 50,000 രൂപയ്ക്ക് മുകളില്‍ പണമായി നേരിട്ടുള്ള നിക്ഷേപങ്ങള്‍ ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ (ബിപിഎം) അനുവദിക്കില്ല. പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്കീം (എസ്സിഎസ്എസ്), പ്രതിമാസ വരുമാന പദ്ധതി (എംഐഎസ്), കിസാന്‍ വികാസ് പത്ര (കെവിപി), ദേശീയ സമ്പാദ്യ സര്‍ട്ടിഫിക്കറ്റ് (എന്എസ്സി) എന്നീ പദ്ധതികള്‍ ആര്‍ഐസിടി, സിബിഎസ് ആപ്പുകളില്‍ ലഭ്യമാക്കുന്നതിന് മുന്‍പ് ഈ അക്കൗണ്ടുകളിലുള്ള നിക്ഷേപങ്ങള്‍ ചെക്കോ പിന്‍വലിക്കല്‍ ഫോമോ വഴി മാത്രമേ തിരിച്ചെടുക്കാന്‍ കഴിയുകയുള്ളൂ.
3. കോര്‍ ബാങ്കിങ് സംവിധാനമുള്ള പോസ്റ്റ് ഓഫീസുകളില്‍ (സിബിഎസ്) നിന്നുള്ള പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് ചെക്കുകള്‍ (പിഓഎസ്ബി ചെക്കുകള്‍) ഉടന്‍ തന്നെ പണമാക്കി മാറ്റാനുള്ള സൗകര്യമുണ്ട്. അതായത് ചെക്ക് ക്ലിയറന്‍സിനായി അയക്കപ്പെടില്ല.
4. ഒരു ദിവസം പരമാവധി 50,000 രൂപയുടെ പണമിടപാട് മാത്രമേ പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുകളില്‍ നടത്താന്‍ സാധിക്കുകയുള്ളൂ. ഇതിന് മുകളിലുള്ള തുക നിക്ഷേപിക്കാന്‍ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ അനുവദിക്കില്ല.
5. 500 രൂപയാണ് ചെക്ക് ബുക്ക് സൗകര്യമുള്ള പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ്. 500 രൂപയില്‍ കുറവാണ് അക്കൗണ്ടിലെ ബാലന്‍സെങ്കില്‍ ജിഎസ്ടി അടക്കം 100 രൂപ അക്കൗണ്ട് മെയിന്റനന്‍സ് നിരക്കായി തപാല്‍ വകുപ്പ് ഈടാക്കും. കഴിഞ്ഞവര്‍ഷം ഡിസംബര്‍ മുതലാണ് പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് തപാല്‍ വകുപ്പ് നിര്‍ബന്ധമാക്കിയത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
