സുരക്ഷിതമായ നിക്ഷേപങ്ങളുടെ കാര്യം വരുമ്പോള്‍ പോസ്റ്റ് ഓഫീസ് സ്കീമുകളെ കുറിച്ചാണ് മിക്കവരും ചിന്തിക്കുന്നത്. അടുത്തകാലത്തായി പോസ്റ്റ് ഓഫീസ് സ്കീമുകളില്‍ പങ്കുചേരുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. എന്തായാലും ജൂലായ് - സെപ്തംബര്‍ പാദം പോസ്റ്റ് ഓഫീസ് സ്കീമുകളുടെ പലിശ നിരക്കില്‍ മാറ്റമുണ്ടാകില്ല, പുതിയ തീരുമാനം തപാല്‍ വകുപ്പ് അറിയിച്ചുകഴിഞ്ഞു.
ഈ അവസരത്തില്‍ പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുകളുടെയും പ്രതിമാസ നിക്ഷേപ പദ്ധതിയായ പോസ്റ്റ് ഓഫീസ് റിക്കറിങ് ഡിപ്പോസിറ്റുകളുടെയും പോസ്റ്റ് ഓഫീസ് ഫിക്സഡ് ഡിപ്പോസിറ്റുകളുടെയും ഏറ്റവും പുതിയ പലിശ നിരക്കുകള്‍ ചുവടെ കാണാം.

നിലവില്‍ നാലു ശതമാനമാണ് പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക്. അഞ്ചു വര്‍ഷത്തേക്കുള്ള ആര്‍ഡി പദ്ധതിയില്‍ 5.8 ശതമാനം പലിശ തപാല്‍ വകുപ്പ് ഉറപ്പുവരുത്തും. ഫിക്സഡ് ഡിപ്പോസിറ്റുകളുടെ കാര്യമെടുത്താല്‍ ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെയാണ് നിക്ഷേപമെങ്കില്‍ 5.5 ശതമാനം പലിശ നിക്ഷേപകന് ലഭിക്കും.
ഇതേസമയം, അഞ്ചു വര്‍ഷത്തേക്കുള്ള ഫിക്സഡ് ഡിപ്പോസിറ്റ് പദ്ധതിയില്‍ 6.7 ശതമാനം പലിശയാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക. ഇതുകൂടാതെ അഞ്ചു വര്‍ഷം കാലാവധിയുള്ള ഫിക്സഡ് ഡിപ്പോസിറ്റ് പദ്ധതിയില്‍ ഭാഗമാകുന്നവര്‍ക്ക് ആദായനികുതി നിയമം സെക്ഷന്‍ 80C പ്രകാരം നികുതി ആനുകൂല്യങ്ങളും നേടും.
ബാങ്കുകളിലെ സേവിങ്സ് അക്കൗണ്ടുകള്‍ക്ക് സമാനമാണ് പോസ്റ്റ് ഓഫീസുകളിലെ സേവിങ്സ് അക്കൗണ്ടും. എന്നാല്‍ ഒരു പോസ്റ്റ് ഓഫീസില്‍ നിന്നും ഒരു അക്കൗണ്ട് തുറക്കാന്‍ മാത്രമേ ഉപയോക്താവിന് കഴിയുകയുള്ളൂ. ഇതേസമയം, ഒരു പോസ്റ്റ് ഓഫീസില്‍ നിന്നും മറ്റൊരു പോസ്റ്റ് ഓഫീസിലേക്ക് അക്കൗണ്ട് മാറുന്നതിന് തടസ്സമില്ല. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും സേവിങ്സ് അക്കൗണ്ട് തുറക്കാമെന്നത് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ സ്വീകാര്യത കൂട്ടുന്നു.
ടിഡിഎസ് പിടിക്കില്ലെന്നതാണ് പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുകളുടെ പ്രധാന ആകര്‍ഷണം. ഉയര്‍ന്ന പലിശ നിരക്കും നികുതി ആനുകൂല്യങ്ങളും പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളുടെ മറ്റു സവിശേഷതകളില്‍പ്പെടും. സെക്ഷന്‍ 80C പ്രകാരം ഒന്നരലക്ഷം രൂപ വരെ നികുതി ആനുകൂല്യങ്ങള്‍ നേടാന്‍ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ സഹായിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications