പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് സ്കീം സർവ്വീസ് ചാർജുകൾ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾക്ക് പോസ്റ്റോഫീസിൽ ഒരു സേവിംഗ്സ് അക്കൌണ്ട് അല്ലെങ്കിൽ ചെറുകിട നിക്ഷേപ പദ്ധതിയുണ്ടെങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില സർവ്വീസ് ചാർജുകൾ താഴെ പറയുന്ന രീതിയിലാണ്. പുതിയ ചെക്ക് ബുക്ക് ലഭിക്കുക, അക്കൌണ്ടുകൾ കൈമാറുക, അക്കൌണ്ട് സ്റ്റേറ്റ്മെന്റ് എടുക്കുക തുടങ്ങിയ സേവനങ്ങൾ ലഭിക്കുന്നതിന് സർവ്വീസ് ചാർജുകളുണ്ട്. പോസ്റ്റ് ഓഫീസ് സ്മോൾ സേവിംഗ്സ് സ്കീം, പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ് അക്കൌണ്ടുകൾ, പ്രതിമാസ വരുമാന സ്കീം അക്കൌണ്ടുകൾ, എൻ‌എസ്‌സി തുടങ്ങിയവയ്ക്കും സർവ്വീസ് ചാർജ് ബാധകമാണ്.

 

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് സ്കീം സർവ്വീസ് ചാർജുകൾ അറിയാം

സർവ്വീസ് ചാർജുകൾ

  • ഡ്യൂപ്ലിക്കേറ്റ് പാസ്ബുക്ക് ഇഷ്യു - 50 രൂപ
  • അക്കൌണ്ട് സ്റ്റേറ്റ്മെന്റഅ അല്ലെങ്കിൽ ഡെപ്പോസിറ്റ് രസീത് ഇഷ്യു - ഓരോ തവണയും 20 രൂപ
  • നഷ്ടപ്പെട്ട അല്ലെങ്കിൽ കേടുപാട് സംഭവിച്ച സർട്ടിഫിക്കറ്റിന് പകരമായി പാസ്ബുക്ക് വിതരണം - ഒരു രജിസ്ട്രേഷന് 10 രൂപ
  • നാമനിർദ്ദേശം റദ്ദാക്കൽ അല്ലെങ്കിൽ മാറ്റം - 50 രൂപ
  • അക്കൗണ്ട് കൈമാറ്റം - 100 രൂപ
  • സേവിംഗ്സ് ബാങ്ക് അക്കൌണ്ടിലെ ചെക്ക് ബുക്ക് ഇഷ്യു - ഒരു കലണ്ടർ വർഷത്തിൽ 10 ലീഫുകൾ വരെ ഫീസില്ല, അതിനുശേഷം ഒരു ചെക്ക് ലീഫിന് 2 രൂപ.

മുകളിൽ സൂചിപ്പിച്ചവ കൂടാതെ, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്‌സി‌എസ്എസ്), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി‌പി‌എഫ്), കിസാൻ വികാസ് പത്ര (കെ‌വി‌പി), സുകന്യ സമൃദ്ധി യോജന (എസ്‌എസ്‌വൈ) എന്നിവയും പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളിൽ ഉൾപ്പെടുന്നു. ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൌണ്ട് ഉടമയും ഒരു കലണ്ടർ വർഷത്തിൽ 10ൽ കൂടുതൽ ചെക്ക് ലീഫുകൾ ആവശ്യമാണെങ്കിൽ, ഓരോ അധിക ചെക്ക് ലീഫിനും 2 രൂപ നൽകണം.

English summary

Post Office Savings Account scheme service charges | പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് സ്കീം സർവ്വീസ് ചാർജുകൾ അറിയാം

There are service charges for getting a new checkbook, transferring accounts and taking account statements. Read in malayalam.
Story first published: Saturday, February 8, 2020, 17:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X