നിക്ഷേപം നടത്തുമ്പോൾ എല്ലാവരും ആദ്യം ശ്രദ്ധിക്കുന്നത് നിക്ഷേപിക്കുന്ന പണത്തിന്‍റെ സുരക്ഷയാണ്. സുരക്ഷ വർധിക്കുമ്പോൾ നിക്ഷേപകന്റെ ആത്മവിശ്വാസവും വർധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അങ്ങനെ സുരക്ഷിതമായ നിക്ഷേപ പദ്ധതി തിരയുന്നവർക്കുള്ളതാണ് ചെറുകിട സമ്പാദ്യ പദ്ധതികൾ.

ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സ് (ഡിഇഎ)മേൽനോട്ടം വഹിക്കുന്ന നിക്ഷേപ പദ്ധതികളാണ് ചെറുകിട സമ്പാദ്യ പദ്ധതികൾ. കൃത്യമായ ഇടവേളകളിൽ പ്രതിമാസം, ത്രൈമാസികം അല്ലെങ്കിൽ വർഷം തോറും സംയോജിപ്പിച്ച് ഉറപ്പുള്ള വരുമാനം പദ്ധതി വാഗ്ദാനം ചെയ്യുന്നു.
ചെറുകിട സമ്പാദ്യ പദ്ധതികളെക്കുറിച്ച് വിശദമായി അറിയാം
1. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താവിന് 4 ശതമാനം പലിശ നിരക്കാണ് അനുവദിയ്ക്കുന്നത്. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസ് ശാഖ സന്ദർശിച്ചും നിങ്ങൾക്ക് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് തുറക്കാനാകും.
ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 500 രൂപയാണ്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. വ്യക്തിഗത/ജോയിന്‍റ് അക്കൗണ്ടുകൾ എടുക്കാം.
2. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്
കുറഞ്ഞ നിക്ഷേപം 1000 രൂപ. 100ന്‍റെ ഗുണിതങ്ങളില്‍ സ്ഥിര നിക്ഷേ പങ്ങള്‍ ഒരു വര്‍ഷം, രണ്ട് വര്‍ഷം, മൂന്നു വര്‍ഷം, അഞ്ച് വര്‍ഷം എന്നീ കാലയളവുകളിലേയ്ക്ക് പോസ്റ്റോഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ടില്‍ സ്വീകരിക്കുന്നു. ഒരു വ്യക്തിയ്ക്ക് സ്വന്തം പേരിലും മൈനറുടെ പേരിലും രണ്ട് വ്യക്തികള്‍ക്ക് കൂട്ടായും അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. പലിശ തൈമാസമായി കണക്കാക്കി വര്‍ഷംതോറും നല്‍കുന്നതാണ്.
1 വർഷത്തെ ടൈം ഡെപ്പോസിറ്റ്: നിക്ഷേപങ്ങൾ 6.9 ശതമാനം നിരക്കിൽ പലിശ വാഗ്ദാനം ചെയ്യുന്നു.
2 വർഷത്തെ ടൈം ഡെപ്പോസിറ്റ്: പലിശ നിരക്ക് 7 ശതമാനമാണ്.
3 വർഷത്തെ ടൈം ഡെപ്പോസിറ്റ്: പലിശ നിരക്ക് 7.1 ശതമാനമാണ്.
5 വർഷത്തെ ടൈം ഡെപ്പോസിറ്റ്: വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 7.5 ശതമാനമാണ്.
5 വർഷത്തെ റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീം:
പ്രതിമാസം 100 രൂപ അല്ലെങ്കിൽ 10ന്‍റെ ഗുണിതങ്ങളിൽ ഏതെങ്കിലും തുക നിക്ഷേപിച്ച് അക്കൗണ്ട് തുറക്കാം. ജനുവരി 1 മുതൽ മാർച്ച് 31 വരെ പ്രതിവർഷം 6.7 ശതമാനമാണ് പലിശ വാഗ്ദാനം ചെയ്യുന്നത്, ഇത് ത്രൈമാസികമായി കൂട്ടിച്ചേർക്കപ്പെടുന്നു.
3. സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം
രാജ്യത്തെ മുതിർന്ന പൗരൻമാർക്കായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഒരു നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം. 60 വയസിനു മുകളിലുള്ള ആർക്കും ഈ പദ്ധതിയിൽ നിക്ഷേപിക്കാം.
1,000 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപ തുക. പരമാവധി പരിധി 30 ലക്ഷം രൂപ. 8.2 ശതമാനമാണ് പലിശ നിരക്ക്.

4. പ്രതിമാസ വരുമാന പദ്ധതി
ഒരാൾക്ക് കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ച് ഒരു അക്കൗണ്ട് തുറക്കാൻ കഴിയും, അതേസമയം പരമാവധി നിക്ഷേപം ഒറ്റ അക്കൗണ്ടിൽ 9 ലക്ഷം രൂപയും ജോയിൻ്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപയുമാണ്. പ്രതിമാസ പലിശ നിരക്ക് 7.4 ശതമാനമാണ്.
5. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
നാഷ്ണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ ഒരാൾക്ക് നടത്താൻ സാധിക്കുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധി 1000 രൂപയാണ്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല.
പലിശ നിരക്ക് പ്രതിവർഷം 7.7 ശതമാനമാണ്.
6. പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്
ഒരു സാമ്പത്തിക വർഷത്തിൽ ഒരാൾക്ക് കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം. പലിശ നിരക്ക് പ്രതിവർഷം 7.1 ശതമാനമാണ്.
7. കിസാൻ വികാസ് പത്ര
1000 രൂപ മുതൽ ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കും. ഉയർന്ന പരിധി ഏർപ്പെടുത്തിയിട്ടില്ല. വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് പ്രതിവർഷം 7.5 ശതമാനമാണ്.
8. മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്
സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും പേരില്‍ അക്കൗണ്ട് എടുക്കാം. രണ്ട് വര്‍ഷത്തേക്ക് രണ്ട് ലക്ഷം രൂപയാണ് പദ്ധതിയില്‍ നിക്ഷേപിക്കാന്‍ കഴിയുക. പലിശ നിരക്ക് പ്രതിവർഷം 7.5 ശതമാനമായിരിക്കും.
9. സുകന്യ സമൃദ്ധി അക്കൗണ്ട് സ്‌കീം
2015 ല്‍ 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണിത്. ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 250 രൂപ മുതൽ പരമാവധി 1.50 ലക്ഷം വരെ നിക്ഷേപിച്ച് ഒരാൾക്ക് ഈ അക്കൗണ്ട് തുറക്കാം. പലിശ നിരക്ക് 2024 ജനുവരി 1 മുതൽ പ്രതിവർഷം 8.2 ശതമാനമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications