'ഒരു വെടിക്ക് രണ്ട് പക്ഷി' എന്ന് നമ്മൾ ചിലപ്പോൾ പറയാറില്ലേ... ഒന്ന് പ്രതീക്ഷിച്ചിടത്ത് കൂടുതലായി എന്തെങ്കിലും ലഭിക്കുമ്പോഴാണ് നമ്മൾ ഈ ചൊല്ല് പറയാറുള്ളത്. ചെറുകിട നിക്ഷേപ പദ്ധതികളിൽ ചേരുമ്പോഴും നമുക്ക് ഈ ചൊല്ല് ഓർമ്മ വരും. വെറുതെ പറയുന്നതല്ല.. ഉറപ്പായ വരുമാനത്തിനൊപ്പം നികുതി ഇളവുകൾ, ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാൾ കൂടുതൽ പലിശ തുടങ്ങിയവയൊക്കെ ചെറുകിട നിക്ഷേപ പദ്ധതികൾ വാഗ്ധാനം ചെയ്യുന്നുണ്ട്.
ഏതൊക്കെയാണ് ചെറുകിട നിക്ഷേപ പദ്ധതികൾ എന്നാലോചിക്കുകയാണോ. പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് (പിപിഎഫ്), സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീം (എസ്‌സിഎസ്എസ്), സുകന്യ സമൃദ്ധി യോജന (എസ്‌എസ്‌വൈ) തുടങ്ങിയവയെല്ലാം ജനപ്രിയ ചെറുകിട നിക്ഷേപ പദ്ധതികളാണ്. ഈ പദ്ധതികളുടെ പലിശ നിരക്ക് ഓരോ പാദത്തിലും സർക്കാർ പരിഷ്കരിക്കുന്നു. 2024 ഏപ്രിൽ-ജൂൺ പാദത്തിൽ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ എത്രയാണെന്ന് നമുക്ക് നോക്കാം.

1. പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്
15 വർഷത്തെ ദീർഘകാല സേവിംഗ്സ് പദ്ധതിയാണ് പിപിഎഫ്. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം പിപിഎഫ് നിക്ഷേപങ്ങൾക്ക് നികുതിയിളവിന് അർഹതയുണ്ട്. അക്കൗണ്ടിന്റെ കാലാവധിയും സേവിങ്‌സും അനുസരിച്ച് വായ്പകളും പിൻവലിക്കലുകളും അനുവദനീയമാണ്. ഒന്നോ അതിലധികമോ വ്യക്തികളുടെ പേരിൽ നോമിനേഷൻ സൗകര്യം ലഭ്യമാണ്. നോമിനികളുടെ ഓഹരികളും അപേക്ഷകന് തീരുമാനിക്കാവുന്നതാണ്.
7.10 ശതമാനമാണ് 2024 ഏപ്രിൽ-ജൂൺ പാദത്തിലെ പലിശ നിരക്ക്
2. കിസാൻ വികാസ് പത്ര
ഒറ്റത്തവണ നിക്ഷേപമാണ് കിസാന്‍ വികാസ് പത്രയില്‍ നടത്തേണ്ടണ്. പ്രായ പരിധിയില്ലാതെ കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപം നടത്താന്‍ സാധിക്കും. 115 മാസമാണ് നിക്ഷേപ കാലാവധി.
നിക്ഷേപത്തിന് നിലവിൽ 7.50 ശതമാനം പലിശ ലഭിക്കുന്നുണ്ട്. സ്ഥിര നിക്ഷേപത്തിന് ബാങ്കുകൾ നൽകുന്ന പലിശ നിരക്കിനേക്കാൾ ഉയർന്ന നിരക്കാണിത്.
3. മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ്
സ്ത്രീകളുടെ സമ്പാദ്യശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഒറ്റത്തവണ നിക്ഷേപ പദ്ധതിയാണിത്. 2 ലക്ഷം രൂപയാണ് പരമാവധി നിക്ഷേപ തുക.
രണ്ട് വര്‍ഷത്തേക്ക് 7.50 ശതമാനം സ്ഥിര പലിശ നിരക്കാണ് മഹിളാ സമ്മാന്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് ഗുണഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

4. സുകന്യ സമൃദ്ധി അക്കൗണ്ട് സ്കീം
10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുടെ പേരില്‍ അവരുടെ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന പദ്ധതി ആരംഭിക്കാം. ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരു അക്കൗണ്ട് മാത്രമേ അനുവദിക്കുകയുള്ളു. 15 വര്‍ഷമാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ നിക്ഷേപം നടത്താനാകുക. പെണ്‍കുട്ടിക്ക് 18 വയസാകുമ്പോള്‍ മെച്യൂരിറ്റി തുകയുടെ 50 ശതമാനം പിന്‍വലിക്കാം. ബാക്കിയുള്ള തുക പെണ്‍കുട്ടിക്ക് 21 വയസാകുമ്പോള്‍ പിന്‍വലിക്കാം. സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പദ്ധതിയില്‍ നിക്ഷേപിക്കാം.
8.20 ശതമാനമാണ് നിലവിലെ പലിശ നിരക്ക്
5. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
അഞ്ച് വര്‍ഷത്തെ നിക്ഷേപ കാലാവധിയുള്ള നിക്ഷേപ പദ്ധതിയാണ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്. പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. നിക്ഷേപത്തിന് പരിധിയില്ല. നിക്ഷേപത്തിന് ആദായ നികുതി വകുപ്പ് സെക്ഷന്‍ 80 സി അനുസരിച്ച് നികുതിയിളവ് ലഭിക്കും.
7.70 ശതമാനമാണ് 2024 ഏപ്രിൽ-ജൂൺ പാദത്തിലെ പലിശ നിരക്ക്
6. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
1, 2, 3, 5 എന്നിങ്ങനെ വ്യത്യസ്ത കാലയളവിൽ നിക്ഷേപം നടത്താൻ സാധിക്കുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് . അഞ്ച് വർഷത്തേക്കുള്ള പദ്ധതിയിൽ നികുതി ആനുകൂല്യങ്ങളും ലഭിക്കുന്നു.
ഒരു വർഷത്തെ നിക്ഷേപത്തിന് 6.9 ശതമാനവും രണ്ട് വർഷത്തെ നിക്ഷേപത്തിന് 7 ശതമാനവും പലിശ ലഭിക്കുമ്പോൾ, മൂന്ന് വർഷത്തെ നിക്ഷേപത്തിന് 7.10 ശതമാനം പലിശയാണ് നിക്ഷേപകന് ലഭിക്കുക. അഞ്ച് വർഷത്തെ നിക്ഷേപത്തിനാണ് ഏറ്റവും ഉയർന്ന പലിശ, 7.50 ശതമാനം.
7. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
മുതിർന്ന പൗരൻമാർക്കായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഒരു നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം. 60 വയസിനു മുകളിലുള്ള ആർക്കും ഈ പദ്ധതിയിൽ നിക്ഷേപിക്കാം. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം സീനിയർ സിറ്റിസൺ സേവിങ്സ് സ്കീമിൽ നിക്ഷേപിക്കുന്നവർക്ക് നികുതി ആനുകൂല്യങ്ങൾ ലഭിക്കും.
8.2 ശതമാനമാണ് 2024 ഏപ്രിൽ-ജൂൺ പാദത്തിലെ പലിശ നിരക്ക്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications