നിക്ഷേപങ്ങളിൽ മികച്ച റിട്ടേൺസാണ് ഏതൊരാളും പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ ജനപ്രിയമാകുന്നതും. ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസും പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുടെ പ്രധാന ആകർഷണമാണ്. അത്തരത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന പദ്ധതികളിലൊന്നാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്. പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന വിവിധ സ്ഥിര നിക്ഷേപ പദ്ധതികളിലൊന്നുകൂടിയാണ് ഇത്. നാഷ്ണൽ സേവിംഗ്സ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് സ്കീമിന് കീഴിൽ വരുന്ന പദ്ധതിയിൽ 1, 2, 3, 5 എന്നിങ്ങനെ വ്യത്യസ്ത കാലയളവിൽ നിക്ഷേപം നടത്തി റിട്ടേൺസ് നേടാം. ഇതിൽ അഞ്ച് വർഷത്തേക്കുള്ള പദ്ധതിയിൽ നികുതി ആനുകൂല്യങ്ങളും ലഭിക്കുന്നു.
ഇഇഇ വിഭാഗത്തിൽപ്പെടുന്ന നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്. അതായത്, നിക്ഷേപിച്ച തുകയ്ക്കും, പലിശയ്ക്കും, മെച്വൂരിറ്റി തുകയ്ക്കും നികുതി ഇളവ് ബാധകമായിരിക്കും. സർക്കാർ പിന്തുണയാണ് ഈ നിക്ഷേപ പദ്ധതിയുടെ പ്രധാന സവിശേഷതകളിലൊന്ന്. പ്രായപൂർത്തിയായ ഏതൊരാൾക്കും ഈ സ്കീമിന് കീഴിൽ അക്കൗണ്ട് തുറക്കാൻ സാധിക്കും. മൂന്ന് പേരെ വരെ ഉൾപ്പെടുത്തി ജോയിന്റ് അക്കൗണ്ട് തുറക്കാനും അവസരമുണ്ട്. 18 വയസിൽ താഴെ പ്രായമുള്ളവരുടെ പേരിൽ നിയമപ്രകാരമുള്ള രക്ഷിതാക്കൾക്ക് നിക്ഷേപം നടത്താവുന്നതാണ്.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ടിൽ 1000 രൂപയാണ് കുറഞ്ഞ നിക്ഷേപം. 100 രൂപയുടെ തവണകളായി പരമാവധി പരിധിയില്ലാതെ നിക്ഷേപം നടത്താൻ നിക്ഷേപർക്ക് അവകാശമുണ്ട്. 6.9 ശതമാനം മുതൽ 7.5 ശതമാനം വരെ പലിശയാണ് നിക്ഷേപകർക്ക് ലഭിക്കുന്നത്. നിക്ഷേപ കാലയളവ് അനുസരിച്ച് പലിശ നിരക്കിലും മാറ്റമുണ്ടാകും. ഒരു വർഷത്തെ നിക്ഷേപത്തിന് 6.9 ശതമാനവും രണ്ട് വർഷത്തെ നിക്ഷേപത്തിന് 7 ശതമാനവും പലിശ ലഭിക്കുമ്പോൾ, മൂന്ന് വർഷത്തെ നിക്ഷേപത്തിന് 7.10 ശതമാനം പലിശയാണ് നിക്ഷേപകന് ലഭിക്കുക. അഞ്ച് വർഷത്തെ നിക്ഷേപത്തിനാണ് ഏറ്റവും ഉയർന്ന പലിശ, 7.50 ശതമാനം.
നേരത്തെ സൂചിപ്പിച്ചതുപോലെ നികുതി ആനുകൂല്യങ്ങളും പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ടിനെ സവിശേഷമാക്കുന്നു. ആദായ നികുതി നിയമം സെക്ഷൻ 80 സി അനുസരിച്ച് 1.5 ലക്ഷം രൂപ വരെ നികുതി ഇളവിന് ഈ പദ്ധതിയിൽ നിക്ഷേപകർക്ക് യോഗ്യതയുണ്ട്. മുതിർന്ന പൗരന്മാർക്ക് 50,000 രൂപയ്ക്കും മറ്റ് നിക്ഷേപകർക്ക് 40,000 രൂപയ്ക്കും മുകളിലുള്ള പലിശ പേയ്മെന്റുകൾക്ക് ഉറവിടത്തിൽ നിന്ന് നികുതി കിഴിവ് (ടിഡിഎസ്) ലഭിക്കുന്നു.
ഇത്തരത്തിൽ പത്ത് ലക്ഷം രൂപ നിക്ഷേപിച്ച് അഞ്ച് വർഷംകൊണ്ട് മികച്ച റിട്ടേൺസ് നേടാൻ സാധിക്കും. 7.5 ശതമാനം പലിശ നിരക്കിൽ നിക്ഷേപകന് മെച്വൂരിറ്റി കാലയളവ് പൂർത്തിയാകുമ്പോൾ 4,49,948 രൂപയാണ് പലിശയിനത്തിൽ മാത്രം ലഭിക്കുക. സാമ്പത്തിക വർഷത്തിന്റെ ഒരോ പാദത്തിലും കോമ്പൗണ്ട് ചെയ്ത് പലിശ മെച്വൂരിറ്റി തുകയുടെ ഭാഗമാകുന്നു. അങ്ങനെ ആകെ റിട്ടേൺസായി 14, 49, 948 രൂപ നേടാൻ നിക്ഷേപകന് പറ്റും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
