റിട്ടയർമെന്റ് പ്ലാനിങ് സാമ്പത്തിക ആസൂത്രണത്തിന്റെ ഒരു പ്രധാന ഭാഗമാണ്, വിരമിക്കലിനു ശേഷമുള്ള ജീവിതം സുരക്ഷിതവും സുഖകരവുമാണെന്ന് ഉറപ്പാക്കാൻ പ്ലാനിങ് നേരത്തെ തുടങ്ങണം. ഇന്ത്യയിൽ മൂന്ന് ജനപ്രിയ വിരമിക്കൽ സേവിംഗ്സ് ഓപ്ഷനുകളുണ്ട്: പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്). ഓരോ സ്കീമും നികുതി ആനുകൂല്യങ്ങൾ, നിക്ഷേപ ഓപ്ഷനുകൾ എന്നിവ വാഗ്‌ദാനം ചെയ്യുന്നു.
1. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)
നികുതി ആനുകൂല്യങ്ങളോടെ റിസ്ക്-ഫ്രീ നിക്ഷേപ ഓപ്ഷൻ തേടുന്ന വ്യക്തികൾക്കായി രൂപകൽപ്പന ചെയ്ത, സർക്കാർ പിന്തുണയുള്ള, ദീർഘകാല സമ്പാദ്യ പദ്ധതിയാണ് പിപിഎഫ്. 15 വർഷമാണ് പദ്ധതി കാലാവധി. ആവശ്യമെങ്കിൽ 5 വർഷത്തെ ബ്ലോക്കുകളായി നീട്ടാവുന്നതാണ്. നിലവിൽ പ്രതിവർഷം 7.1% ആണ് ഈ സ്കീമിലെ പലിശ നിരക്ക്. നിക്ഷേപകങ്ങൾക്ക് സർക്കാർ പിന്തുണയുള്ളതിനാൽ റിസ്ക് കുറവാണ്. സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി കിഴിവിന് അർഹതയുണ്ട്. ഈ നിക്ഷേപത്തിൽ ലഭിക്കുന്ന പലിശ പൂർണമായും നികുതി രഹിതമാണ്. കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുകയും നികുതിയിൽ നിന്ന് പൂർണമായും ഒഴിവാക്കിയിരിക്കുന്നു. 15 വർഷത്തെ ലോക്ക്-ഇൻ കാലയളവും
റിട്ടേണുകൾ പണപ്പെരുപ്പത്തെ ഗണ്യമായി മറികടക്കണമെന്നില്ല എന്നതും ഈ സ്കീമിന്റെ ദോഷവശങ്ങളാണ്.

2. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്)
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നിശ്ചിത പലിശ നിരക്ക് ലഭിക്കുന്ന ഒരു റിട്ടയർമെന്റ് സ്കീമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്). ഒരു സാമ്പത്തിക വർഷത്തിൽ 1.50 ലക്ഷം രൂപ വരെ നിക്ഷേപിച്ച് പലിശയും കാലാവധി പൂർത്തിയാകുമ്പോൾ മെച്യൂരിറ്റി തുകയ്ക്ക് നികുതിയില്ലാതെ നേടിയെടുക്കാവുന്ന ചുരുക്കം ചില പദ്ധതികളിൽ ഒന്നാണിത്. ഒരാൾക്ക് സംഭാവന ചെയ്യാൻ കഴിയുന്ന പരമാവധി തുക അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും (ഡിഎ) 12 ശതമാനമാണ്. അവർക്ക് 12 ശതമാനത്തിൽ കൂടുതൽ വേണമെങ്കിൽ സംഭാവന ചെയ്യാം, പക്ഷേ അത് അവരുടെ വോളണ്ടറി പ്രൊവിഡന്റ് ഫണ്ടായി (VPF) കണക്കാക്കും. ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് തൊഴിലുടമയും തുല്യമായ തുക സംഭാവന ചെയ്യുന്നു എന്നതാണ് ഇപിഎഫിന്റെ പ്രത്യേകത .
തൊഴിലുടമയുടെ ഭാഗത്ത് നിന്ന്, 3.67 ശതമാനം സംഭാവന ജീവനക്കാരന്റെ ഇപിഎഫ് അക്കൗണ്ടിലേക്കും ബാക്കി 8.33 ശതമാനം അവരുടെ എംപ്ലോയീസ് പെൻഷൻ സ്കീമിലേക്കും (ഇപിഎസ്) പോകുന്നു. ഇപിഎഫിന്റെ നിക്ഷേപ കാലാവധി 35 വർഷമായിരിക്കും (25 വയസ്സ് മുതൽ 60 വയസ്സ് വരെ). ശമ്പളക്കാരായ വ്യക്തികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നതും. വാർഷികമായി 2.5 ലക്ഷം രൂപയിൽ കൂടുതലുള്ള സംഭാവനകൾക്ക് നികുതി നൽകേണ്ടതും ഈ സ്കീമിന്റെ ചില പോരായ്മകളാണ്.
3. നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്)
വാർധക്യത്തിൽ സാമ്പത്തിക ഭദ്രതയും സ്ഥിരതയും പ്രദാനം ചെയ്യുന്ന ജനപ്രിയ നിക്ഷേപ പദ്ധതികളിലൊന്നാണ് നാഷണൽ പെൻഷൻ സിസ്റ്റ് (എൻപിഎസ്). വ്യക്തികൾക്ക് നിക്ഷേപം നടത്താനും സമ്പാദ്യം സ്വരൂപിക്കാനുമുള്ള അവസരമൊരുക്കുന്നതാണ് എൻപിഎസ്. റിട്ടയർമെന്റ് സമയത്ത്, ഒരു ആന്വിറ്റി പ്ലാനിലൂടെ ഒറ്റത്തവണയായി നിക്ഷേപിക്കുന്നതിലൂടെ സ്ഥിര വരുമാനം ലഭിക്കും. 18 നും 70 നും ഇടയിൽ പ്രായമുള്ള ഏതൊരു പൗരനും നിക്ഷേപിക്കാവുന്ന പദ്ധതിയാണ് എൻപിഎസ്.
ഈ സ്കീമിൽ എത്ര പണം നിക്ഷേപിച്ചാലും ആ പണം രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെടും. അതായത്, വിരമിക്കുമ്പോൾ തുകയുടെ 60 ശതമാനം ഒറ്റത്തവണയായി എടുക്കാം, 40 ശതമാനം ആന്വിറ്റിയിലേക്ക് പോകും. ഈ വാർഷിക തുകയിൽ നിന്നാണ് പെൻഷൻ ലഭിക്കുന്നത്. എൻപിഎസിലെ നിക്ഷേപങ്ങൾക്ക് സെക്ഷൻ 80CCD(1) പ്രകാരം സെക്ഷൻ 80CCE പ്രകാരം 1.5 ലക്ഷം രൂപയ്ക്കുള്ളിലുള്ളവയ്ക്ക് നികുതി ആനുകൂല്യങ്ങൾ ലഭിക്കും. കൂടാതെ,എൻപിഎസിലെ വരിക്കാർക്ക് സെക്ഷൻ 80CCD(1B) പ്രകാരം അവരുടെ ടയർ I അക്കൗണ്ടിലെ നിക്ഷേപങ്ങൾക്ക് 50,000 രൂപ വരെ കിഴിവ് അവകാശപ്പെടാം.
ഏത് പ്ലാൻ തിരഞ്ഞെടുക്കണം?
റിസ്ക് ഇല്ലാതെ ഗ്യാരണ്ടീഡ് റിട്ടേണുകൾ ഇഷ്ടപ്പെടുന്നവർക്ക് പിപിഎഫും ഇപിഎഫും അനുയോജ്യമാണ്. ഉയർന്ന റിട്ടേൺ ആഗ്രഹിക്കുന്നവർക്ക് എൻപിഎസ് തിരഞ്ഞെടുക്കാം.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications