റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കുന്നതിനായി ഇന്ന് നിരവധി നിക്ഷേപ പദ്ധതികളുണ്ട്. എന്നാൽ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടും (ഇപിഎഫ്) പബ്ലിക് പ്രൊവിഡന്റ് ഫണ്ടും (പിപിഎഫ്) ജനപ്രിയ റിട്ടയർമെന്റ് നിക്ഷേപ ഓപ്ഷനുകളായിരുന്ന ഒരു കാലമുണ്ടായിരുന്നു. 2004-ൽ ദേശീയ പെൻഷൻ സംവിധാനം (എൻപിഎസ്) കേന്ദ്രസർക്കാർ കൊണ്ടുവന്നതോടെ സ്ഥിതി ആകെ മാറി.
തുടക്കത്തിൽ സർക്കാർ ജീവനക്കാർക്ക് മാത്രമായിരുന്നു എൻപിഎസിൽ അംഗമാകാൻ കഴിഞ്ഞിരുന്നത്. പിന്നീട് ഇത് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് കൂടി നീട്ടി. എൻപിഎസിൽനിന്നും വ്യത്യസ്തമാണ് ഇപിഎഫും പിപിഎഫും. ഇവ രണ്ടും നിക്ഷേപകർക്ക് പലിശയുടെ രൂപത്തിൽ റിട്ടേൺ ലഭിക്കുന്ന ഉറപ്പുള്ള റിട്ടേൺ സ്കീമുകളാണ്. പലിശ നിരക്കുകൾ സ്ഥിരമല്ല, കാലാകാലങ്ങളിൽ മാറ്റം വരാം.

എൻപിഎസിലെ പ്രതിമാസ നിക്ഷേപത്തിലൂടെ റിട്ടയർമെന്റ് സമയത്ത് നല്ലൊരു തുകയ്ക്കൊപ്പം പെൻഷനും നേടാനാകും. നേരത്തെ നിക്ഷേപം തുടങ്ങിയാൽ പെൻഷനായി നല്ലൊരു തുക നേടാമെന്നതാണ് സ്കീമിന്റെ പ്രത്യേകത. ഒരാൾക്ക് 18 വയസ് മുതൽ 70 വയസുവരെ എൻപിഎസ് സ്കീമിൽ നിക്ഷേപം നടത്താം. ദീർഘകാലാടിസ്ഥാനത്തിൽ, എൻപിഎസ് ഇപിഎഫിനെയും പിപിഎഫിനെയും മറികടന്നുവെന്നാണ് വാല്യു റിസർച്ച് ഡാറ്റ കാണിക്കുന്നത്. ഏറ്റവും മോശം പ്രകടനം നടത്തുന്ന എൻപിഎസ് ഫണ്ടുകൾ പോലും ഇപിഎഫ്, പിപിഎഫ് എന്നിവയേക്കാൾ മികച്ച വരുമാനം നൽകുന്നതെങ്ങനെയെന്ന് നോക്കാം.
പിപിഎഫ്
ഇന്ത്യയിലെ ഏറ്റവും ദീര്‍ഘകാല നിക്ഷേപ പദ്ധതികളിലൊന്നാണ് പിപിഎഫ്. ഇന്ത്യയില്‍ താമസിക്കുന്ന ഏതൊരു വ്യക്തിക്കും പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം. പോസ്റ്റ് ഓഫിസുകളിലും ബാങ്കുകളിലും പിപിഎഫ് അക്കൗണ്ട് തുറക്കാനാകും. 15 വർഷത്തെ മെച്യൂരിറ്റി കാലയളവിനൊപ്പം ദീർഘകാല നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നുണ്ട്. നിക്ഷേപം അഞ്ച് വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. പോസ്റ്റ് ഓഫീസുകൾ പിപിഎഫ് നിക്ഷേപങ്ങൾക്ക് പ്രതിവർഷം 7.1 ശതമാനം പലിശ നൽകുന്നുണ്ട്. പിപിഎഫിലെ 1.50 ലക്ഷം വരെയുള്ള വാർഷിക നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നികുതി ഇളവും ലഭിക്കുന്നതാണ്.
ഇപിഎഫ്
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് റിട്ടയർമെന്റ് സമയത്ത് നല്ലൊരു സമ്പാദ്യം ഉറപ്പു വരുത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്). ജീവനക്കാരനും തൊഴിൽദാതാവും തുല്യ അനുപാതത്തിൽ ഇപിഎഫ് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നു. ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും (ഡിഎ) പരമാവധി 12 ശതമാനം വരെ ഇപിഎഫ് അക്കൗണ്ടിലേക്ക് സംഭാവന ചെയ്യാം. തൊഴിലുടമയ്ക്കും 12 ശതമാനം നിക്ഷേപിക്കാം. തൊഴിലുടമയുടെ 12 ശതമാനം സംഭാവനയിൽ 8.33 ശതമാനം ഇപിഎഫിലേക്കും 3.67 ശതമാനം ജീവനക്കാരുടെ പെൻഷൻ പദ്ധതിയിലേക്കുമാണ് പോവുക.
നിക്ഷേപം നടത്താൻ മികച്ചത് ഏതാണ്?
പിപിഎഫിൽ പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാൽ 15 വർഷം കൊണ്ട് 33.80 ലക്ഷമായി കിട്ടും. ഇപിഎഫിൽ നിക്ഷേപിച്ചാൽ 35.10 ലക്ഷം കിട്ടും. എന്നാൽ, 25 ശതമാനം ഇക്വിറ്റി എക്‌സ്‌പോഷറുള്ള ഏറ്റവും മോശം പ്രകടനം നടത്തുന്ന എൻപിഎസ് അക്കൗണ്ട് പോലും 15 വർഷത്തിനുള്ളിൽ 39.30 ലക്ഷം രൂപ നൽകും. 75 ശതമാനം ഇക്വിറ്റി എക്‌സ്‌പോഷറുള്ള മികച്ച പ്രകടനം കാഴ്ചവച്ച എൻപിഎസ് അക്കൗണ്ട് ഇതേ കാലയളവിൽ 52.40 ലക്ഷം രൂപ നൽകി.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications