പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്) മൈനർ അക്കൗണ്ടുകളും നാഷണൽ പെൻഷൻ സിസ്റ്റം (എൻ.പി.എസ്) വാത്സല്യയും സമ്പാദ്യം നേരത്തെ തന്നെ തുടങ്ങാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ള നിക്ഷേപ പദ്ധതികളാണ്. പി.പി.എഫ് സർക്കാർ പിന്തുണയുള്ള, സുരക്ഷിതവും നികുതി ആനുകൂല്യങ്ങളുമുള്ള ഒരു പദ്ധതിയാണ്. അതേസമയം എൻ.പി.എസ് വാത്സല്യ പദ്ധതി, പെൻഷൻ സംവിധാനത്തിനുള്ളിൽ തന്നെ കൂടുതൽ നിക്ഷേപ സൗകര്യം പ്രദാനം ചെയ്യുന്നു. ഈ രണ്ട് പദ്ധതികളുടെയും പ്രധാന ലക്ഷം, ഭാവിയിൽ ശക്തമായ സാമ്പത്തിക പിന്തുണ നൽകുക എന്നുള്ളതാണ്.
എൻ.പി.എസ് വാത്സല്യ ഇന്ത്യയുടെ യൂണിയൻ ബജറ്റ് 2024-ൽ അവതരിപ്പിക്കപ്പെട്ട ഒരു പുതിയ പെൻഷൻ പദ്ധതിയാണ്. ഈ പദ്ധതി കുട്ടികളുടെ വിരമിക്കൽ സമ്പാദ്യം നേരത്തെ തുടങ്ങുന്നതിനായി രക്ഷിതാക്കളെ സഹായിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. കുട്ടികൾക്ക് പ്രായപൂർത്തിയാകുമ്പോൾ, മറ്റ് തടസങ്ങളൊന്നുമില്ലാതെ സാധാരണ എൻ.പി.എസ് അക്കൗണ്ട് ആക്കി മാറ്റാൻ സാധിക്കും. പി.പി.എഫ് ഇന്ത്യയിലെ സർക്കാർ പിന്തുണയുള്ള സമ്പാദ്യ, നിക്ഷേപ പദ്ധതിയാണ്. ആകർഷകമായ പലിശ നിരക്കുകളോടൊപ്പം നികുതി ആനുകൂല്യങ്ങളുള്ള സുരക്ഷിതമായ ഒരു നിക്ഷേപ പദ്ധതിയാണിത്. ഒരു വ്യക്തിക്ക് തന്റെ പേരിലോ അല്ലെങ്കിൽ പ്രായപൂർത്തിയാകാത്തവരുടെയോ മാനസിക വളർച്ച എത്താത്തവരുടെയോ പേരിലോ ഒരു പി.പി.എഫ് അക്കൗണ്ട് തുറക്കാൻ സാധിക്കും.

ഒരു പി.പി.എഫ് അക്കൗണ്ടിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം പ്രതിവർഷം 500 രൂപയും പരമാവധി നിക്ഷേപം 1,50,000 രൂപയുമാണ്. 15 വർഷത്തെ കാലയളവുള്ള പദ്ധതി, നിക്ഷേപകന്റെ അപേക്ഷയിൽ 5 വർഷത്തെ ബ്ലോക്കുകളിലായി നീട്ടാവുന്നതാണ്. പ്രതിവർഷം 7.10 ശതമാനം പലിശ നിരക്ക് പദ്ധതി വാഗ്ദാനം ചെയ്യുന്നു. പദ്ധതിയിലെ നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം, ഒരു സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപ വരെ നികുതിയിളവിന് അർഹതയുണ്ട്. എന്നാൽ എൻ.പി.എസ് വാത്സല്യ പദ്ധതിയെ സംബന്ധിച്ച്, അതിലെ യോഗ്യതാ മാനദണ്ഡങ്ങൾ, നിക്ഷേപ പദ്ധതികൾ, അവയിലെ പരിധികൾ, നികുതി ആനുകൂല്യങ്ങൾ തുടങ്ങിയ വിശദ വിവരങ്ങൾ ഇത് വരെ അറിയിച്ചിട്ടില്ല.
നിലവിൽ പ്രായപൂർത്തിയാകാത്തവർക്ക് പി.പി.എഫ് ഒരു മികച്ച നിക്ഷേപമായി കണക്കുകൂട്ടാം. കാരണം, പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിൽ ഏതൊരു ഇന്ത്യൻ പൗരനും അക്കൗണ്ട് തുറക്കാൻ സാധിക്കും. മാത്രമല്ല, പ്രായപൂർത്തിയാകാത്തവർക്ക് കുറഞ്ഞ പ്രായപരിധിയില്ല. അപ്പോൾ ചെറിയ കുട്ടികളുടെ പേരിൽ പോലും അക്കൗണ്ട് തുറക്കാൻ സാധിക്കുന്നു. ആ അക്കൗണ്ട് കുട്ടിക്ക് 18 വയസ് തികയുന്നത് വരെ രക്ഷിതാക്കളുടെ നിയന്ത്രണത്തിലായിരിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
