പ്രധാൻ മന്ത്രി ജൻ ധൻ അക്കൗണ്ടുകൾ 18 വയസ്സിന് താഴെയുള്ള കുട്ടിയുടെ പേരിലും തുറക്കാൻ സാധിക്കും. 10 വയസ്സിനു മുകളിലുള്ള കുട്ടികളുടെ പേരിൽ തുറക്കുന്ന അക്കൌണ്ട് അവന്റെ അല്ലെങ്കിൽ അവളുടെ മാതാപിതാക്കൾക്കാണ് പ്രവർത്തിപ്പിക്കാൻ സാധിക്കുക. കുട്ടിയുടെ പേരിൽ എടിഎം കാർഡും ലഭിക്കും. കുട്ടിയ്ക്ക് 18 വയസ്സ് തികഞ്ഞാൽ ഐഡന്റിറ്റി പ്രൂഫ് സമർപ്പിച്ച ശേഷം ബാങ്ക് യഥാർത്ഥ ഗുണഭോക്താവിന്റെ പേരിൽ അക്കൗണ്ട് കൈമാറും.
ആവശ്യമായ രേഖകൾ
മാതാപിതാക്കൾ വിലാസ തെളിവിനൊപ്പം ആധാർ കാർഡ്, പാസ്‌പോർട്ട് അല്ലെങ്കിൽ റേഷൻ കാർഡ് മുതലായ സാധുവായ തെളിവുകൾ സമർപ്പിക്കേണ്ടതുണ്ട്. മാതാപിതാക്കൾക്ക് ഈ രേഖകളൊന്നും ഇല്ലെങ്കിൽ, കേന്ദ്ര സർക്കാർ അംഗീകരിക്കുന്ന ഏതെങ്കിലും രേഖകൾ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിനായി സമർപ്പിക്കാം.
നടപടിക്രമം
പ്രധാൻ മന്ത്രി ജൻ ധൻ യോജനയ്ക്ക് കീഴിൽ ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന്, നിങ്ങൾക്ക് പ്രധാനമന്ത്രി ജൻ ധൻ യോജന വെബ്‌സൈറ്റിൽ നിന്നോ ഏതെങ്കിലും ബാങ്കിന്റെ വെബ്‌സൈറ്റിൽ നിന്നോ ഫോം ഡൌൺലോഡ് ചെയ്യാൻ കഴിയും. ഈ ഫോമുകൾ ബാങ്കുകളുടെ ശാഖകളിലും ലഭ്യമാണ്. അവിടെ നിങ്ങൾക്ക് നേരിട്ട് പോയി ഫോം പൂരിപ്പിച്ച് നൽകി അക്കൌണ്ട് തുറക്കാവുന്നതാണ്.
40 കോടിയിലധികം ബാങ്ക് അക്കൗണ്ടുകൾ
ആറു വർഷം മുമ്പ് മോദി സർക്കാർ ആരംഭിച്ച പ്രധാൻ മന്ത്രി ജൻ ധൻ യോജന (പിഎംജെഡിവൈ) പദ്ധതിയ്ക്ക് കീഴിൽ 40 കോടിയിലധികം ബാങ്ക് അക്കൗണ്ടുകൾ തുറന്നതായി അടുത്തിടെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച്, ഈ പദ്ധതിയ്ക്ക് 40.05 കോടി ഗുണഭോക്താക്കളുണ്ട്. ജൻ ധൻ ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം 1.30 ലക്ഷം കോടിയിലധികമാണ്. പദ്ധതി ആരംഭിച്ച് ആറാം വാർഷികത്തിന് തൊട്ടുമുമ്പാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
മിനിമം ബാലൻസ് വേണ്ട
രാജ്യത്തെ ജനങ്ങൾക്ക് ബാങ്കിംഗ് സൗകര്യങ്ങളിലേക്ക് സാർവത്രിക പ്രവേശനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് 2014 ഓഗസ്റ്റ് 28 ന് പദ്ധതി ആരംഭിച്ചത്. റുപേ ഡെബിറ്റ് കാർഡിന്റെയും ഓവർ ഡ്രാഫ്റ്റിന്റെയും അധിക സവിശേഷതകളുള്ള ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ടുകളാണ് പിഎംജെഡിവൈ പ്രകാരം തുറക്കുന്ന അക്കൗണ്ടുകൾ. ബിഎസ്ബിഡി അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തേണ്ട ആവശ്യമില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
