പ്രധാന്‍മന്ത്രി സുരക്ഷാ ഭീമാ യോജന: അറിയണം ഇക്കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്‍ഷൂറന്‍സുകള്‍ നിരവധിയുണ്ടെങ്കിലും കുറഞ്ഞ പ്രീമിയത്തില്‍ മികച്ച പരിരക്ഷ നല്‍കുന്നവ വളരെ ചുരുക്കമാണ്. മാത്രമല്ല സ്വകാര്യ കമ്പനികളുടെ ഇന്‍ഷൂറന്‍സുകള്‍ ലഭിക്കണമെങ്കില്‍ നിരവധി നൂലാമാലകള്‍ കടക്കേണ്ടിയിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന അപകട ഇന്‍ഷൂറന്‍സാണ് പ്രധാന്‍ മന്ത്രി സുരക്ഷാ ഭീമാ യോജന.

പ്രധാന്‍മന്ത്രി സുരക്ഷാ ഭീമാ യോജന: അറിയണം ഇക്കാര്യങ്ങൾ

2015ലെ ബജറ്റിലാണ് ഈ പദ്ധതിയെ കുറിച്ച് ആദ്യമായി പരാമര്‍ശിക്കുന്നത്. ഒരു വര്‍ഷത്തെ കാലാവധിയുള്ള ഈ ഇന്‍ഷൂറന്‍സ് അപകട മരണങ്ങള്‍ക്കും അപകടത്തെ തുടര്‍ന്നുണ്ടാകുന്ന വൈകല്യങ്ങള്‍ക്കും പരിരക്ഷ നല്‍കുന്നു. ഈ പദ്ധതി ഓരോ വര്‍ഷവും പുതുക്കുകയും ചെയ്യാം. ഈ പദ്ധതി വഴി ആനുകൂല്യം നേടാനുള്ള യോഗ്യത ചുവടെ കാണാം.

1. 18നും 70നും ഇടയില്‍ പ്രായമുള്ള ആര്‍ക്കും ഈ പദ്ധതിയില്‍ ചേരാം.
2. ജോയിന്റ് അക്കൗണ്ടുകള്‍ കൈവശമുള്ളവര്‍ക്കും പദ്ധതിയില്‍ ചേരാം.
3. എന്‍ആര്‍ഐകള്‍ക്കും ഈ പദ്ധതിയില്‍ ചേരാം.
4. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവര്‍ക്ക് ഏതെങ്കിലും ഒരു അക്കൗണ്ട് ഉപയോഗിച്ച് ഈ പദ്ധതിയില്‍ ചേരാം.

ഉള്‍പ്പെടുത്തലുകളും ഒഴിവാക്കലുകളും

1 അപകടങ്ങള്‍, പ്രകൃതി ദുരന്തം മൂലമുണ്ടാകുന്ന മരണം തുടങ്ങിയവ പിഎംഎസ്ബിവൈയുടെ കീഴില്‍ വരും.
2. ആത്മഹത്യകള്‍ക്ക് ഇന്‍ഷൂറന്‍സ് ലഭിക്കില്ല.
3. കൊലപാതകം മൂലമുള്ള മരണങ്ങള്‍ക്ക് പരിരക്ഷ ലഭിക്കും.
4. ഭാഗികമായ വൈകല്യങ്ങള്‍ക്ക് പരിരക്ഷ ലഭിക്കില്ല.

പദ്ധതിയില്‍ എപ്പോഴാണ് ചേരാന്‍ കഴിയുക?

ജൂണ്‍ ഒന്നാം തിയതി മുതല്‍ മെയ് 31 വരെയുള്ള ഒരു വര്‍ഷമാണ് ഈ പദ്ധതിയുടെ കാലാവധി. പൊതുമേഖല ഇന്‍ഷൂറന്‍സ് കമ്പനികള്‍ നിയന്ത്രിക്കുന്ന ഈ പദ്ധതിയുടെ തുക ബാങ്കുകള്‍ വഴിയാണ് വിതരണം ചെയ്യുക.

പ്രധാന്‍മന്ത്രി സുരക്ഷാ ഭീമാ യോജന: അറിയണം ഇക്കാര്യങ്ങൾ

പിഎംഎസ്ബിവൈയില്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍

— അപകട മരണങ്ങള്‍ക്കും സ്ഥിരമായ പൂര്‍ണമായ വൈകല്യങ്ങള്‍ക്കും രണ്ട് ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും.

— സ്ഥിരമായ ഭാഗിക വൈകല്യങ്ങള്‍ക്ക് ഒരു ലക്ഷം രൂപ പരിരക്ഷ ലഭിക്കും.

— അപകടത്തെ തുടര്‍ന്നുള്ള ആശുപത്രി ചെലവുകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നില്ല. അതായത് വൈകല്യങ്ങള്‍ക്കും മരണത്തിനുമുള്ള നഷ്ടപരിഹാരമാണ് ഈ തുക.

പ്രീമിയത്തെക്കുറിച്ച് നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍

പ്രതിവര്‍ഷം 12 രൂപയാണ് ഈ പദ്ധതിയ്ക്കായി അടക്കേണ്ടത്. മാത്രമല്ല, ഓട്ടോ ഡെബിറ്റ് സൗകര്യം വഴി ജിഎസ്ടി അടക്കമുള്ള എല്ലാ നികുതികളും ഈ പദ്ധതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എല്ലാ വര്‍ഷവും ജൂണ്‍ ഒന്നാം തിയതിക്ക് മുന്‍പ് അക്കൗണ്ടില്‍ നിന്നും ഈ തുക ഈടാക്കും.

ക്ലെയിമുകള്‍ നിരസിക്കുന്ന അവസരങ്ങള്‍

— 70 വയസ്സ് പൂര്‍ത്തിയായാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കില്ല.

— ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്താല്‍

സ്‌കീം എവിടെ നിന്ന് ലഭിക്കും?

പിഎസ്ജിഐസി, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയവ വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. എസ്എംഎസ് വഴിയും നെറ്റ് ബാങ്കിംഗ് വഴിയും ഈ പദ്ധതിയില്‍ അപേക്ഷിക്കാം. മാത്രമല്ല ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് ബാങ്കില്‍ സമര്‍പ്പിക്കാനും സാധിക്കും.

Read more about: insurance
English summary

പ്രധാന്‍മന്ത്രി സുരക്ഷാ ഭീമാ യോജനയെ കുറിച്ച് നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ ഇവയാണ്

Pradhan Mantri Suraksha Bima Yojana: Things To Know. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X