മുതിർന്ന പൌരന്മാർക്കുള്ള രണ്ട് പ്രധാന നിക്ഷേപ പദ്ധതികളാണ് പ്രധാൻ മന്ത്രി വയാ വന്ദന യോജനയും സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമും. ഈ രണ്ട് നിക്ഷേപ പദ്ധതികളുടെയും പ്രത്യേകതകളും നേട്ടങ്ങളും പരിശോധിച്ച് നിങ്ങൾക്ക് അനുയോജ്യമായവ കണ്ടെത്താം.
പ്രധാൻ മന്ത്രി വയാ വന്ദന യോജന
മുതിർന്ന പൗരന്മാർക്ക് 10 വർഷത്തേക്ക് നിർദ്ദിഷ്ട പലിശ നിരക്കിൽ പെൻഷൻ ഉറപ്പുനൽകുന്ന നിക്ഷേപ പദ്ധതിയാണ് പ്രധാൻ മന്ത്രി വയാ വന്ദന യോജന (പിഎംവിവിവൈ). പദ്ധതിയുടെ നിക്ഷേപ പരിധി 15 ലക്ഷം രൂപയായി ഉയർത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഈ സ്കീമിൽ 2020 മാർച്ച് 31 വരെയും നിങ്ങൾക്ക് അംഗമാകാവുന്നതാണ്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ആണ് പിഎംവിവിവൈ പ്രവർത്തിപ്പിക്കുന്നത്.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
ഒരു വ്യക്തിക്ക് പരമാവധി 15 ലക്ഷം രൂപ നിക്ഷേപിക്കാൻ കഴിയുന്ന മറ്റൊരു നിക്ഷേപ ഓപ്ഷനാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്‌സിഎസ്‌എസ്). നിലവിൽ, അഞ്ച് വർഷത്തെ കാലാവധിയുള്ള എസ്‌സിഎസ്‌എസിൽ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ 8.60 ശതമാനം പലിശ വരുമാനം ലഭിക്കും.
പ്രായം
പ്രധാൻ മന്ത്രി വയാ വന്ദന യോജന പദ്ധതിയിൽ അംഗമാകാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 60 വയസാണ്. പ്രായത്തിന് പരമാവധി പരിധിയില്ല. എന്നിരുന്നാലും, ഒരാൾക്ക് അനുവദനീയമായ പരമാവധി നിക്ഷേപം 15 ലക്ഷം രൂപയാണ്. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പിൻവലിക്കൽ അനുവദിക്കുന്നുണ്ടെങ്കിലും സ്വയം അല്ലെങ്കിൽ പങ്കാളിയുടെ ഗുരുതരവും മാരകവുമായ അസുഖത്തിന്റെ കാര്യത്തിൽ മാത്രമേ ഇത്തരത്തിൽ പണം പിൻവലിക്കാൻ സാധിക്കൂ. സർക്കാരിന്റെ മറ്റ് പെൻഷൻ പദ്ധതികളെപ്പോലെ തന്നെ നികുതി ആനുകൂല്യങ്ങളും ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നില്ല.
പെൻഷൻ ലഭിക്കുന്നത് എങ്ങനെ?
പ്രധാൻ മന്ത്രി വയാ വന്ദന യോജന പദ്ധതി പ്രകാരമുള്ള പെൻഷൻ ലഭിക്കുന്നതിന് പ്രതിമാസം, ത്രൈമാസം, അർദ്ധ വാർഷികം, വാർഷികം എന്നിവയിലേതെങ്കിലും കാലാവധി തിരഞ്ഞെടുക്കാവുന്നതാണ്. NEFT (നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ) അല്ലെങ്കിൽ ആധാർ പ്രാപ്തമാക്കിയ പേയ്മെന്റ് സിസ്റ്റം (AePS) വഴി പെൻഷൻ തുക നിങ്ങൾക്ക് ലഭിക്കും. നിക്ഷേപം നടത്തി ഒരു വർഷത്തിന് ശേഷമാകും പെൻഷൻ ലഭിച്ച് തുടങ്ങുക.
ഒന്നിലധികം അക്കൌണ്ട്
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ ഒരാൾക്ക് ഒന്നോ അതിലധികമോ അക്കൗണ്ടുകൾ സ്വന്തമായും ജോയിന്റായും തുറക്കാൻ അനുവാദമുണ്ട്. എന്നാൽ എല്ലാ അക്കൌണ്ടിലും കൂടി ആകെയുള്ള നിക്ഷേപ പരിധി 15 ലക്ഷം രൂപയാണ്. 5 വർഷത്തെ കാലാവധിയാണ് നിക്ഷേപത്തിനുള്ളത്. ഇത് മൂന്ന് വർഷത്തേക്ക് കൂടി നീട്ടുകയും ചെയ്യാം.
നികുതി ആനുകൂല്യം
60 വയസ്സിനു മുകളിലുള്ള ഏതൊരു വ്യക്തിക്കും ഈ നിക്ഷേപ പദ്ധതി ഒരു പോസ്റ്റോഫീസിലോ ബാങ്കിലോ തുറക്കാം. ഓരോ പാദത്തിലും പലിശനിരക്കും നിശ്ചയിച്ചിട്ടുണ്ട്. ഈ പദ്ധതിയിലെ നിക്ഷേപം 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങൾക്ക് അർഹതമാണ്. കൂടാതെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നിക്ഷേപത്തിൽ നിന്ന് തുക പിൻവലിക്കുകയും ചെയ്യാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
