വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഓഹരി വിപണിയില്‍ നിന്നും മികച്ച ആദായം കരസ്ഥമാക്കാന്‍ സാധിക്കുന്ന അവസരങ്ങളിലൊന്നാണ് കമ്പനികളുടെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ). പൊതുജനങ്ങള്‍ക്ക് ആദ്യമായി ഓഹരി വില്‍ക്കുകയെന്ന ലക്ഷ്യത്തോടെ സമീപിക്കുന്ന കമ്പനിയുടെ ഭൗതിക, സാമ്പത്തിക സാഹചര്യങ്ങള്‍ മികച്ചതാണെങ്കില്‍ ഞൊടിയിടയിലെ നേട്ടം നിക്ഷേപകനെ തേടിയെത്താം. സമാനമായി ആരോഗ്യ സംരക്ഷണ മേഖലയില്‍ മികവോടെ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ ഐപിഒയുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ഗ്ലോബല്‍ ഹെല്‍ത്ത്
രാജ്യത്തിന്റെ വടക്ക്, കിഴക്ക് മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രി ശൃംഖലയാണ് ഗ്ലോബല്‍ ഹെല്‍ത്ത് ലിമിറ്റഡ്. 2017-ലാണ് തുടക്കം. 'മേദാന്ത' എന്ന ബ്രാന്‍ഡിലാണ് ആശുപത്രികള്‍ അറിയപ്പെടുന്നത്. മള്‍ട്ടി സ്പെഷ്യാല്‍റ്റി ചികിത്സാ സൗകര്യങ്ങളും എല്ലാവിധ ആരോഗ്യ സംരക്ഷണ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. നിലവില്‍ ഗുരുഗ്രാം, ഇന്ദോര്‍, റാഞ്ചി, ലക്നൗ എന്നീ നഗരങ്ങളിലായി 4 ആശുപത്രികളാണ് പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്.
ഹ്രദ്യോഗം, കാന്‍സര്‍, നാഡീവ്യൂഹം, നവജാത ശിശുസംരക്ഷണം, ഉദര/ ദഹന സംബന്ധിയായത്, കരള്‍, മൂത്രാശയം എന്നീ വിഭാഗങ്ങളില്‍ ആശുപത്രി സേവന മികവ് അവകാശപ്പെടുന്നു. അവയവമാറ്റ ശസ്ത്രക്രിയകളും വിജയകരമായി നടത്തിവരുന്നു.
അനുകൂല ഘടകം
- സങ്കീര്‍ണ രോഗങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ചികിത്സിക്കുന്നതിനുമുള്ള മികവ്.
- ക്ലിനിക്കല്‍ ഗവേഷണങ്ങളിലും പഠനങ്ങളിലും ശ്രദ്ധയൂന്നീയിരിക്കുന്നു.
- ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സേവനങ്ങള്‍.
- സാമ്പത്തികപരമായും മികവാര്‍ന്ന പ്രവര്‍ത്തനം.
- ഉയര്‍ന്ന ജനസാന്ദ്രതയുള്ളതും എന്നാല്‍ ചികിത്സാസൗകര്യം കുറവുള്ള മേഖലകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനരീതി.
- വൈവിധ്യവത്കരണത്തിലൂടെ നിലവിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി വളര്‍ച്ചാവേഗം വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന അടിസ്ഥാന പശ്ചാത്തല സാഹചര്യങ്ങള്‍.
- പ്രവര്‍ത്തന പരിചയമുള്ള മുതിര്‍ന്ന മാനേജ്മെന്റും ശക്തരായ നിക്ഷേപ സ്ഥാപനങ്ങളുടെ പിന്തുണയും.
ഗ്ലോബല്‍ ഹെല്‍ത്ത് ഐപിഒ
ഉപകമ്പനികളായ ജിഎച്ച്പിപിഎല്, എംഎച്ച്പിഎല് എന്നിവയുടെ കടബാധ്യത കുറയ്ക്കുന്നതിനും പൊതു കോര്‍പറേറ്റ് നടപടികള്ക്കുമായാകും സ്വരൂപിക്കുന്ന പണം ചെലവഴിക്കുമെന്ന് അറിയിപ്പോടെയാണ് ഗ്ലോബല്‍ ഹെല്‍ത്ത് ഓഹരി വില്‍പ്പനയുമായി പ്രാഥമിക വിപണിയെ സമീപിച്ചിരിക്കുന്നത്.
- ഐപിഒ അപേക്ഷ: നവംബര്‍ 3 മുതല്‍ 7 വരെ.
- ഓഹരിയുടെ മുഖവില: പ്രതിയോഹരി 2 രൂപ.
- ഓഹരി വില: 319-336 രൂപയ്ക്കിടയില്‍ അപേക്ഷിക്കാം.
- ലോട്ട് സൈസ്: 44 ഓഹരികള്‍.
- സമാഹരിക്കുന്ന തുക: 2,205 കോടി.
- സ്റ്റോക്ക് എക്സ്ചേഞ്ച്: എന്‍എസ്ഇ, ബിഎസ്ഇ.
- ലിസ്റ്റിങ് തീയതി: നവംബര്‍ 16.
ഐപിഒ വിശദാശം
500 കോടിയുടെ പുതിയ ഓഹരികള്‍ ഇഷ്യൂ ചെയ്യുകയും ഓഫര്‍ ഫോര്‍ സെയില്‍ മുഖേന 1,705.57 കോടിയുടെ 50,761,000 ഓഹരികളുമാകും ഗ്ലോബല്‍ ഹെല്‍ത്ത് ഐപിഒയില്‍ പൊതുജനങ്ങള്‍ക്കായി ലഭ്യമാകുന്നത്. ഐപിഒയില്‍ ലഭ്യമായതില്‍ 50 ശമാനം ഓഹരികള്‍ യോഗ്യരായ ധനകാര്യ/ നിക്ഷേപ സ്ഥാപങ്ങള്‍ക്കും (QIB) 15 ശതമാനം വന്‍കിട വ്യക്തിഗത നിക്ഷേപകര്ക്കുമായും (HNI) നീക്കി വെച്ചിരിക്കുന്നു. ബാക്കിയുള്ള 35 ശതമാനത്തില്‍ കുറയാത്ത ഓഹരികള്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്കും അനുവദിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications