റിട്ടയർമെന്റ് ജീവിതം നേരത്തെ ആഗ്രഹിക്കുന്നവർ സാമ്പത്തിക ഭദ്രതയ്ക്കുള്ള വഴികൾ മുൻപേതന്നെ തുടങ്ങണം. ദൈനംദിന ചെലവുകൾക്കും മറ്റു ആവശ്യങ്ങൾക്കുമായുള്ള തുക പ്രതിമാസം ലഭിക്കുന്ന വിധത്തിലുള്ള നിക്ഷേപ പദ്ധതികളിൽ പണം മുടക്കുന്നത് റിട്ടയർമെന്റ് ജീവിതം ആസ്വാദ്യകരമാക്കാൻ സഹായിക്കും. കൃത്യമായി പ്ലാൻ ചെയ്താൽ 35, 50, 60 വയസിൽ ഒരാൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കാനാകും. നിങ്ങളുടെ റിട്ടയർമെന്റ് ജീവിതം എങ്ങനെ ആസൂത്രണം ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുമിത്. ആസൂത്രണം നേരത്തെ തുടങ്ങുന്നത് നേട്ടങ്ങൾ കൂടുതൽ നൽകും.
നിരവധി നിക്ഷേപ ഓപ്ഷനുകൾ നിങ്ങളുടെ മുന്നിലുണ്ട്. സംയുക്ത വളർച്ച നൽകുന്ന സ്കീമുകളിൽ നിക്ഷേപിക്കുകയാണെങ്കിൽ, ദീർഘകാലാടിസ്ഥാനത്തിൽ വലിയൊരു തുക സമ്പാദിക്കാനാകും. അപ്പോഴും എപ്പോൾ നിക്ഷേപം തുടങ്ങണം, പ്രതിമാസ നിക്ഷേപം എന്തായിരിക്കണം എന്നിങ്ങനെയുള്ള ചോദ്യങ്ങൾ നിങ്ങളെ വലട്ടുന്നുണ്ടാകാം. റിട്ടയർമെന്റ് ആകുമ്പോൾ എത്ര തുകയായിരിക്കണം നിങ്ങൾ ലക്ഷ്യം വയ്ക്കേണ്ടത്, അത്രയും തുക നേടിയെടുക്കാൻ എത്ര വർഷമെടുക്കും എന്നിങ്ങനെയുള്ള ചില ചോദ്യങ്ങളും ഉയർന്നുവരുന്നുണ്ട്.

പ്രതിമാസം നിങ്ങൾ നിക്ഷേപിക്കുന്ന തുകയാണ് റിട്ടയർമെന്റ് സമയത്തെ നിങ്ങളുടെ മൊത്ത നിക്ഷേപം എത്രയെന്നും പ്രതിമാസ വരുമാനം എത്രയെന്നും തീരുമാനിക്കുക. കൃത്യമായ പ്ലാനോടെ നിക്ഷേപം നടത്തിയാൽ 40-ാം വയസിൽ പ്രതിമാസം 1 ലക്ഷം പെൻഷനായി നേടാനാകും. ഇതിനായി മൃച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നത് ഗുണം ചെയ്യും.
നിങ്ങളുടെ പ്രതിമാസ ചെലവുകൾ 25-ാം വയസിൽ 30,000 രൂപയാണെങ്കിൽ, 15 വർഷം കഴിഞ്ഞ് റിട്ടയർമെന്റ് സമയത്ത് അത് ഏകദേശം 100,000 രൂപയായിരിക്കും. അതിനാൽതന്നെ പ്രതിമാസ പെൻഷൻ 1 ലക്ഷം ലക്ഷ്യം വയ്ക്കണം. അതിനുവേണ്ടി നിങ്ങൾ പ്രതിമാസം 20,000 രൂപ എസ്ഐപി നിക്ഷേപം നടത്തണം. ഓരോ വർഷം 5 ശതമാനം കൂട്ടുകയും വേണം. അങ്ങനെ ചെയ്യുന്നതിലൂടെ എസ്ഐപി നിക്ഷേപത്തിൽനിന്നും 14 ശതമാനം പ്രതിവർഷം റിട്ടേൺ ലഭിക്കും.
40 വയസാകുമ്പോൾ 15 വർഷം കൊണ്ടുള്ള നിങ്ങളുടെ നിക്ഷേപം 76,25,396 രൂപയായിരിക്കും. പലിശ ഇനത്തിൽ 1,27,94,999 രൂപ കിട്ടും. നിങ്ങളുടെ കയ്യിൽ കിട്ടുക 2,04,20,395 രൂപയായിരിക്കും. ഈ തുക നിങ്ങൾ മൃച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽ കുറഞ്ഞത് 7 ശതമാനം റിട്ടേൺ ലഭിക്കും. ഏഴ് ശതമാനം വാർഷിക റിട്ടേൺ ലഭിക്കുകയാണെങ്കിൽ, 30 വർഷത്തേക്ക് 100,000 രൂപ പ്രതിമാസ ശമ്പളമായി എടുക്കാം. അതിനുശേഷം നിങ്ങളുടെ ഫണ്ടിൽ ഏകദേശം 9,82,29,193 രൂപ ഉണ്ടാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
