സ്വന്തമായിട്ടൊരു വീട് എന്നൊരു മോഹമില്ലാത്തവരുണ്ടോ? ഒരു വീട് വാങ്ങുന്നത്, അല്ലെങ്കിൽ നിർമ്മിക്കുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഒരു പ്രധാന നേട്ടമാണ്. പക്ഷെ, ഒരു വീട് എന്ന മോഹത്തിന് പലപ്പോഴും വെല്ലുവിളിയാകുന്നത് സമ്പത്തിന്റെ പോരായ്മയാണ്. അതുകൊണ്ട് തന്നെ, കാര്യമായ സാമ്പത്തിക പിന്തുണ നമുക്ക് ആവശ്യമായിവരുന്നു. അതിന് കൂടുതൽ വാഗ്ധാനങ്ങളുമായി, ജോയിന്റ് ഹോം ലോൺ നമ്മെ സഹായിക്കുന്നു.
ഒന്നിലധികം വ്യക്തികൾ സാമ്പത്തിക ഉത്തരവാദിത്തം പങ്കിടുന്ന ഒരു ഭവന വായ്പയാണ് ജോയിന്റ് ഹോം ലോൺ. അതിനാൽ, ലോണിന്റെ ഭാരം ഒരാളിൽ മാത്രം ഒതുങ്ങാതിരിക്കുന്നു. മാതാപിതാക്കൾ, സഹോദരങ്ങൾ, ജീവിതപങ്കാളികൾ തുടങ്ങിയ അടുത്ത കുടുംബാംഗങ്ങൾക്ക്, ഒരുമിച്ച് ലോണിന് അപേക്ഷിക്കാനുള്ള അവസരം ജോയിന്റ് ഹോം ലോൺ നമുക്ക് നൽകുന്നു. ഒരു ജോയിന്റ് ഹോം തിരഞ്ഞെടുക്കുന്നതിലെ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, അതുകൊണ്ടുണ്ടാകുന്ന നേട്ടങ്ങളും എന്തൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

ചില സന്ദർഭങ്ങളിൽ, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ അനുകൂലമായ ഭവനവായ്പ പലിശ നിരക്കുകൾക്ക് യോഗ്യരാകുന്നു. അതിനാൽ, ജോയിന്റ് ഹോം ലോണിന് ഒരു സഹ-അപേക്ഷകയായി സ്ത്രീ ഉണ്ടായിരിക്കുന്നത് കുറഞ്ഞ പലിശ നിരക്കിൽ ലോൺ അനുവദിക്കാൻ സാധ്യതയുണ്ടാക്കുന്നു. അതുപോലെ, ലോൺ തിരിച്ചടക്കുന്നതിനായുള്ള ഉത്തരവാദിത്തം പങ്കിടുന്നത് കൊണ്ട് തന്നെ, ലോണിൽ ഉൾപ്പെട്ടിരിക്കുന്ന ഓരോ കക്ഷിയുടെയും സാമ്പത്തിക സമ്മർദ്ദം കുറയ്ക്കാൻ ജോയിന്റ് ഹോം ലോൺ പദ്ധതികൾക്ക് സാധിക്കുന്നു. അതിനാൽ, സാമ്പത്തിക പിരിമുറുക്കം സംഭവിക്കാതെ, സുരക്ഷിതമായ രീതിയിൽ ലോൺ തിരിച്ചടക്കാനും മറ്റ് സാമ്പത്തിക ആവശ്യങ്ങൾക്ക് പണം മാറ്റിവെക്കാനും സാധിക്കുന്നു.
മാത്രമല്ല, നികുതി കിഴിവുകൾക്കും ജോയിന്റ് ഹോം ലോൺ പദ്ധതിയിൽ ഒരു സാധ്യതയുണ്ട്. കാരണം, ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ, ലോണിന്റെ സഹ-വായ്‌പക്കാരാണെങ്കിൽ, പലിശയിലും പ്രധാന തിരിച്ചടവിലും നികുതി കിഴിവുകൾക്ക് എല്ലാ ജോയിന്റ് ലോൺ പങ്കാളികൾക്കും അർഹതയുണ്ട്. ഇത് വായ്പയുടെ കാലയളവിൽ ഗണ്യമായ നികുതി ലാഭിക്കുന്നതിന് കാരണമാകുന്നു. കൂടാതെ, ജോയിന്റ് ഹോം ലോൺ വഴി വീട് വാങ്ങിയത് കൊണ്ട് തന്നെ, കൂട്ടായുള്ള വീട്ടുടമസ്ഥാവകാശവും ഉത്തരവാദിത്തവും നേടാൻ ഓരോ ഉപയോക്താവിനെയും പ്രാപ്തരാക്കുന്നു.
ഒരു ജോയിന്റ് ഹോം ലോൺ എടുക്കുന്നതിൽ ആനുകൂല്യങ്ങൾ ഉണ്ടെങ്കിലും നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ലോൺ എടുക്കുന്നതിന് മുമ്പ്, ഉറച്ച സാമ്പത്തിക സ്ഥിതി ഉണ്ടെന്ന് ഉറപ്പ് വരുത്തണം. അതുപോലെ, ലോൺ ഒരുമിച്ച് കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കാളികൾ പരസ്പരം അറിയിക്കുകയും, കൂടുതൽ സങ്കീർണമല്ലാത്ത ബന്ധം നിലനിർത്തുകയും വേണം. അത് ബന്ധങ്ങൾക്ക് കൂടുതൽ ദൃഢത നൽകുന്നു. കൂടാതെ, ഒരു ജോയിന്റ് ഹോം ലോൺ തിരഞ്ഞെടുക്കുന്നതിലൂടെ ദീർഘകാല പ്രതിബദ്ധതക്ക് കാരണമാകുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
