ജോലി കിട്ടി 10 വർഷം കഴിയും മുമ്പ് രാജി, പിഎഫ് പണം പിൻവലിക്കാൻ ചെയ്യേണ്ടത് എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് ജോലി മാറുമ്പോൾ ജീവനക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അവരുടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ( ഇപിഎഫ്), എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ്) എന്നിവ എങ്ങനെ കൈകാര്യം ചെയ്യണം എന്നതാണ്. നിങ്ങളുടെ റിട്ടയർമെന്റ് പെൻഷന്റെ രണ്ട് വ്യത്യസ്ത ഭാഗങ്ങളാണ് ഇപിഎഫും ഇപി‌എസും. ഇതിൽ ഇപി‌എഫ് പണം പിൻ‌വലിക്കുന്നതിന് നിയന്ത്രണങ്ങളില്ല. എന്നാൽ ഇപിഎസ് 180 ദിവസത്തെ തുടർച്ചയായ സേവനത്തിന് ശേഷവും 10 വർഷത്തെ സേവന കാലയളവ് പൂർത്തിയാകുന്നതിന് മുമ്പും മാത്രമാണ് ജീവനക്കാർക്ക് പൂർണ്ണമായും പിൻവലിക്കാവുന്നത്. 

പെൻഷൻ

പെൻഷൻ

നിങ്ങളുടെ പെൻഷൻ അക്കൗണ്ടിലോ ഇപി‌എസിലോ ശേഖരിച്ച തുക 10 വർഷത്തെ സേവനം പൂർത്തിയാക്കുന്നതിന് മുമ്പ് പിൻവലിക്കുന്നതിന് ഫോം 10 സി ആവശ്യമാണ്.  നിങ്ങൾ 10 വർഷത്തെ സേവനം പൂർത്തിയാക്കിയാൽ ഇപി‌എസിന് കീഴിൽ പെൻഷന് അർഹത ലഭിക്കും. എന്നാൽ നിങ്ങൾ ഒരു കമ്പനിയിൽ വച്ച് ശേഖരിച്ച പെൻഷൻ തുക നിങ്ങളുടെ പുതിയ കമ്പനിയിലേയ്ക്ക് മാറ്റണമെങ്കിൽ പുതിയ കമ്പനിയിൽ ഇപി‌എസ് സ്കീം സർ‌ട്ടിഫിക്കറ്റ് സമർപ്പിക്കണം. ജോലി മാറുമ്പോൾ പുതിയ കമ്പനിയിലേയ്ക്ക് ഇപിഎസ് തുക കൈമാറുന്നതിന് ഇപിഎഫ്ഒ അംഗങ്ങൾക്ക് നൽകുന്ന സർട്ടിഫിക്കറ്റാണ് ഇപിഎസ് സ്കീം സർട്ടിഫിക്കറ്റ്. 

സേവന കാലയളവ്

സേവന കാലയളവ്

ജീവനക്കാരന്റെ സേവന കാലയളവ് 180 ദിവസത്തിൽ കൂടുതലും 10 വർഷത്തിൽ താഴെയുമാണെങ്കിൽ ഇപിഎസ് തുക കൈമാറുന്നത് ഓപ്ഷണലാണ്. നിങ്ങളുടെ സേവന കാലയളവ് 10 വർഷത്തിൽ കൂടുതലും നിങ്ങൾക്ക് 58 വയസ്സ് തികഞ്ഞിട്ടില്ലെങ്കിലും ഇപിഎസ് സ്കീം സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നിങ്ങൾക്ക് ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് പെൻഷൻ തുക കൈമാറാവുന്നതാണ്. 

ഇപി‌എസ്

ഇപി‌എസ്

മുകളിൽ പറഞ്ഞ രണ്ട് ഓപ്ഷനുകൾക്കും ഇപിഎസ് സ്കീം സർ‌ട്ടിഫിക്കറ്റ് ആവശ്യമാണ്. ഇതിനായി ഫോം 10 സി പൂരിപ്പിക്കുകയും വേണം. ഓൺലൈനായും ഓഫ്‌ലൈനായും ഇത് ചെയ്യാം. 

ഓഫ്ലൈനായി അപേക്ഷിക്കുന്നത് എങ്ങനെ?

ഓഫ്ലൈനായി അപേക്ഷിക്കുന്നത് എങ്ങനെ?

ഓഫ്ലൈനായി അപേക്ഷിക്കുന്നതിന് ഫോം 10 സി https://www.epfindia.gov.in/site_docs/PDFs/Downloads_PDFs/Form10C.pdf എന്ന ലിങ്കിൽ നിന്ന് ഡൌൺലോഡ് ചെയ്ത് അപേക്ഷാ ഫോമിൽ താഴെ പറയുന്ന കാര്യങ്ങൾ പൂരിപ്പിക്കുക.  പെൻഷൻ പിൻവലിക്കലിനായി അപേക്ഷിക്കുന്ന സമയത്താണ് ഈ ഫോം പൂരിപ്പിക്കേണ്ടത്.

1. അവകാശിയുടെ പേര്

2. ജനനത്തീയതി

3. പിതാവിന്റെ പേര് അല്ലെങ്കിൽ ഭർത്താവിന്റെ പേര് (വിവാഹിതരായ സ്ത്രീകളുടെ കാര്യത്തിൽ)

4. സ്ഥാപനത്തിന്റെ പേരും വിലാസവും

5. സ്ഥാപന വിശദാംശങ്ങൾ (ഓഫീസ് കോഡ്, സ്ഥാപന കോഡ് നമ്പർ, അക്കൗണ്ട് നമ്പർ)

5 എ. സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ച തീയതി

6. സേവനം ഉപേക്ഷിക്കുന്നതിനുള്ള കാരണവും രാജി വച്ച തീയതിയും

7. പൂർണ്ണ വിലാസം ബ്ലോക്ക് ലെറ്ററിൽ

8. പിൻവലിക്കൽ ആനുകൂല്യങ്ങൾക്ക് പകരമായി സ്കീം സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ നിങ്ങൾ തയ്യാറാണോ (അതെ / ഇല്ല)

പൂരിപ്പിക്കേണ്ട മറ്റ് കാര്യങ്ങൾ

പൂരിപ്പിക്കേണ്ട മറ്റ് കാര്യങ്ങൾ

9. കുടുംബത്തിന്റെയും നോമിനികളുടെയും വിശദാംശങ്ങൾ (പേര്, ജനനത്തീയതി, അംഗവുമായുള്ള ബന്ധം, രക്ഷാധികാരിയുടെ പേര് (പ്രായപൂർത്തിയാകാത്തവർക്ക്)

10. അംഗത്തിന്റെയും നോമിനിയുടെയും വിശദാംശങ്ങൾ (ക്ലെയിം ഫയൽ ചെയ്യാതെ 58 വയസ്സ് തികഞ്ഞ ശേഷം അംഗം മരിച്ചാൽ)

11. പണമടയ്ക്കൽ മോഡ് (പോസ്റ്റൽ ഓർഡർ, ചെക്ക് അല്ലെങ്കിൽ സേവിംഗ്സ് അക്കൗണ്ട്)

12. ഇപി‌എസ്, 1995 പ്രകാരമാണോ പെൻഷന് അപേക്ഷിക്കുന്നത്?

13. ജീവനക്കാരന്റെയും തൊഴിലുടമയുടെയും ഒപ്പ് (ഓർഗനൈസേഷന്റെ മുദ്രയ്‌ക്കൊപ്പം)

14. അഡ്വാൻസ് സ്റ്റാമ്പ് രസീത് - സേവിംഗ്സ് അക്കൌ ണ്ടിലെ പെൻഷനുള്ള സെറ്റിൽമെന്റ് രസീത്

15. സ്കീം സർ‌ട്ടിഫിക്കറ്റ് (പി‌എഫ് കമ്മീഷണറുടെ ഓഫീസ് പൂരിപ്പിക്കേണ്ടത്)

 ഷോപ്പിംഗിനായി ഡെബിറ്റ് കാർഡോ അതോ ക്രെഡിറ്റ് കാർഡോ മെച്ചം? അറിയാം ഇവ ഉപയോ​ഗിക്കുന്നതിലെ വ്യത്യാസങ്ങൾ ഷോപ്പിംഗിനായി ഡെബിറ്റ് കാർഡോ അതോ ക്രെഡിറ്റ് കാർഡോ മെച്ചം? അറിയാം ഇവ ഉപയോ​ഗിക്കുന്നതിലെ വ്യത്യാസങ്ങൾ

ഇപിഎഫ്ഒ ഫോം 10 സി ഓൺലൈനിൽ എങ്ങനെ പൂരിപ്പിക്കാം

ഇപിഎഫ്ഒ ഫോം 10 സി ഓൺലൈനിൽ എങ്ങനെ പൂരിപ്പിക്കാം

പെൻഷൻ പിൻവലിക്കൽ ആനുകൂല്യമോ സ്കീം സർട്ടിഫിക്കറ്റോ ക്ലെയിം ചെയ്യുന്നതിനായി ഫോം 10 സി ഓൺലൈനിൽ പൂരിപ്പിക്കുന്നതിന്, ഇപിഎഫ്ഒ അംഗത്തിന്റെ യു‌എൻ സജീവമാക്കുകയും കെ‌വൈ‌സി ആധാറുമായി ബന്ധിപ്പിക്കുകയും വേണം. പാൻ നമ്പർ, ബാങ്ക് വിശദാംശങ്ങൾ, വിലാസം എന്നിവയും അപ്‌ഡേറ്റ് ചെയ്തിരിക്കണം. ആധാറുമായി ലിങ്കുചെയ്‌തിരിക്കുന്ന മൊബൈൽ നമ്പറും സജീവമായിരിക്കണം. 

ചതിക്കുഴികളൊരുക്കി ഓൺലൈൻ തട്ടിപ്പുകാർ; പണം നഷ്ടമാകാതിരിക്കാനായി അറിയൂ ഇക്കാര്യങ്ങൾചതിക്കുഴികളൊരുക്കി ഓൺലൈൻ തട്ടിപ്പുകാർ; പണം നഷ്ടമാകാതിരിക്കാനായി അറിയൂ ഇക്കാര്യങ്ങൾ

സ്റ്റെപ് 1

സ്റ്റെപ് 1

1. unifiedportal-mem.epfindia.gov.in എന്ന ലിങ്ക് തുറന്ന് നിങ്ങളുടെ യു‌എ‌എനും പാസ്‌വേഡും ഉപയോഗിച്ച് ഇപി‌എഫ് മെമ്പർ പോർട്ടലിൽ പ്രവേശിക്കുക 

2."Online Services" മെനുവിൽ നിന്ന് "Claim (Form - 31, 19 and 10C)"തിരഞ്ഞെടുക്കുക"

3. മുൻകൂട്ടി പൂരിപ്പിച്ച ഫോം തുറക്കും. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറിന്റെ അവസാന 4 അക്കങ്ങൾ നൽകി "Verify" ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

ജിയോ വരിക്കാർക്ക് ലാൻഡ് ഫോണിൽ വരുന്ന കോൾക്ക് ഇനി നിങ്ങളുടെ മൊബൈലിൽ മറുപടി നൽകാം, എങ്ങനെ?ജിയോ വരിക്കാർക്ക് ലാൻഡ് ഫോണിൽ വരുന്ന കോൾക്ക് ഇനി നിങ്ങളുടെ മൊബൈലിൽ മറുപടി നൽകാം, എങ്ങനെ?

സ്റ്റെപ് 2

സ്റ്റെപ് 2

4. ബാങ്ക് അക്കൗണ്ട് നിങ്ങൾ പരിശോധിച്ചുറപ്പിച്ചതായി പ്രസ്താവിക്കുന്ന "Certificate of Undertaking" ദൃശ്യമാകും. നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ച് തുടരുന്നതിന് "Yes" ക്ലിക്കുചെയ്യുക.

5. "I want to apply for" എന്ന സെക്ഷനിലെ "Only Pension Withdrawal (Form 10C)" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

6. നിങ്ങളുടെ പൂർണ്ണ വിലാസം നൽകി, "Get Aadhaar OTP"ബട്ടണിൽ ക്ലിക്കു ചെയ്യുക.

7. ആധാറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും. ഈ ഒടിപി നൽകി "Validate OTP and Submit Claim Form" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

Read more about: epf ഇപിഎഫ്
English summary

ജോലി കിട്ടി 10 വർഷം കഴിയും മുമ്പ് രാജി, പിഎഫ് പണം പിൻവലിക്കാൻ ചെയ്യേണ്ടത് എന്ത്?

resign job before completing 10 years and pf withdrawals
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X