റിട്ടയർമെന്റ് ലൈഫ് ആസൂത്രണം സാമ്പത്തിക സുരക്ഷയും ആശ്വാസകരമായ ജീവിതശൈലിയും ഉണ്ടാക്കാൻ അത്യാവിശമാണ്. കൃത്യമായി ആസൂത്രണം ചെയ്ത നിക്ഷേപ പദ്ധതികൾ നിങ്ങളുടെ സമ്പത്ത് പടുത്തുയർത്തുവാനും അപകട സാധ്യതകൾ നിയന്ത്രിക്കണം സഹായിക്കും. ഇതാ നിങ്ങളുടെ റിട്ടയർമെന്റ് ആസൂത്രണ പദ്ധതി തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
നേരത്തെ ആരംഭിക്കുക, ചിട്ടയായി നിക്ഷേപിക്കുക - വളരെ ചെറുപ്പത്തിൽ തന്നെ നിക്ഷേപം ആരംഭിച്ചാൽ ഭാവിയിൽ മികച്ച നേട്ടം ലഭിക്കും. സ്ഥിരമായ ചെറിയ നിക്ഷേപങ്ങൾ പോലും ദീർഘകാലത്ത് വലിയ സമ്പത്തായി രൂപപ്പെടും. ഇത് പിൽകാലത്ത് സാമ്പത്തിക ഭാരം കുറക്കാൻ സഹായിക്കും

നിക്ഷേപം വൈവിധ്യ വൽക്കരിച്ച് മിച്ചമാക്കുക - നിങ്ങളുടെ നിക്ഷേപ പോർട്ട്ഫോളിയോ ഭിന്നമാക്കിയാൽ റിസ്ക് കുറക്കാനും സ്ഥിരമായ വരുമാനം ഉറപ്പാക്കാനും കഴിയും. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ, ഫിക്സഡ് ഡിപ്പോസിറ്റുകൾ, പബ്ലിക് പ്രൊവിഡൻ്റ് ഫണ്ടുകൾ, നാഷണൽ പെൻഷൻ സിസ്റ്റം, റിയൽ എസ്റ്റേറ്റ് എന്നിവ ചേർത്ത് നിക്ഷേപിക്കുക. ഓഹരികൾ ദീർഘ കാല വളർച്ചയ്ക്കായി ഓഹരികൾ നല്ലതാണെങ്കിൽ ബോണ്ടുകൾ സുരക്ഷയും സ്ഥിരതയും നൽകും.
ഭാവിയിലെ ചെലവുകളും വിലക്കയറ്റവും കണക്കാക്കുക - നിങ്ങളുടെ റിട്ടയർമെന്റ് പ്ലാനുകൾ ആരോഗ്യപരമായ ചിലവുകൾ, ദയ്‌നംദിന ചിലവുകൾ ജീവിതശൈലി ലക്ഷ്യങ്ങൾ എന്നിവ കണക്കാക്കി വേണം തയ്യാറാക്കാൻ. വിലക്കയറ്റം കാലക്രമേണ നിങ്ങളുടെ സംഗ്രഹത്തിൻ്റ്റെ മൂല്യം കുറയ്ക്കാം അതിനാൽ അതിനെ മറികടക്കാൻ ഉയർന്ന വളർച്ചയുള്ള നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുക. വിലക്കയറ്റ നിരക്കിനനുസരിച്ച് വർധിക്കുന്ന നിക്ഷേപങ്ങൾ നിറഞ്ഞെടുകുന്നത് മികച്ചതാണ്.
റിസ്ക് ഏറ്റെടുക്കാനുള്ള കഴിവ് മനസിലാക്കി നിക്ഷേപം നിയന്ത്രിക്കുക - പ്രായം കൂടുന്നത് അനുസരിച്ച് റിസ്ക് എടുക്കാനുള്ള കഴിയും കുറയും. ചെറുപ്പക്കാർക്ക് ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നത് കൂടുതൽ ഗുണകരമാണികിലും റിട്ടയർമെൻ്റ് കാലത്ത് സുരക്ഷിതമായ നിക്ഷേപമാർഗങ്ങൾ - സ്തിരവരൂമാന പദ്ധതികൾ എന്നിവകൾ കൂടുതൽ നിക്ഷേപം നൽകേണ്ടത് ഉണ്ട്.
സ്ഥിരവരുമാനം ഉറപ്പാക്കാനും എമർജൻസി ഫണ്ടുകൾ സജ്ജമാക്കാനും ശ്രദ്ധിക്കുക - റിട്ടയർ മെന്റിന് ശേഷം സ്ഥിരമായ വരുമാനം ഉറപ്പാക്കാൻ വിവിധ വരുമാന സ്രോതസ്സുകൾ ഉണ്ട് - വാടക വരുമാനം, അന്യൂടികൾ, ഡിവിഡന്റ് ലഭിക്കുന്ന നിക്ഷേപങ്ങൾ എന്നിവ ഉൾപെടുത്തുക. കൂടാതെ അടിയന്തര ആവശ്യങ്ങൾക്കായി കുറഞ്ഞത് 6 മുതൽ 12 മാസം വരെയുള്ള ചിലവുകൾ ഉൾകൊള്ളുന്ന എമർജൻസി ഫണ്ടുകൾ സജ്ജമാക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
