പോയ വര്‍ഷം ഡിസംബറോടെ, സേവിങ്സ് നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇതു പ്രകാരം 1968 -ലെ പ്രൊവിഡന്റ് ഫണ്ട് നിയമം, 1959 -ലെ ഗവണ്മെന്റ് സേവിങ്സ് സര്‍ട്ടിഫിക്കറ്റ്സ് നിയമം എന്നിവ 1873 -ലെ ഗവണ്മെന്റ്സ് സേവിങ്സ് പ്രൊമേഷന് നിയമത്തിന്റെ കീഴിലായി. ഇവയ്ക്ക് പുറമെ പിപിഎഫ് പദ്ധതി ചട്ടങ്ങള്‍ പ്രകാരമുള്ള നടപടിക്രമങ്ങളിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
1. പിപിഎഫ് വിഹിതം
പിപിഎഫ് അക്കൗണ്ടിലേക്കുള്ള കുറഞ്ഞ വിഹിതം, പരമാവധി വിഹതം എന്നിവയില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്നാല്‍, പിപിഎഫ് അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള കുറഞ്ഞ തുകയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടുണ്ട്. കൂടാതെ, ഒരു സാമ്പത്തിക വര്‍ഷം നടത്താവുന്ന എത്ര തവണ പിപിഎഫ് വിഹിതം നല്‍കാമെന്ന കാര്യത്തിലും മാറ്റം വന്നിട്ടുണ്ട്. 50 ന്റെ ഗുണിതങ്ങളിലാവണം പിപിഎഫ് വിഹിതം നല്‍കേണ്ടത്. ഇത് 500 രൂപയില്‍ കുറയുകയോ 1.5 ലക്ഷം രൂപയില്‍ കൂടുകയോ ചെയ്യരുത്. ഒരു മാസത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ പിപിഎഫ് വിഹിതം നല്‍കാവുന്നതാണ്. മുമ്പ് അഞ്ചിന്റെ ഗുണിതങ്ങളിലായിരുന്നു പിപിഎഫ് വിഹിതം നല്‍കേണ്ടിയിരുന്നത്. മാത്രമല്ല, പ്രതിവര്‍ഷം 12 തവണ മാത്രമായിരുന്നു വിഹിതം നല്കാന് അനുവദിച്ചിരുന്നത്.
2 പുതിയ ഫോം
ഒരു പുതിയ പിപിഎഫ് അക്കൗണ്ട് ആരംഭിക്കണമെങ്കില്‍ ഫോം A ആയിരുന്നു മുമ്പ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, പുതിയ മാറ്റങ്ങള്‍ പ്രകാരം ഫോം 1 ആവും നിങ്ങള്‍ ഉപയോഗിക്കേണ്ടി വരിക. 15 വര്‍ഷങ്ങള്‍ക്ക് ശേഷം പിപിഎഫ് അക്കൗണ്ടിന്റെ (നിക്ഷേപത്തോട് കൂടി) എക്സ്റ്റന്‍ഷനു വേണ്ടി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍, അക്കൗണ്ട് കാലാവധിയ്ക്ക് ഒരു വര്‍ഷം മുമ്പ് ഫോം 4 സമര്‍പ്പിക്കേണ്ടതാണ്. മുമ്പ് എക്സ്റ്റന്‍ഷന്‍ വേണ്ടി സമര്‍പ്പിച്ചിരുന്നത് ഫോം H ആയിരുന്നു.
3. നിക്ഷേപം ഒഴികെയുള്ള പിപിഎഫ് അക്കൗണ്ട് എക്സ്റ്റന്‍ഷന്‍
15 വര്‍ഷത്തെ കാലാവധിയ്ക്ക് ശേഷം പിപിഎഫ് അക്കൗണ്ട് തുടരുന്നപക്ഷം (നിക്ഷേപരഹിതമായി), നിങ്ങള്‍ക്ക് ഓരോ സാമ്പത്തിക വര്‍ഷവും ഒരു തവണ തുക പിന്‍വലിക്കാവുന്നതാണ്.
4. പിപിഎഫ് വായ്പയുടെ പലിശ നിരക്ക്
പിപിഎഫ് നീക്കിയിരുപ്പില്‍ നിന്നും വായ്പ എടുക്കുന്നതിന്റെ പലിശ നിരക്ക് മുമ്പ് രണ്ടു ശതമാനത്തില്‍ നിന്നും ഒരു ശതമാനത്തിലേക്ക് കുറച്ചിരുന്നു. വായ്പയുടെ പ്രിന്‍സിപ്പല്‍ തുക തിരിച്ചടയ്ക്കുമ്പോള്‍, രണ്ടു തവണകളില്‍ കൂടാതെ വായ്പാ പലിശയും തിരികെ അടയ്ക്കേണ്ടതാണ്. വായ്പയെടുത്തതിന് തൊട്ടടുത്ത മാസം ഒന്നാം തീയതി മുതല്‍ പ്രിന്‍സിപ്പല്‍ തുകയുടെ അവസാന തവണ അടയ്ക്കുന്നതു വരെയുള്ള പലിശ കണക്കാക്കുന്നതാണ്. നിങ്ങള്‍ പിപിഎഫ് വായ്പയെടുക്കുമ്പോള്‍ തിരിച്ചടവ് തീരുന്നതു വരെയുള്ള പലിശയും നിങ്ങള്‍ നല്‍കേണ്ടി വരുന്നു. തന്മൂലം പിപിഎഫ് നീക്കിയിരുപ്പിന് ലഭിക്കേണ്ട പലിശ നിങ്ങള്‍ക്ക് ലഭിക്കാതെ വരുന്നു.
5. വായ്പാ തുക
വായ്പക്കായി അപേക്ഷിക്കുന്ന വര്‍ഷത്തിന് രണ്ടു വര്‍ഷം മുമ്പ് വരെയുള്ള പിപിഎഫ് നീക്കിയിരുപ്പിന്റെ 25 ശതമാനത്തോളം നിങ്ങള്‍ക്ക് വായ്പയായി അപേക്ഷിക്കാവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
