കയ്യിൽ 1,000 രൂപയുണ്ടെങ്കിൽ നിങ്ങൾ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യുന്നത്. സിനിമ കാണാൻ പോകും, കൂട്ടുകാരുടെ കൂടെ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കും, അതുമല്ലെങ്കിൽ ഇഷ്ടപ്പെട്ട ഡ്രെസ് വാങ്ങും അല്ലേ. പക്ഷെ ഒരു കാര്യം ഉറപ്പാണ്. 1,000 രൂപ എന്നത് ഇന്നത്തെ കാലത്ത് അത്രവലിയ തുകയല്ല. അതുകൊണ്ടു തന്നെയാണ് നാം കയ്യിൽ അധികമായി 1000 രൂപയുണ്ടാകുമ്പോൾ അത് അനാവശ്യമായി ചിലവഴിക്കുന്നത്.
എന്നാൽ 1,000 രൂപയുടെ നിക്ഷേപത്തിലൂടെ 30 ലക്ഷം രൂപയിലധികം സമ്പാദിക്കാൻ കഴിയുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ...? വിശ്വസിച്ചേ പറ്റു. കാരണം പല തുള്ളി പെരുവെള്ളമാകുന്നത് പോലെ 1000 രൂപയുടെ നിക്ഷേപത്തിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാൻ സാധിക്കും. അതിന് പക്ഷെ കുറച്ച് കാലം അച്ചടക്കത്തോടെ 1000 രൂപ നിക്ഷേപിക്കണമെന്ന് മാത്രം.
എന്താണ് നിക്ഷേപ പദ്ധതിയെന്നും എങ്ങനെയാണ് പ്രതിമാസം 1000 രൂപ നിക്ഷേപിക്കുന്നതിലൂടെ 35 ലക്ഷം രൂപ സമ്പാദിക്കാൻ സാധിക്കുകയെന്നും വിശദമായി നമുക്ക് പരിശോധിക്കാം.

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്‍റ് പ്ലാന്‍
സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ അഥവാ എസ്ഐപി പേര് പോലെ തന്നെ അച്ചടക്കമുള്ള നിക്ഷേപമാണ്. ഒരു നിശ്ചിത തുക ഒരു നിശ്ചിത ഇടവേളകളിൽ മ്യൂച്വൽ ഫണ്ട് സ്കീമിൽ നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപിയുടേത്. നിക്ഷേപകന് അവർ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന തുക, എസ്‌ഐപി തീയതി, സ്കീമുകൾ എന്നിവ തീരുമാനിക്കാവുന്നതാണ്.
12 ശതമാനമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്‍റ് പ്ലാന്‍ നൽകുന്ന വാർഷിക വരുമാനത്തിന്‍റെ ശരാശരി.
ഗുണങ്ങൾ
മാസത്തില്‍ 500 രൂപ മുതല്‍ നിക്ഷേപിക്കാമെന്നതാണ് എസ്‌ഐപിയുടെ ഗുണം. മാര്‍ക്കറ്റിന്റെ ചലനങ്ങളെ ബാധിക്കാതെ നിക്ഷേപം തുടരാനും ദീര്‍ഘകാലത്തില്‍ റുപ്പീ കോസ്റ്റ് ഏവറേജിംഗിന്റെ ഗുണം ലഭിക്കുകയും. കൂട്ടുപലിശയുടെ നേട്ടം സ്വന്തമാക്കാനും കഴിയും. ദിവസ, ആഴ്ച, മാസ എസ്ഐപികൾ വഴി നിക്ഷേപിക്കാം.
കോമ്പൗണ്ടിംഗിന്‍റെ ശക്തി
കോമ്പൗണ്ടിംഗിന്‍റെ അഥവാ കൂട്ടുപലിശയുടെ നേട്ടവും എസ്ഐപി നൽകുന്നുണ്ട്. അതായത് നിങ്ങൾ ഒരു സ്കീമിൽ 10,000 രൂപ നിക്ഷേപിക്കുകയും അതിൽ ആദ്യ വർഷം 12 ശതമാനം റിട്ടേൺ ലഭിക്കുകയും ചെയ്താൽ, നിങ്ങളുടെ മൊത്തം നിക്ഷേപം 11,200 രൂപയായി വർദ്ധിക്കും. അടുത്ത വർഷം നിങ്ങൾക്ക് 12 ശതമാനം പലിശ ലഭിക്കുക 11,200 രൂപയ്ക്കായിരിക്കും. ഇതുവഴി വലിയ ലാഭം നേടാൻ നിക്ഷേപകന് സാധിക്കും.

1000 രൂപയുടെ എസ്ഐപി, നേടാം 35 ലക്ഷം
മ്യൂച്വൽ ഫണ്ടിൽ എസ്ഐപി വഴി എല്ലാ മാസവും 1,000 രൂപ നിക്ഷേപിക്കുകയും എല്ലാ വർഷവും 12 ശതമാനം റിട്ടേൺ ലഭിക്കുകയും ചെയ്യുന്നുവെങ്കിൽ 20,25,30 വർഷങ്ങളിൽ എത്ര രൂപ ലഭിക്കുമെന്ന് നോക്കാം
പ്രതിമാസം 1000 രൂപയുടെ നിക്ഷേപം 20 വർഷത്തേക്ക് തുടരുകയാണെങ്കിൽ ആകെ നിക്ഷേപിക്കുന്ന തുക 2,40,000 രൂപയായിരിക്കും. എന്നാൽ പലിശയിനത്തിൽ 7,59,148 രൂപ നേടാം. അതായത് ആകെ ലഭിക്കുന്ന തുക 9,99,148 രൂപയും ആയിരിക്കും.
ഇനി നിക്ഷേപത്തിന്‍റെ കാലാവധി 25 വർഷമാണെങ്കിൽ ആകെ നിക്ഷേപ തുക 3,00,000 രൂപയായിരിക്കും. പലിശയിനത്തിൽ 15,97,635 രൂപ ലഭിക്കും. അങ്ങനെയെങ്കിൽ ആകെ ലഭിക്കുന്ന തുക 18,97,635 രൂപ.
നിക്ഷേപ കാലാവധി 30 വർഷമാണെങ്കിൽ നിക്ഷേപിക്കുന്ന ആകെ തുക 3,60,000 രൂപയും പലിശയിനത്തിൽ ലഭിക്കുന്ന തുക 31,69,914 രൂപയുമായിരിക്കും. അതായത് കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക 35,29,914 രൂപയായിരിക്കും.
നേട്ടം ചില്ലറയല്ല
30 വർഷം നിക്ഷേപമോ എന്നായിരിക്കും ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ 25 ആം വയസിൽ നിക്ഷേപം തുടങ്ങുന്ന ഒരു വ്യക്തിക്ക് 55 വയസാകുമ്പോൾ 35 ലക്ഷം രൂപ ലഭിക്കും. അതും മാസം വെറും 1000 രൂപ നീക്കിവെക്കുമ്പോൾ. ലഭിക്കുന്ന തുക വാർധക്യകാല ജീവിതത്തിൽ സാമ്പത്തിക സുരക്ഷിതത്വം നൽകുമെന്ന കാര്യം ഉറപ്പാണ്.
എങ്ങനെ എസ്‌ഐപി ആരംഭിക്കാം
നിക്ഷേപകന്‍റെ ആവശ്യങ്ങളും ലക്ഷ്യങ്ങളും അടിസ്ഥാനമാക്കി എസ്‌ഐപി ചെയ്യാന്‍ ആദ്യം ഫണ്ട് തിരഞ്ഞെടുക്കണം. ശേഷം ഫൗണ്ട് ഹൗസ് വെബ്‌സൈറ്റ് വഴിയോ ഓഫീസ് വഴിയോ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ വഴിയോ ഓണ്‍ലൈനായോ എസ്‌ഐപി ആരംഭിക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications