ഡിജിറ്റൽ പേയ്മെൻ്റുകളുടെ കടന്നു വരവ് വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. ഇടപാടുകൾ കൂടുതൽ എളുപ്പമായതിനൊപ്പം തട്ടിപ്പുകളും നിരവധി ഉയർന്നു വരുന്നുണ്ട്. വിവിധ സുരക്ഷാ ലോക്കുകളോടെയാണ് യുപിഐ പ്രവർത്തിക്കുന്നത്. എന്നാൽ ഉപയോക്താവിൻ്റെ ചില അശ്രദ്ധകളും തെറ്റായ ഇടപെടലുകളും പലപ്പോഴും യുപിഐ തട്ടിപ്പുകൾക്ക് കാരണമാവുന്നു. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങി വിവിധ പേയ്മെന്റ് ആപ്പുകൾ ഉപയോഗിച്ചാണ് ദൈംനംദിന ഇടപാടുകളെല്ലാം നടക്കുന്നത്.
അതിനാൽ തന്നെ യുപിഐ വഴി നടത്തുന്ന തട്ടിപ്പുകളിൽ നിന്നും ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ചില നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. എല്ലാവർക്കും സുരക്ഷിതമായ ഓൺലൈൻ പേയ്‌മെന്റുകൾ ഉറപ്പാക്കുക എന്നതാണ് ഈ മാർഗ്ഗനിർദ്ദേശങ്ങളുടെ ലക്ഷ്യം. അതിനാൽ തന്നെ എൻപിസിഐ പറയുന്ന ചില കാര്യങ്ങൾ പാലിച്ചാൽ നിങ്ങൾക്കും ഈ ഡിജിറ്റൽ തട്ടിപ്പുകളെ തടയാനും, അതിൽ നിന്ന് രക്ഷപ്പെടാനും സാധിക്കും.
പ്രധാനമായും 5 കാര്യങ്ങളാണ് എൻസിപിഐ വ്യക്തമാക്കുന്നത്. അവ വിശദമായി അറിയാം;
1. നിങ്ങൾ ഏതെങ്കിലും പേയ്‌മെന്റ് നടത്തുന്നതിന് മുമ്പ് ആർക്കാണ് അയക്കുന്നതെന്ന് വ്യക്തമായി പരിശോധിക്കണം. നിങ്ങൾ ശരിയായ വ്യക്തിക്കോ വ്യാപാരിക്കോ പണം അയയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കുവാൻ ഒന്നിലധികം തവണ പരിശോധിക്കാം. ഇങ്ങനെ ക്രോസ് ചെക്ക് ചെയ്യുന്നതിനാൽ മറ്റുള്ളവരുടെ വഞ്ചനയിൽ അകപ്പെടാതെ രക്ഷപ്പെടാം.

2. BHIM, ഗൂഗിൾപേ, ഫോൺ പേ, പേടിഎം പോലുള്ള വിശ്വസനീയവും സുരക്ഷിതവുമായ ആപ്പുകളിലൂടെ പേയ്‌മെന്റുകൾ നടത്തുക. അജ്ഞാത ലിങ്കുകൾ വഴി വരുന്ന ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്. മാത്രമല്ല പണം അടക്കുന്നതുമായി ബന്ധപ്പെട്ട് വരുന്ന തെറ്റായ എസ്എംഎസ്, ഇമെയിൽ അല്ലെങ്കിൽ സോഷ്യൽ മീഡിയ വഴി അയയ്ക്കുന്ന സംശയാസ്പദമായ ലിങ്കുകളിലും ക്ലിക്ക് ചെയ്യാതിരിക്കുക.
3. നിങ്ങളുടെ യുപിഐ പിൻ, ഒടിപി, ബാങ്ക് വിവരങ്ങൾ തുടങ്ങിയ സ്വകാര്യ വിവരങ്ങളൊന്നും മറ്റൊരാളുമായി പങ്കിടരുത്. ബാങ്കിൽ നിന്നുള്ള ഉദ്യോഗസ്ഥനാണെന്നും, പോലീസാണെന്നും അല്ലെങ്കിൽ ഏതെങ്കിലും സർക്കാർ സ്ഥാപനത്തിലെ വ്യക്തിയാണെന്നും പറഞ്ഞ് നിങ്ങൾക്ക് ഫോൺ കോൾ അല്ലെങ്കിൽ എസ്എംഎസ് വന്നേക്കാം. അതിൽ വീഴരുത്. ഇത്തരം സാഹചര്യങ്ങൾ വരുമായി ബാങ്കുമായി നേരിട്ട് ബന്ധപ്പെടാൻ ശ്രമിക്കുക.
4. ചിലർ വിളിച്ചിട്ട് പെട്ടെന്ന് തന്നെ പണം അടക്കാൻ ആവശ്യപ്പെടും. വിദ്യാഭ്യാസം, ജോലി തുടങ്ങിയ ആവശ്യങ്ങളുടെ പശ്ചാത്തലത്തിലായിരിക്കും ഇത്തരം തട്ടിപ്പുകൾ നടക്കുക. എന്നാൽ അത്തരം ആവശ്യങ്ങളിൽ ഒരു ചതിയുണ്ട്. നിങ്ങൾ സംശയമുള്ള സാഹചര്യങ്ങളിൽ പണം അടക്കരുത്. അല്ലെങ്കിൽ നിങ്ങൾ തിരികെ വിളിക്കുമെന്ന് പറയുക. പേയ്മെൻിൻ്റെ കാര്യത്തിൽ എപ്പോഴും ജാഗ്രത പാലിക്കുക.
5. എല്ലാ ഇടപാടുകൾക്കും എസ്എംഎസ്, നോട്ടിഫിക്കേഷൻ എന്നിവ ഓൺ ആക്കി വെക്കണം. പേയ്മെൻ്റുകൾ നടക്കുമ്പോൾ ഇത്തരം സന്ദേശങ്ങൾ വരും. എന്നാൽ ദുരൂഹ സാഹചര്യത്തിൽ പണം നഷ്ടമായിട്ടുണ്ടെങ്കിൽ ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെടണം. എപ്പോഴും ഓർക്കുക, ബാങ്ക് ഇടപാടുകൾ സുതാര്യമാണ്. പക്ഷേ തട്ടിപ്പുകളിൽ അകപ്പെട്ടാൽ പണം നഷ്ടമാവുന്നത് അറിയില്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications