സാമ്പത്തിക പ്രതിസന്ധികളില്‍ സുരക്ഷാ നിക്ഷേപങ്ങളെ എങ്ങനെ രക്ഷിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏകദേശം 6 മാസത്തിനിടെ രണ്ട് തവണയാണ് ബാങ്ക് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തി രണ്ട് ബാങ്കുകള്‍ നിയന്ത്രണങ്ങള്‍ നേരിടേണ്ടി വന്നത്. 2019 സെപ്തംബറിലാണ് പഞ്ചാബ്, മഹാരാഷ്ട്ര സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് റിസര്‍വ് ബാങ്ക് ഇടപാടുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതേ അവസ്ഥയാണ് കഴിഞ്ഞ ആഴ്ച യെസ് ബാങ്കും നേരിട്ടത്.

 

നിലവിലെ പ്രതിസന്ധി മറികടക്കാന്‍ സെന്‍ട്രല്‍ ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഈ രണ്ട് സംഭവങ്ങളും റീട്ടെയില്‍ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ കുറച്ചൊന്നുമല്ല ഇല്ലാതാക്കിയത്. ഇത്തരം പ്രതിസന്ധികളെ മുന്‍കൂട്ടി പ്രവചിക്കാനാകില്ലെങ്കിലും അത്തരം സാഹചര്യങ്ങളില്‍ നിന്നും സ്വയംരക്ഷ നേടേണ്ടത് എങ്ങനെയാണെന്ന് പഠിക്കാന്‍ സാധിക്കും.

എത്ര ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായിരിക്കണം?

എത്ര ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായിരിക്കണം?

നിരവധി ബാങ്ക് അക്കൗണ്ടുകളുള്ളത് തീര്‍ച്ചയായും തലവേദനയാണ്. പ്രധാന പ്രശ്‌നം തിരക്കേറിയ ജീവിതത്തില്‍ അവ ശ്രദ്ധിക്കാന്‍ സമയം ലഭിക്കില്ല എന്നത് തന്നെ. മാത്രമല്ല വര്‍ഷാവസാനം നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുമ്പോള്‍ പലിശ ഇനത്തിലെ വരുമാനം ഉള്‍പ്പെടുത്തിയെന്ന് ഉറപ്പു വരുത്തണം.

മറ്റൊരു കാര്യം ഉപഭോക്താവ് എന്ന നിലയിലുള്ള മാനദണ്ഡങ്ങള്‍ പാലിക്കണമെന്നതാണ്. മൂന്ന് മാസത്തെ വീട്ടുചെലവിന് തുല്യമായ തുക ഉപയോക്താക്കള്‍ ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കണമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള അധിക പണം ഹ്രസ്വകാല ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ കഴിയുമെന്ന് ലൈഫ് സ്റ്റൈല്‍ ഫിനാന്‍ഷ്യല്‍ പ്ലാനര്‍ സ്ഥാപകനായ വീരേഷ് പട്ടേല്‍ പറയുന്നു.

സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുക

സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുക

മറ്റു വലിയ ബാങ്കുകളെ അപേക്ഷിച്ച് നിരവധി സൗകര്യങ്ങളാണ് പിഎംസി ബാങ്ക് നല്‍കിയിരുന്നത്. പ്രവൃത്തി സമയം, ശാഖകളുടെ ലഭ്യത, സൗഹാര്‍ദപരമായ സമീപനം കാഴ്ചവെച്ച ജീവനക്കാര്‍ ഇവയൊക്കെ നിക്ഷേപകരെ ആകര്‍ഷിച്ചു. എന്നാല്‍ ബാങ്ക് തട്ടിപ്പുകള്‍ നടത്തിയെന്നാണ് ഇപ്പോഴത്തെ ആരോപണം. ഇതേതുടര്‍ന്ന് റിസര്‍വ് ബാങ്ക് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെക്കുകയായിരുന്നു. ഇത് നിക്ഷേപകരെ പ്രതിസന്ധിയിലാക്കി.

നിലവിലെ പ്രതിസന്ധികള്‍ കണക്കിലെടുക്കുമ്പോള്‍ സഹകരണ ബാങ്കുകളുമായി ഒരു തരത്തിലും ഇടപാടുകള്‍ നടത്താന്‍ പാടില്ല എന്നല്ല അര്‍ത്ഥം. കാരണം ബാങ്കിംഗ് സംവിധാനത്തില്‍ സഹകരണ ബാങ്കുകളും പ്രധാന പങ്ക് വഹിക്കുന്നു. എന്നാല്‍ തൊട്ടടുത്ത് ഒരു ശാഖയുണ്ടെന്ന് കരുതി അക്കൗണ്ട് തുറക്കുന്നത് മണ്ടത്തരമാണ്. ഇത്തിരി അധിക ദൂരം നടന്നാലും വിശ്വസനീയമായ ബാങ്കുകളില്‍ ഇടപാടുകള്‍ നടത്തുന്നതായിരിക്കും ഉചിതം.

അക്കൗണ്ടുകള്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുമായി ബന്ധിപ്പിക്കുക

അക്കൗണ്ടുകള്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുമായി ബന്ധിപ്പിക്കുക

ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുമ്പോള്‍, നിങ്ങളുടെ എസ്‌ഐപി പേയ്‌മെന്റുകളും നിര്‍ത്തലാക്കപ്പെടും. റിസര്‍വ് ബാങ്ക് യെസ് ബാങ്കിന് മൊറട്ടോറിയം ഏര്‍പ്പെടുത്തിയ ഉടനെ ഫണ്ട് ഹൗസുകള്‍ എല്ലാവരും ചേര്‍ന്ന് ഒരു തീരുമാനമെടുത്തു. നിക്ഷേപകരുടെ വരുമാനം യെസ് ബാങ്ക് അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്യരുത് എന്നായിരുന്നു അത്. അതിനാല്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ഒന്നിലധികം ബാങ്കുകളിലേക്ക് ബന്ധിപ്പിക്കുന്നത് ഇത്തരം സാഹചര്യങ്ങളില്‍ സഹായകരമാകും.

അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ വരെ ലിങ്ക് ചെയ്യാനുള്ള അവസരം ഫണ്ട് ഹൗസുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ബാങ്ക് അക്കൗണ്ടിലെ രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ച് എല്ലാ നിക്ഷേപകരെയും അതില്‍ സൈന്‍ ഇന്‍ ചെയ്യിപ്പിച്ച് ഫണ്ട് ഹൗസുകളിലോ ട്രാന്‍സ്ഫര്‍ ഏജന്റിന്റെ ഓഫീസിലോ സമര്‍പ്പിക്കണം.

7 പ്രവൃത്തി ദിവസത്തിനുള്ളില്‍ അക്കൗണ്ട് ലിങ്ക് ചെയ്യപ്പെടുകയും നിക്ഷേപകനെ ഇക്കാര്യം അറിയിക്കുകയും ചെയ്യും. ഒന്നിലധികം അക്കൗണ്ടുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഒരു അക്കൗണ്ട് പ്രാഥമിക അക്കൗണ്ടായി തിരഞ്ഞെടുക്കണം. അതേസമയം മറ്റുള്ള അക്കൗണ്ടുകള്‍ ബാക്ക് അപ്പുകളായി പ്രവര്‍ത്തിക്കും.

പരിഭ്രമിക്കരുത്

പരിഭ്രമിക്കരുത്

യെസ് ബാങ്കില്‍ സംഭവിച്ചത് വളരെ അപൂര്‍വമായ ഒരു കാര്യമാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഒരു വാണിജ്യ ബാങ്കും പരാജയപ്പെട്ടിട്ടില്ല. ഇരട്ട നിയന്ത്രണ ഘടന കാരണം പിഎംസി ബാങ്കിലെ വീഴ്ച ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. വാണിജ്യ ബാങ്കുകളുടെ കാര്യത്തില്‍ റിസര്‍വ് ബാങ്കിനാണ് സമ്പൂര്‍ണ നിയന്ത്രണം. എന്നാല്‍ സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനും ഇടപെടാം. ഒന്നിലധികം അക്കൗണ്ടുകള്‍ തുറക്കുന്നതും കൈകാര്യം ചെയ്യുന്നതും വലിയ കാര്യമല്ല.

നിരവധി ടെക്സ്റ്റ്, വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍, സോഷ്യല്‍ മീഡിയ, മെസേജിംഗ് ആപ്ലിക്കേഷനുകള്‍ തുടങ്ങിയവ അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മാത്രമല്ല പ്രതിസന്ധി നേരിടുന്ന ബാങ്കുകളില്‍ നിന്നും ഫണ്ടുകള്‍ പിന്‍വലിക്കാന്‍ ഇവ ആവശ്യപ്പെടുന്നു.

നിലവിലുള്ള അക്കൗണ്ടുകള്‍ സുരക്ഷിതമാണെന്നും ഉപയോക്താക്കള്‍ അവയില്‍ തുടരാനുമാണ് എസ്ബിഐ ആവശ്യപ്പെടുന്നത്. ഇന്ത്യയിലെ ബാങ്കിംഗ് സംവിധാനം ശക്തമാണ്. അതിനാല്‍ തന്നെ പൊതുവെ നിക്ഷേപകര്‍ ഭയക്കേണ്ട സാഹചര്യമില്ല.

Read more about: bank
English summary

സാമ്പത്തിക പ്രതിസന്ധികളില്‍ സുരക്ഷാ നിക്ഷേപങ്ങളെ എങ്ങനെ രക്ഷിക്കാം

How To Protect The Savings Accounts In Financial Crisis.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X