ശക്തമായ സാമ്പത്തിക അടിത്തറയുണ്ടാക്കുന്നതിനും സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക് വ്യക്തികളെ നയിക്കുന്നതിനും നിർണായക പങ്കുവഹിക്കുന്ന രണ്ട് കാര്യങ്ങളാണ് നിക്ഷേപവും സമ്പാദ്യവും. പലപ്പോഴും ആളുകൾ ഇത് ഒന്നാണെന്ന് കരുതുന്നു. എന്നാൽ, ഒരേ ലക്ഷ്യത്തിലേക്ക് വേഗം എത്താൻ സഹായിക്കുന്ന വ്യത്യസ്ത വഴികളാണ് നിക്ഷേപവും സമ്പാദ്യവും. ഇത് തമ്മിലുള്ള വ്യത്യാസം മനിസിലാക്കുകയും എപ്പോഴാണ് നിക്ഷേപിക്കേണ്ടതെന്നും എപ്പോഴാണ് സമ്പാദിക്കേണ്ടതെന്നും കൃത്യമായി അറിഞ്ഞിരിക്കേണ്ടതും പ്രധാനമാണ്.
സമ്പാദ്യവും നിക്ഷേപവും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം എടുക്കുന്ന റിസ്ക് ലെവലാണ്. സമ്പാദ്യത്തിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന റിട്ടേൺസ് കുറവായിരിക്കും. എന്നാൽ, അപകടസാധ്യതയും വളരെ കുറവാണ്. അതേസമയം, നിക്ഷേപം നിങ്ങൾക്ക് ഉയർന്ന വരുമാനം നേടാനുള്ള അവസരം നൽകുന്നു. ഇവിടെ അപകട സാധ്യതയും നഷ്ടം വരാനുള്ള സാധ്യതയും നിലനിൽക്കുന്നു. ദീർഘകാല സമ്പത്ത് കെട്ടിപ്പടുക്കാൻ സഹായിക്കുന്നതിന് ഈ രണ്ട് തന്ത്രങ്ങളും നിങ്ങൾക്ക് ആവശ്യമാണ്. സമ്പാദിക്കുന്നതവും നിക്ഷേപിക്കുന്നതും വ്യത്യസ്തമാണെന്നതാൽ പൊതുലക്ഷ്യം ഒന്നാണ്. രണ്ടും പണം സ്വരൂപിക്കാൻ നിങ്ങളെ സഹായിക്കുന്നു.

നിക്ഷേപിക്കുന്നവരും സമ്പാദിക്കുന്നവരും ഒരുപോലെ പണം ലാഭിക്കേണ്ടതിന്റെയും കരുതിവെക്കേണ്ടതിന്റെയും പ്രാധാന്യം മനസിലാക്കുന്നു. നിക്ഷേപകർക്ക്, അവരുടെ നിക്ഷേപങ്ങൾക്കായി വലിയൊരു പങ്ക് മാറ്റിവെക്കുന്നതിന് മുൻപ് അടിയന്തര ചെലവുകളും മറ്റ് അപ്രതീക്ഷിത ചെലവുകളും നിറവേറ്റുന്നതിന് ആവശ്യമായ ഫണ്ട് ബാങ്ക് അക്കൗണ്ടിലുണ്ടായിരിക്കണം. സമ്പാദിക്കുമ്പോൾ ഒരു പൊതു അക്കൗണ്ടിലേക്ക് പണം സ്വരൂപിക്കുക മാത്രമാണ് ചെയ്യുന്നത്.
സമ്പാദ്യമാണോ നിക്ഷേപമാണോ മികച്ചതെന്ന ചോദ്യവും ഉയർന്നുവന്നേക്കാം. എന്നാൽ ഇത് സാഹചര്യത്തെയും ലക്ഷ്യത്തെയും അടിസ്ഥാനപ്പെടുത്തിയിരിക്കും. സമ്പാദ്യവും നിക്ഷേപവും എല്ലാക്കാലത്തും ഒരുപോലെ സാധ്യമാകുകയും ലക്ഷ്യത്തിലെത്തുകയോ ചെയ്യുന്നില്ല. ശരിയായ തിരഞ്ഞെടുപ്പ് നിങ്ങളുടെ നിലവിലെ സാമ്പത്തിക സ്ഥിതിയെ ആശ്രയിച്ചിരിക്കുന്നു.
എപ്പോഴാണ് സമ്പാദിക്കേണ്ടത്?
അടുത്ത കുറച്ച് വർഷങ്ങളിൽ നിങ്ങൾക്ക് പണം ആവശ്യമുണ്ടെങ്കിൽ, ഉയർന്ന വരുമാനമുള്ള സേവിംഗ്സ് അക്കൗണ്ടോ മണി മാർക്കറ്റ് ഫണ്ടോ നിങ്ങൾക്ക് ഏറ്റവും മികച്ചതായിരിക്കും. നിങ്ങൾ ഇതുവരെ ഒരു എമർജൻസി ഫണ്ട് നിർമ്മിച്ചിട്ടില്ലെങ്കിൽ, നിക്ഷേപത്തിലേക്ക് കടക്കുന്നതിന് മുമ്പ് നിങ്ങൾ അത് ചെയ്യുന്നത് ഉചിതമായിരിക്കും. മൂന്ന് മുതൽ ആറ് മാസം വരെയുള്ള ചെലവുകൾ (അല്ലെങ്കിൽ അതിൽ കൂടുതൽ) അടിയന്തിര ഫണ്ടിൽ നീക്കിവെക്കണമെന്ന് മിക്ക വിദഗ്ധരും നിർദ്ദേശിക്കുന്നു. നിങ്ങൾ ക്രെഡിറ്റ് കാർഡ് ബാലൻസ് പോലുള്ള ഉയർന്ന പലിശ കടം വഹിക്കുന്നുണ്ടെങ്കിൽ, നിക്ഷേപം നടത്തുന്നതിന് മുമ്പ് അത് അടച്ചുതീർക്കാൻ ശ്രമിക്കുന്നതും ഉചിതമായിരിക്കും.
എപ്പോഴാണ് നിക്ഷേപിക്കേണ്ടത്?
നിങ്ങൾക്ക് കുറഞ്ഞത് അഞ്ച് വർഷമെങ്കിലും (അല്ലെങ്കിൽ അതിൽ കൂടുതൽ) പണം ആവശ്യമില്ലെങ്കിൽ കുറച്ച് റിസ്ക് എടുക്കാൻ നിങ്ങൾക്ക് സൗകര്യമുണ്ടെങ്കിൽ, ഫണ്ടുകൾ നിക്ഷേപിക്കുന്നത് സമ്പാദിക്കുന്നതിനേക്കാൾ ഉയർന്ന വരുമാനം നൽകും. നിങ്ങൾ നിങ്ങളുടെ എമർജൻസി ഫണ്ട് കെട്ടിപ്പടുക്കുകയും ഉയർന്ന പലിശയുള്ള കടമൊന്നും വഹിക്കാതിരിക്കുകയും ചെയ്താൽ, അധിക പണം നിക്ഷേപിക്കുന്നത് കാലക്രമേണ നിങ്ങളുടെ സമ്പത്ത് വർദ്ധിപ്പിക്കാൻ സഹായിക്കും. റിട്ടയർമെൻ്റ് പോലെയുള്ള ദീർഘകാല ലക്ഷ്യങ്ങൾ നേടാൻ നിങ്ങൾ പോകുകയാണെങ്കിൽ നിക്ഷേപം നിർണായകമാണ്.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications