രാജ്യത്ത് മിക്ക മുതിര്‍ന്ന പൗരന്മാരും വിരമിക്കല്‍ ആനുകൂല്യങ്ങളായി തിരഞ്ഞെടുക്കുന്നത് സ്ഥിരനിക്ഷേപമോ പ്രതിമാസ പെന്ഷന് പദ്ധതികളോ ആണ്. ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാദാതാവായി എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) ആരംഭിച്ച വീകെയര്‍ സ്ഥിരനിക്ഷേപ പദ്ധതി, പ്രാഥമികമായും രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്ക്ക് വേണ്ടിയുള്ളതാണ്. ഈ പദ്ധതി, രാജ്യത്തെ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഉയര്‍ന്നതും സുരക്ഷിതവുമായ വരുമാനം നല്കുന്നു.
ഇതേ വിഭാഗത്തിലെ തന്നെ, പ്രധാന് മന്ത്രി വയ വന്ദന യോജനയുടെ (പിഎംവിവൈ) പലിശനിരക്ക് എല്‍ഐസി അടുത്തിടെ പരിഷ്കരിച്ചു. 2017 -ല്‍ അവതരിപ്പിച്ച ഈ പെന്ഷന് പദ്ധതി 2020-21 സാമ്പത്തിക വര്‍ഷത്തേക്ക് ഒരു നിശ്ചിത പലിശനിരക്ക് വഹിക്കും. പലിശനിരക്ക് കുറയുന്നതിനിടയില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ഏറ്റവും അനുയോജ്യമായ പദ്ധതികള്‍ ഏതെന്ന് ചുവടെ വ്യക്തമാക്കുന്നു.
എസ്ബിഐ വീകെയര്‍ സ്ഥിരനിക്ഷേപ പദ്ധതി
60 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് ഈ പദ്ധതിയ്ക്ക് അര്‍ഹരായവര്‍. നിലവില്‍ അഞ്ച് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെയുള്ള കാലയളവില്‍ 6.2 ശതമാനം പലിശനിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. നിക്ഷേപകര്‍ക്ക് സെപ്റ്റംബര്‍ 30 വരെ ഈ പദ്ധതിയില്‍ നിക്ഷേപിക്കാം. അകാലമായി പിന്‍വലിക്കലിന്റെ കാര്യത്തില്‍, ഒരു വ്യക്തി നടത്തുന്ന നിക്ഷേപത്തിന് 5.8 ശതമാനം പലിശനിരക്ക് ലഭിക്കും.
പദ്ധതി പ്രകാരം ടിഡിഎസിനെതിരെ പലിശനിരക്ക് നിശ്ചയിക്കുന്നതാണ്. ആയതിനാല്‍, ഒരു സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച പലിശ 50,000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിഡിഎസ് കുറയ്ക്കുന്നു. ടേം നിക്ഷേപങ്ങള്‍ക്കായി ഒരു വ്യക്തിക്ക് പ്രതിമാസം അല്ലെങ്കില്‍ ത്രൈമാസം പലിശ അടയ്ക്കുന്നത് തിരഞ്ഞെടുക്കാം. കൂടാതെ, ഈ പദ്ധതിയ്ക്കെതിരെ പ്രസ്തുത വ്യക്തിയ്ക്ക് വായ്പ നേടാനും സാധിക്കും.
പ്രധാന് മന്ത്രി വയ വന്ദന യോജന
60 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള വ്യക്തികള്‍ക്കാണ് ഈ പദ്ധതിയ്ക്ക് യോഗ്യതയുള്ളത്. പിഎംവിവൈയ്ക്ക് 10 വര്‍ഷത്തെ കാലാവധിയുണ്ട്, ഒരാള്‍ക്ക് പ്രതിമാസ, ത്രൈമാസ, അര്‍ദ്ധ വാര്‍ഷിക അല്ലെങ്കില്‍ വാര്‍ഷിക പെന്ഷന് രീതി തിരഞ്ഞെടുക്കാം. എസ്ബിഐ വീകെയര്‍ സ്ഥിരനിക്ഷേപ പദ്ധതിയെക്കാള്‍ ഉയര്‍ന്ന, പ്രതിവര്‍ഷം 7.40 ശതമാനം പലിശനിരക്ക് ഈ സാമ്പത്തിക വര്‍ഷം വാഗ്ദാനം ചെയ്യുന്നു.
പ്രധാന് മന്ത്രി വയ വന്ദന യോജന
ഒരു മുതിര്‍ന്ന പൗരന് പദ്ധതിയില്‍ നിക്ഷേപിച്ച തുകയെ ആശ്രയിച്ച് പ്രതിമാസം മിനിമം പെന്ഷന് തുകയായി 1,000 രൂപയും പരമാവധി 9,250 രൂപവരെയും പിന്‍വലിക്കാം. ഒരാള്‍ക്ക് 15 ലക്ഷം രൂപവരെ പദ്ധതിയില്‍ നിക്ഷേപിക്കാം. കൂടാതെ, വാങ്ങുന്ന തുകയുടെ 75 ശതമാനം വരെ വായ്പയായി എടുക്കാന്‍ സാധിക്കും. അടിയന്തിര സാഹചര്യങ്ങളില്‍ അകാല പിന്‍വലിക്കല്‍ അനുവദനീയമാണ്. ഇത്തരം സാഹചര്യങ്ങളില്‍ പര്‍ച്ചേസ് വിലയുടെ 98 ശതമാനം നിക്ഷേപകന് തിരികെ നല്കുന്നു.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
