നിക്ഷേപത്തിന് ബാങ്കുകളെക്കാൾ പലിശ നേടാം, മാസം 20,000 രൂപ പെൻഷനും, ഒരു നിബന്ധന മാത്രം

പണിയിൽ നിരവധി നിക്ഷേപ പദ്ധതികളുണ്ട് അല്ലേ. അതിൽ ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കുക എന്നത് കുറച്ച് ശ്രമകരമായ ജോലിയാണ്. എന്താണ് നിക്ഷേപ ലക്ഷ്യം എന്ന് ആദ്യം തന്നെ ഉറപ്പിക്കാനായാൽ പെട്ടെന്ന് തന്നെ നിക്ഷേപ പദ്ധതിയും കണ്ടെത്താൻ സാധിക്കും.

ഒരു ഉദാഹരണം പരിശോധിക്കാം. റിട്ടയർമെന്‍റിന് ശേഷം എല്ലാ മാസവും ഒരു നിശ്ചിത തുക ലഭിക്കണമെന്നതാണ് നിക്ഷേപ ലക്ഷ്യമെന്ന് കരുതുക. അത്തരത്തിലുള്ള ആളുകൾക്ക് പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ് സ്കീം തിരഞ്ഞെടുക്കാം. പദ്ധതിയെക്കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം.

സീനിയർ സിറ്റിസൺ സേവിംഗ് സ്കീം

തുടക്കത്തിൽ പറഞ്ഞത് പോലെ, റിട്ടയർമെന്‍റ് ജിവിതം സുഖകരമായി മുന്നോട്ട് കൊണ്ടു പോകാൻ പ്രതിമാസം നല്ല മുതിർന്ന പൗരന്മാര്‍ക്ക് ആവശ്യമായി വരും. അതുകൊണ്ടു തന്നെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിര വരുമാനം നേടുന്നതിനുള്ള ഏറ്റവും അനുയോജ്യമായൊരു മാര്‍ഗമാണ് പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ് സ്കീം. കേന്ദ്രസർക്കാറിന്‍റെ പിന്തുണയുള്ളത് കൊണ്ടു തന്നെ നിക്ഷേപം സുരക്ഷിതമായിരിക്കുകയും ചെയ്യും.

ബാങ്കുകളിലെ എഫ്ഡിക്ക് ലഭിക്കുന്ന പലിശയെക്കാൾ ഉയർന്ന പലിശ സീനിയർ സിറ്റിസൺ സേവിംഗ് സ്കീം നൽകുന്നു

അക്കൗണ്ട് തുറക്കാനുള്ള യോഗ്യത

60 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഏതൊരു വ്യക്തിക്കും സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. 55 വയസോ അതിൽ കൂടുതലോ 60 വയസിന് താഴെയോ പ്രായമുള്ളവർ സ്വമേധയാ വിരമിക്കൽ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ അവർക്കും ഈ സ്കീമിന് കീഴിൽ അക്കൗണ്ടുകൾ തുറക്കാൻ കഴിയും. നിങ്ങളുടെ പങ്കാളിയുമായി ചേർന്നുള്ള ജോയിന്‍റ് അക്കൗണ്ട് തുറക്കാനും കഴിയും.

നിക്ഷേപ തുക

1,000 രൂപയാണ് കുറഞ്ഞ നിക്ഷേപ തുക. വ്യക്തിഗത അക്കൗണ്ടുകളിൽ പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. പങ്കാളിയുമായുള്ള ജോയിന്‍റ് അക്കൗണ്ടിൽ പരമാവധി 60 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും.

കാലാവധി

അഞ്ച് വർഷമാണ് സീനിയർ സിറ്റിസൺ സേവിംഗ് സ്കീമിന്‍റെ കാലാവധി. മൂന്ന് വർഷത്തേക്ക് കൂടി കാലാവധി നീട്ടാം. ചില നിബന്ധനകൾക്ക് വിധേയമായി പ്രിമച്വർ ക്ലോസിങ്ങും അനുവദനീയമാണ്.

പലിശ നിരക്ക്

സീനിയർ സിറ്റിസൺ സേവിംഗ് സ്കീം നൽകുന്ന വാർഷിക പലിശ നിരക്ക് 8.20 ശതമാനമാണ്. നേരത്തെ അത് 8 ശതമാനമായിരുന്നു.

ഒരാൾ സീനിയർ സിറ്റിസൺ സേവിംഗ് സ്കീമിൽ 30 ലക്ഷം രൂപ നിക്ഷേപിച്ചാൽ അയാൾക്ക് 2.46 ലക്ഷം രൂപ വാർഷിക പലിശ ലഭിക്കും, അതായത് പ്രതിമാസം ഏകദേശം 20,000 രൂപ നേടാം എന്ന് സാരം.

ബാങ്കുകളിലെ എഫ്ഡിക്ക് ലഭിക്കുന്ന പലിശയെക്കാൾ ഉയർന്ന പലിശ സീനിയർ സിറ്റിസൺ സേവിംഗ് സ്കീം നൽകുന്നു

ബാങ്കുകളെക്കാൾ പലിശ

ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശയെക്കാൾ ഉയർന്ന പലിശ സീനിയർ സിറ്റിസൺ സേവിംഗ് സ്കീം നൽകുന്നു എന്നത് എടുത്ത് പറയേണ്ട ഒരു കാര്യമാണ്. രാജ്യത്ത് പൊതുമേഖലാ ബാങ്കുകളും സ്വാകാര്യ ബാങ്കുകളും സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് നൽകുന്നത് 3.5 ശതമാനം മുതൽ 8 ശതമാനം വരെ പലിശയമാണ്. അതിൽ കൂടുതൽ 0.20 ശതമാനം പലിശ പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ് സ്കീം നൽകുന്നു.

അപേക്ഷിക്കേണ്ടവിധം

ഇന്ത്യയിലെ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം അക്കൗണ്ട് തുറക്കാം. ഈ സ്കീമിന് കീഴിലുള്ള നിക്ഷേപംങ്ങൾക്ക് 1961 ലെ ആദായനികുതി നിയമത്തിലെ നിയമത്തില 80-C അനുസരിച്ചുള്ള ഇളവുകൾ ലഭിക്കും.

നിക്ഷേപത്തിൽ വലിയ കുതിപ്പ്

2023 ലെ സെപ്റ്റംബര്‍ പാദത്തില്‍ സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിൽ 74,675 കോടി രൂപയുടെ നിക്ഷേപമാണെത്തിയത്. 2022നെ അപേക്ഷിച്ച് 160 ശതമാനം വളർച്ചയുണ്ടായി. ഇതോടെ സീനിയര്‍ സേവിംഗ്‌സ് സ്‌കീമിലെ മൊത്തം നിക്ഷേപം ഒരു ലക്ഷം കോടി കടന്നു.

സീനിയല്‍ സിറ്റിസണ്‍സ് സേവിംഗ് സ്‌കീമിന്‍റെ പലിശ 2023 ജൂണ്‍ പാദത്തില്‍ 8 ശതമാനത്തില്‍ നിന്ന് 8.2 ശതമാനമായി വര്‍ധിപ്പിച്ചതാണ് കൂടുതല്‍ പേരെ നിക്ഷേപത്തിലേക്ക് ആകര്‍ഷിച്ചത്. കൂടാതെ കഴിഞ്ഞ ഏപ്രിലില്‍ നിക്ഷേപ പരിധി 15 ലക്ഷം രൂപയില്‍ നിന്ന് 30 ലക്ഷം രൂപയാക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X