കഷ്ടപ്പെട്ട് സമ്പാദിച്ച പണത്തിൽ നിന്നും കുറച്ച് ലാഭിക്കാനും ഏറ്റവും സുരക്ഷിതവും മികച്ച വരുമാനം നൽകുന്നതുമായ പദ്ധതിയിൽ നിക്ഷേപിക്കാനും ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ചിലർ നിക്ഷേപ പദ്ധതികളിൽ ചേരുന്നതിന്‍റെ ലക്ഷ്യം മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി പണം കണ്ടെത്തുക എന്നതായിരിക്കും. ചിലരുടെ ലക്ഷ്യം പുതിയ വീട് വാങ്ങാനുള്ള പണം കണ്ടെത്തുക എന്നതായിരിക്കും. മറ്റ് ചിലർക്ക് വാഹനം വാങ്ങുക എന്നതായിരിക്കും. എന്തായാലും സാമ്പത്തിക നിക്ഷേപം എന്നത് അത്യാവശ്യമായ കാര്യമാണ്.
വാർദ്ധക്യ കാലത്തെ വരുമാനം
വാർദ്ധക്യ കാലത്ത് സുരക്ഷിതമായ വരുമാനം ലഭിക്കുക എന്നതാണ് ലക്ഷ്യമെങ്കിൽ ഏറ്റവും മികച്ച നിക്ഷേപ മാർഗം പോസ്റ്റ് ഓഫീസിന് കീഴിലുള്ള നിക്ഷേപങ്ങളാണ്. കാരണം സുരക്ഷയ്ക്കൊപ്പം മികച്ച വരുമാനവും അതുവഴി നേടാൻ സാധിക്കും.

പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലെ ഏറ്റവും ജനപ്രിയ നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ് സ്കീം. മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക നിക്ഷേപ പദ്ധതിയാണിത്. നിക്ഷേപത്തിന് 8 ശതമാനത്തിലധികം വാർഷിക പലിശ പദ്ധതി വാഗ്ധാനം ചെയ്യുന്നുണ്ട്. അതായത് ബാങ്ക് സ്ഥിര നിക്ഷേപത്തെക്കാൾ കൂടുതൽ. എന്തായാലും പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ് സ്കീമിനെക്കുറിച്ച് കൂടുതൽ വിവരങ്ങളറിയാം.
പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ് സ്കീം
ഉറപ്പായ വരുമാനം, സുരക്ഷിത നിക്ഷേപം, നികുതി ആനുകൂല്യങ്ങൾ എന്നിവയുടെ കാര്യത്തിൽ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിൽ ഏറ്റവും മികച്ചതാണ് സീനിയർ സിറ്റിസൺ സേവിംഗ് സ്കീം. 60 വയസിന് മുകളിലുള്ള ആർക്കും വ്യക്തിപരമായോ പങ്കാളിയുമായി ചേർന്നോ അക്കൗണ്ട് തുറക്കാം. 1000 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപ തുക. പരമാവധി നിക്ഷേപിക്കാൻ സാധിക്കുന്ന തുക 30 ലക്ഷം രൂപയാണ്.
കാലാവധി 5 വർഷം
പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സ്കീമിൽ നിക്ഷേപിക്കുന്ന വ്യക്തി 5 വർഷത്തേക്ക് നിക്ഷേപിക്കണം. അതേ സമയം കാലാവധി പൂർത്തിയാകുന്നതിന് മുൻപ് നിക്ഷേപം പിൻവലിച്ചാൽ പിഴ നൽകേണ്ടി വരും.
മികച്ച പലിശ
8.20 ശതമാനമാണ് പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ് സ്കീമിന് ലഭിക്കുന്ന പലിശ. അതായത് രാജ്യത്ത് ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന് നൽകുന്നതിനേക്കാൾ ഉയർന്ന പലിശ.
ബാങ്കുകളുടെ എഫ്ഡി നിരക്കുകൾ പരിശോധിച്ചാൽ, രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ മുതിർന്ന പൗരന്മാർക്ക് അഞ്ച് വർഷത്തെ എഫ്ഡിയിൽ 7.50 ശതമാനവും ഐസിഐസിഐ ബാങ്ക് 7.50 ശതമാനവും പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) 7 ശതമാനവും എച്ച്ഡിഎഫ്സി ബാങ്ക് 7.5 ശതമാനവും മാത്രമേ പലിശ നൽകുന്നുള്ളു. എന്നാൽ അതിനേക്കാൾ 0.70 അധികം പലിശ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി നൽകുന്നു.

ഏപ്രിൽ, ജൂലൈ, ഒക്ടോബർ, ജനുവരി മാസങ്ങളിലെയും ഒന്നാം തീയതിയാണ് പലിശ നൽകുന്നത്. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ഉടമ മരിക്കുകയാണെങ്കിൽ, അക്കൗണ്ട് ക്ലോസ് ചെയ്യുകയും അതിൻ്റെ മുഴുവൻ തുകയും രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്ന നോമിനിക്ക് കൈമാറും.
1.5 ലക്ഷം രൂപയുടെ നികുതി ഇളവുകൾ
ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം സീനിയർ സിറ്റിസൺ സേവിങ്സ് സ്കീമിൽ നിക്ഷേപിക്കുന്നവർക്ക് നികുതി ആനുകൂല്യങ്ങൾ ലഭിക്കും. ഇതനുസരിച്ച് നിക്ഷേപകർക്ക് 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ലഭിക്കും.
പ്രതിമാസ വരുമാനം 20000 രൂപ
മുകളിൽ സൂചിപ്പിച്ചതുപോലെ, ഒരു മുതിർന്ന പൗരന് പദ്ധതിയിൽ 1000 രൂപ മുതൽ പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ കഴിയും. ഡെപ്പോസിറ്റ് തുക 1000 രൂപയുടെ ഗുണിതങ്ങളായാണ് തീരുമാനിക്കുന്നത്. 20,000 രൂപ സ്ഥിര വരുമാനം ലഭിക്കണമെങ്കിൽ 30 ലക്ഷം രൂപ നിക്ഷേപിക്കണം. അങ്ങനെയെങ്കിൽ 8.20 ശതമാനം പലിശയിൽ പ്രതിവർഷം 2.46 ലക്ഷം രൂപ ലഭിക്കും. അതായത് പ്രതിമാസം ഏകദേശം 20,000 രൂപ ലഭിക്കുമെന്ന് സാരം.
അടുത്തുള്ള ഏതെങ്കിലും പോസ്റ്റ് ഓഫീസിൽ പോയി നിങ്ങൾക്ക് എളുപ്പത്തിൽ അക്കൗണ്ട് തുറക്കാം. റിട്ടയർമെന്‍റ് ജീവിതത്തിൽ സുരക്ഷിതമായ വരുമാനം ലഭിക്കണമെന്ന് ആഗ്രഹിക്കന്നവർക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ് സ്കീം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
