ഹ്രസ്വകാല നിക്ഷേപമോ ദീര്‍ഘകാല നിക്ഷേപമോ? ഏത് തിരഞ്ഞെടുക്കണം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപിക്കുന്നതിനായോ സമ്പാദ്യത്തിനായോ കുറച്ച് പണം മാറ്റിവെക്കുന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യമാണ്. പ്രത്യേകിച്ചും ആഗോളതലത്തില്‍ വ്യാപിക്കുന്ന കൊവിഡ് 19 മഹാമാരിയുടെ ഈ കഠിനസമയത്ത്. ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ഇത്തരം സമ്പാദ്യങ്ങള്‍, നിക്ഷേപങ്ങള്‍ എന്നിവയ്ക്കായി മിക്കവരും മുതിരുന്നില്ല. കുറച്ച് കാലങ്ങള്‍ക്ക് ശേഷം ഇവ ആരംഭിക്കാമെന്ന് കരുതി പലരും ഇക്കാര്യം മാറ്റിവെക്കാറാണ് പതിവ്.

എന്നാല്‍, വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് ഇതൊരു തെറ്റായ തീരുമാനമാണെന്നാണ്. ആയതിനാല്‍, നിങ്ങള്‍ ഇപ്പോള്‍ തന്നെ കുറച്ച് പണം മാറ്റിവെക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍ അതാവും നല്ലത്. കാരണം. മാറ്റിവെക്കുന്നത് ചെറിയ തുകയാണെങ്കിലും കാലങ്ങള്‍ക്ക് ശേഷമിത് വലിയൊരു തുകയായി നിങ്ങള്‍ക്ക് തന്നെ ശേഖരിക്കാനാവും. നേരത്തെ നിക്ഷേപിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പല നേട്ടങ്ങളും സ്വന്തമാക്കാനാവും.

സ്വർണ്ണത്തിൽ നിക്ഷേപിക്കുമ്പോൾ; ഇടിഎഫുകളും സോവറിൻ ഗോൾഡ് ബോണ്ടുകളും മികച്ചതെന്ന് പറയാൻ കാരണംസ്വർണ്ണത്തിൽ നിക്ഷേപിക്കുമ്പോൾ; ഇടിഎഫുകളും സോവറിൻ ഗോൾഡ് ബോണ്ടുകളും മികച്ചതെന്ന് പറയാൻ കാരണം

 ഹ്രസ്വകാല നിക്ഷേപമോ ദീര്‍ഘകാല നിക്ഷേപമോ? ഏത് തിരഞ്ഞെടുക്കണം?

ഉദാഹരണത്തിന്, നിങ്ങള്‍ക്ക് നിങ്ങളുടെ നിക്ഷേപങ്ങള്‍ ആസൂത്രണം ചെയ്യാന്‍ മാത്രമല്ല, ലക്ഷ്യങ്ങള്‍ നിറവേറ്റുന്ന ഒരു കോര്‍പ്പസായി വളരാന്‍ ആവശ്യമായ സമയം നല്‍കാനും കഴിയും. അതിനാല്‍, ഒരു നല്ല ഹെഡ്സ്റ്റാര്‍ട്ടിന് എല്ലാ മാറ്റങ്ങളും വരുത്താന്‍ സാധിക്കും. അതിനൊപ്പം നിങ്ങളുടെ സമ്പാദ്യം ഉപയോഗിച്ച് നിങ്ങള്‍ ഒരു ലക്ഷ്യത്തില്‍ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുകയാണെങ്കില്‍, നിങ്ങളുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി നിങ്ങള്‍ക്ക് ഒന്നും തന്നെ അവശേഷിക്കുന്നതായിരിക്കില്ല. പണം ലാഭിക്കുക മാത്രമല്ല, ശരിയായ ബാലന്‍സ് കണ്ടെത്തുകയും നിക്ഷേപത്തില്‍ ഇടകലര്‍ത്തേണ്ടതും പ്രധാനമാണ്.

പാസഞ്ചര്‍ വാഹന വിപണി തകര്‍ന്നടിഞ്ഞു, ഇടിവ് 50 ശതമാനത്തിലേറെ — സിയാമിന് ആശങ്കപാസഞ്ചര്‍ വാഹന വിപണി തകര്‍ന്നടിഞ്ഞു, ഇടിവ് 50 ശതമാനത്തിലേറെ — സിയാമിന് ആശങ്ക

ഇവ നിങ്ങള്‍ ചെയ്യുന്നത് ചെറിയ അളവില്‍ ആയിരിക്കാം, എന്നാല്‍ അന്തിമഫലത്തെ ഇത് സ്വാധീനിക്കുമെന്ന കാര്യം മറക്കരുത്. നിക്ഷേപിക്കുന്നതിന് മുമ്പായി, വ്യക്തമായ ലക്ഷ്യങ്ങളും മറ്റും സ്ഥാപിക്കേണ്ടതും നിലവിലെ സാമ്പത്തിക സ്ഥിതി മനസിലാക്കി ആരംഭിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. കൂടാതെ, വിപണിയിലെ അപകടസാധ്യതയെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുകയും ആസ്തികളും ബാധ്യതകളും ഉപയോഗിച്ച് മൊത്തം മൂല്യം നേടുകയും ചെയ്യുക. 'ഡിജിറ്റല്‍ സ്വദേശി ഉപയോക്താക്കളുള്ള ഈ പുതിയ യുഗത്തില്‍, ഹ്രസ്വകാല, ദീര്‍ഘകാല അര്‍ത്ഥതലങ്ങള്‍ മാറി.

നേരത്തെ മൂന്ന് വര്‍ഷത്തില്‍ താഴെയുള്ള എന്തും ഹ്രസ്വകാലമായി കണക്കാക്കപ്പെട്ടിരുന്നു. കൂടാതെ, എഫ്ഡി, ബോണ്ടുകള്‍, ഓഹരികള്‍, ചിലതരം മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയാണ് ഹ്രസ്വകാല നിക്ഷേപം. എന്നാലിപ്പോള്‍ ഹ്രസ്വകാലത്തെ ഡേ ട്രേഡിംഗായി കണക്കാക്കുന്നു, ഇന്‍ട്രാ ഡേ മുതല്‍ ആറു മാസം വരെ എവിടെയും ഇപ്പോള്‍ ഹ്രസ്വകാലമായാണ് കണക്കാക്കുന്നത്,' പിക്ക്‌റൈറ്റ് ടെക്‌നോളജീസ് സിഇഒ അര്‍ച്ചവ എലപാവുലൂരി വ്യക്തമാക്കുന്നു

English summary

short term or long term where should you invest find here | ഹ്രസ്വകാല നിക്ഷേപമോ ദീര്‍ഘകാല നിക്ഷേപമോ? ഏത് തിരഞ്ഞെടുക്കണം?

short term or long term where should you invest find here
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X